Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിലക്കിനു പകരം പിഴ മാത്രം... ധോണി അപമാനിച്ചോ? മാച്ച് റഫറിക്കു മുന്നില്‍ അംപയര്‍ പറഞ്ഞത്

ദില്ലി: ഐപിഎല്ലില്‍ ആര്‍ അശ്വിന്റെ മങ്കാദിങ് റണ്ണൗട്ടിനു ശേഷം ഏറെ വിവാദമുണ്ടാക്കിയ സംഭവമായിരുന്നു എംഎസ് ധോണിയുടെ ഗ്രൗണ്ട് കൈയേറ്റം. രാജസ്ഥാന്‍ റോയല്‍സിനെതിരേ നടന്ന മല്‍സരത്തിനിടെ അവസാന ഓവറില്‍ നോ ബോളുമായി ബന്ധപ്പെട്ട് അംപയര്‍മാര്‍ ആശയക്കുഴപ്പത്തിലായപ്പോള്‍ ഡഗൗട്ടില്‍ നിന്നും ധോണി ഗ്രൗണ്ടിലിറങ്ങുകയായിരുന്നു. തുടര്‍ന്നു അംപയര്‍മാരുമായി അദ്ദേഹം വാഗ്വാദത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു.

ഈ സംഭവത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് ധോണിക്കു നേരിടേണ്ടിവന്നത്. കൂടാതെ മാച്ച് ഫീയുടെ 50 ശതമാനം അദ്ദേഹത്തിനു പിഴ ചുമത്തുകയും ചെയ്തിരുന്നു.മല്‍സരം കഴിഞ്ഞതിനു തൊട്ടുപിന്നാലെ അംപയര്‍മാരില്‍ നിന്നും വിശദീകരണം തേടിയ ശേഷമാണ് മാച്ച് റഫറി പ്രകാശ് ഭട്ട് ധോണിക്കു പിഴ ചുമത്താന്‍ തീരുമാനിച്ചത്.

ഓക്‌സെന്‍ഫോര്‍ഡിന്റെ മൊഴി

ലെഗ് അംപയറായിരുന്ന ബ്രൂസ് ഓക്‌സെന്‍ഫോര്‍ഡിന്റെ മൊഴിയാണ് വിലക്കില്ലാതെ വെറും പിഴ കൊണ്ട് രക്ഷപ്പെടാന്‍ ധോണിയെ സഹായിച്ചത്.
കളിക്കിടെ നിയമം ലംഘിച്ച് ഗ്രൗണ്ടിലേക്ക് ഇറങ്ങിയ ധോണി തന്നോട് കയര്‍ത്തു സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹം മാച്ച് റഫറി പ്രകാശ് ഭട്ടിനു മുന്നില്‍ വിശദീകരണം നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നു വിലക്ക് വരെ ലഭിക്കായിരുന്ന കുറ്റത്തില്‍ നിന്നും ധോണിയെ കാത്തത്.

ഗ്രൗണ്ടിലിറങ്ങാന്‍ കാരണം

ഗ്രൗണ്ടിലിറങ്ങാന്‍ കാരണം

അപ്പോഴത്തെ മാനസികാവസ്ഥയാവാം ധോണിയെക്കൊണ്ട് അങ്ങനെ ചെയ്യിച്ചതെന്നു അംപയര്‍മാര്‍ മാച്ച് റഫറിയെ ധരിപ്പിക്കുകയായിരുന്നു. നോ ബോളിന്റെ പേരില്‍ ഗ്രൗണ്ടിലിറങ്ങിയ ധോണി നല്ല രീതിയിലാണ് തങ്ങളോടു കാര്യങ്ങള്‍ സംസാരിച്ചതെന്നും അത് അപമാനകരമായി തോന്നിയിട്ടില്ലെന്നും അംപയര്‍ ഓക്‌സെന്‍ഫോര്‍ഡ് മാച്ച് റഫറിക്കു മുന്നില്‍ വിശദീകരിക്കുകയും ചെയ്തു.
അതേസമയം, പ്രതിസ്ഥാന്തതു ധോണിയായതു കൊണ്ടു മാത്രമാണ് വെറും പിഴ കൊണ്ടു രക്ഷപ്പെടാന്‍ കാരണമെന്ന് ചില മുന്‍ താരങ്ങള്‍ ചൂണ്ടിക്കാട്ടിരുന്നു.

തെറ്റ് തന്നെയെന്നു ഫ്‌ളെമിങും

തെറ്റ് തന്നെയെന്നു ഫ്‌ളെമിങും

ധോണിയുടെ നടപടി തെറ്റ് തന്നെയാണെന്നു മല്‍സരശേഷം സിഎസ്‌കെ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങും സമ്മതിച്ചിരുന്നു. അപ്പോഴത്തെ വികാരമാവാം ധോണിയെ അതിനു പ്രേരിപ്പിച്ചത്. അംപയര്‍മാര്‍ക്കു പരസ്പരം ആശയക്കുഴപ്പം വന്നതിനെ തുടര്‍ന്നു അതില്‍ വ്യക്തത വരുത്തുന്നതിനു വേണ്ടിയാണ് ധോണി ഗ്രൗണ്ടിലെത്തി അംപയര്‍മാരുമായി ചര്‍ച്ച നടത്തിയതെന്നും ഫ്‌ളെമിങ് പറഞ്ഞിരുന്നു.

Story first published: Saturday, April 13, 2019, 11:52 [IST]
Other articles published on Apr 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+