Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ കുപ്പായത്തില്‍ അവസാന മല്‍സരമോ? ധോണി പറഞ്ഞത്... വിരമിക്കലിനെക്കുറിച്ച് കോലി

ധോനിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ഉത്തരവുമായി ക്യാപ്റ്റന്‍ കോലി | Oneindia Malayalam

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ നിന്നും ഇന്ത്യ വെറും കൈയോടെ മടങ്ങിയതോടെ അടുത്ത ചോദ്യം എംഎസ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ടാണ്. ലോകകപ്പില്‍ ഇന്ത്യയുടെ അവസാന മല്‍സരമായിരിക്കും ധോണിയുടെയും അവസാനത്തേതെന്നും അതിനു ശേഷം വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തേ പരന്നിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ധോണിയോ ടീം മാനേജ്‌മെന്റോ പ്രതികരിച്ചിരുന്നില്ല.

ഇപ്പോള്‍ ഇന്ത്യ സെമിയില്‍ തോറ്റതോടെ ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് വീണ്ടും അഭ്യൂഹങ്ങളുയര്‍ന്നു കഴിഞ്ഞു. ഇതേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. സെമിയിലെ പുറത്താവലിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധോണി ഒന്നും പറഞ്ഞിട്ടില്ല

ധോണി ഒന്നും പറഞ്ഞിട്ടില്ല

ലോകകപ്പിനു ശേഷമുള്ള ഭാവി പരിപാടികളെക്കുറിച്ച് ധോണി എന്തെങ്കിലും സൂചനകള്‍ നല്‍കിയിരുന്നോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു കോലിയുടെ മറുപടി. ഇതുവരെ തന്നോട് വിരമിക്കലിനെക്കുറിച്ച് ഒരു കാര്യവും ധോണി സംസാരിച്ചിട്ടില്ലെന്നു കോലി വ്യക്തമാക്കി.
അടുത്ത മാസം ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസ് പര്യടനം നടത്തുന്നുണ്ട്. ഈ പരമ്പരയ്ക്കുള്ള ടീമിനെ അധികം വൈകാതെ തന്നെ പ്രഖ്യാപിക്കുകയും ചെയ്യും. ഈ പര്യടനത്തില്‍ ധോണി ടീമിനൊപ്പമുണ്ടാവുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല.

ധോണിയുടെ ഇന്നിങ്‌സ്

ധോണിയുടെ ഇന്നിങ്‌സ്

ന്യൂസിലാന്‍ഡിനെതിരായ സെമിയില്‍ ധോണി ഏഴാമനായാണ് ഇറങ്ങിയത്. മല്‍സരത്തില്‍ 72 പന്തുകള്‍ നേരിട്ട അദ്ദേഹം 50 റണ്‍സെടുത്തിരുന്നു. ഓരോ ബൗണ്ടറിയും സിക്‌സറും മാത്രമേ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ. ധോണിയുടെ വേഗം കുറഞ്ഞ ഇന്നിങ്‌സിനെതിരേ ചില വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
ടീം അഞ്ചിന് 71 റണ്‍സെന്ന നിലയിലുള്ളപ്പോള്‍ ക്രീസിലെത്തി തുടക്കം മുതല്‍ ആക്രമിച്ചു കളിക്കാന്‍ ധോണിക്കു കഴിയില്ല. ഇന്നിങ്‌സ് പതിയെ പടുത്തുയര്‍ത്തുകയെന്ന വഴി മാത്രമേ അദ്ദേഹത്തിനു മുന്നിലുള്ളൂ. കാരണം ധോണി പുറത്തായാല്‍ പിന്നീട് ഭുവനേശ്വര്‍ കുമാര്‍ മാത്രമേ ബാറ്റിങില്‍ ആശ്രയിക്കാവുന്ന താരമുള്ളൂ. അതുകൊണ്ടാണ് അദ്ദേഹം ക്രീസില്‍ നിലയുറപ്പിച്ചു നിന്ന് കളിച്ചതെന്നും കോലി വിശദമാക്കി.

ഏഴാമനായി ഇറക്കിയത്

ഏഴാമനായി ഇറക്കിയത്

ടീം വലിയ തകര്‍ച്ച തുടക്കത്തില്‍ തന്നെ നേരിട്ടതിനാലാണ് ധോണിയെ ബാറ്റിങില്‍ ഏഴാമതായി ഇറക്കിയതെന്നു കോലി വിശദമാക്കി. സാഹചര്യത്തിന് അനുസരിച്ചാണ് ഇതിനു മുമ്പത്തെ മല്‍സരങ്ങളിലും ധോണി ക്രീസിലെത്തിയത്.
ടീം വലിയ പ്രതിസന്ധി നേരിടുമ്പോള്‍ അത് നിയന്ത്രിച്ചു നിര്‍ത്താന്‍ ധോണിക്കു കഴിയും. സെമിയിലും ഇത് തന്നെയാണ് കണ്ടത്. അവസാനത്തെ ആറോ, ഏഴോ ഓവറില്‍ ടീമിന്റെ ആവശ്യമനുസരിച്ച് ഷോട്ടുകള്‍ കളിക്കാനും ധോണിക്കാവുമെന്ന് കോലി ചൂണ്ടിക്കാട്ടി.

Story first published: Thursday, July 11, 2019, 11:39 [IST]
Other articles published on Jul 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+