ധോണിക്കിത് അവസാന ഐപിഎല്‍ അല്ല... രണ്ടു സീസണ്‍ കൂടി കളിക്കും! കാരണം ചൂണ്ടിക്കാട്ടി ലക്ഷ്മണ്‍

മുംബൈ: ഐപിഎല്ലിന്റെ ഈ സീസണ്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടാലും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ കരിയര്‍ അവസാനിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നു ഇന്ത്യയുടെ മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞു.
പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിലെ സജീവ സാന്നിധ്യമാണ്. സസ്‌പെന്‍ഷന്‍ കാരണം സിഎസ്‌കെ രണ്ടു സീസണ്‍ ഐപിഎല്ലില്‍ നിന്നു പുറത്തു നിന്നത് മാറ്റി നിര്‍ത്തിയാല്‍ ശേഷിച്ച 10 സീസണിലും അവരുടെ മഞ്ഞക്കുപ്പായത്തില്‍ ധോണിയുണ്ടായിരുന്നു. മൂന്നു തവണ സിഎസ്‌കെയെ ഐപിഎല്ലില്‍ ചാംപ്യന്മാരാക്കാനും അദ്ദേഹത്തിനായിരുന്നു.

ഐപിഎല്ലില്‍ ഇനിയും രണ്ടു സീസണ്‍ കൂടി കളിക്കാന്‍ ധോണിക്കു സാധിക്കുമെന്നാണ് താന്‍ ഉറച്ചു വിശ്വസിക്കുന്നതെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ ലക്ഷ്മണ്‍ പറഞ്ഞു. ധോണി ഇപ്പോഴും പഴയതു പോലെ ഫിറ്റാണ്. പ്രായമെന്നത് അദ്ദേഹത്തെ സംബന്ധിച്ചു വെറും നമ്പര്‍ മാത്രമാണെന്നും ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി.
ധോണി ശാരീരികമായി മാത്രമല്ല മാനസികമായും വളരെ ഫിറ്റാണ്. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം ഇപ്പോഴും അതീവ ബുദ്ധിശാലിയാണ്. വളരെ ആസ്വദിച്ചാണ് സിഎസ്‌കെയെ ധോണി നയിക്കുന്നതെന്നും ലക്ഷ്മണ്‍ വിലയിരുത്തി.

വളരെ മികച്ച രീതിയില്‍ തന്നെയാണ് സിഎസ്‌കെയെ ധോണി ഐപിഎല്ലില്‍ നയിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ സിഎസ്‌കെയോടൊപ്പം അദ്ദേഹത്തെ ഇനിയും കാണണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ഈ സീസണിലിലെ ഐപിഎല്ലില്‍ മാത്രമല്ല അതിനു ശേഷമുള്ള രണ്ടു സീസണുകള്‍ കൂടി ധോണി സിഎസ്‌കെയ്ക്കു വേണ്ട കളിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. അതിനു ശേഷം മാത്രമേ ക്രിക്കറ്റിലെ തന്റെ ഭാവിയെക്കുറിച്ച് അദ്ദേഹം തീരുമാനമെടുക്കാന്‍ സാധ്യതയുള്ളൂവെന്നും ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തം ഭാവിയെക്കുറിച്ച് ധോണിക്കു സംശയങ്ങളിലെന്നും കൃത്യമായ ഒരു ചിത്രം അദ്ദേഹത്തിന്റെ പക്കലുണ്ടെന്നും ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു. 2019ലെ ഐസിസി ലോകകപ്പിനു ശേഷം നായകന്‍ വിരാട് കോലി, കോച്ച് രവി ശാസ്ത്രി എന്നിവരുമായി ധോണി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടാവമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സെലക്ഷന്‍ കമ്മിറ്റി ധോണിമായി ചര്‍ച്ച നടത്തി ഭാവിയെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കണം. അതിനു ശേഷം മാത്രമേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി അദ്ദേഹം കളിക്കുമോയെന്ന കാര്യം വ്യക്തമാവുകയുള്ളൂ. എന്നാല്‍ ഐപിഎല്ലില്‍ ധോണിയുടെ ഭാവിയുടെ കാര്യത്തില്‍ സംശയങ്ങളൊന്നും വേണ്ടെന്നും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications