Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Happy Birthday Dhoni: ജീവചരിത്രം ധോണിയെപ്പറ്റി നമ്മളോടു പറഞ്ഞ ചില രഹസ്യങ്ങള്‍! ഏതൊക്കെയെന്നറിയാം

1

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മഹാനായ ക്യാപ്റ്റന്‍ാരില്‍ ഒരാളായ എംഎസ് ധോണിക്കു ഇന്നു 40ന്റെ ചെറുപ്പം. ട്രെയിന്‍ ടിക്കറ്റ് കലക്ടറില്‍ തുടങ്ങി ലോകം കീഴടക്കിയ ക്യാപ്റ്റനിലേക്കു വളര്‍ന്ന ധോണി ഇന്നും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നേട്ടങ്ങളുടെ നെറുകയില്‍ നില്‍ക്കുമ്പോഴും ബഹളങ്ങളില്‍ നിന്നും തന്റേതായ ലോകത്തു മാറിനില്‍ക്കാനാണ് ക്യാപ്റ്റന്‍ കൂളിനു ഇഷ്ടം.

വളര്‍ന്നു വരുന്ന ഏതൊരു ക്രിക്കറ്റര്‍ക്കും പ്രചോദനമാകുന്ന ധോണിയെ വെള്ളിത്തിരയിലും നമ്മള്‍ കണ്ടുകഴിഞ്ഞു. അകാലത്തില്‍ പൊലിഞ്ഞ സുശാന്ത് സിങ് രാജ്പുത് ധോണിയായെത്തിയ എംഎസ് ധോണിയെന്ന ബോളിവുഡ് സിനിമ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായിരുന്നു. ധോണിയെക്കുറിച്ച് അധിമാര്‍ക്കുമറിയാത്ത പല കാര്യങ്ങളും ഈ സിനിമയിലൂടെ ലോകമറിയുകയും ചെയ്തു. ഇവ എന്തൊക്കെയാണെന്നു നോക്കാം.

ഹെലികോപ്റ്റര്‍ ഷോട്ട് ധോണിയുടേതല്ല

ഹെലികോപ്റ്റര്‍ ഷോട്ട് ധോണിയുടേതല്ല

കളിക്കളത്തില്‍ ധോണിയുടെ ട്രേഡ്മാര്‍ക്ക് ഷോട്ടുകളിലൊന്നാണ് ഹെലികോപ്റ്റര്‍ ഷോട്ട്. ഇത്രയും പെര്‍ഫെക്ടായി ഈ ഷോട്ട് മറ്റാരും പായിക്കുന്നത് നമ്മള്‍ കണ്ടിട്ടില്ല. ധോണിയുടെ ഹെലികോപ്റ്ററിനു ശേഷം പല താരങ്ങളും ഈ ഷോട്ട് അനുകരിക്കുന്നത് നമ്മള്‍ കണ്ടു.
ധോണിയാണ് ഈ ഹെലികോപ്റ്റര്‍ കണ്ടു പിടിച്ചതെന്നു പോലും പലരും വിശ്വസിച്ചിരുന്നു. എന്നാല്‍ ഈ ഷോട്ടിനു പിന്നില്‍ ധോണിയുടെ ചെറുപ്പകാലത്തെ കൂട്ടുകാരനായ സന്തോഷാണെന്നു സിനിമ കാണിച്ചുതന്നു. ധോണിയെ ഈ ഷോട്ട് കളിപ്പിക്കാന്‍ പഠിപ്പിച്ചതും അദ്ദേഹം തന്നെയാണ്.

 ധോണിയും യുവിയും ഏറ്റുമുട്ടി

ധോണിയും യുവിയും ഏറ്റുമുട്ടി

ഇന്ത്യന്‍ ക്രിക്കറ്റിലെ വിജയജോടികളിലൊന്നായിരുന്നു ധോണിയും മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങും. ധോണി-യുവി കോംബോ നിരവധി മല്‍സരങ്ങളില്‍ ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ ദേശീയ ടീമില്‍ ഒരുമിച്ച് കളിക്കുന്നതിനു മുമ്പ് ധോണിയും യുവിയും വ്യത്യസ്ത ടീമുകളുകളില്‍ ഏറ്റുമുട്ടിയിട്ടുണ്ടെന്നു സിനിമയില്‍ പറയുന്നു. ഒരു സോണല്‍ മാച്ചിലായിരുന്നു രണ്ടു പേരും മുഖാമുഖം വന്നത്. ഈ കളിയില്‍ യുവി മിന്നുന്ന പ്രകടനം നടത്തുകയും ഇതു ഇന്ത്യന്‍ ടീമിലേക്കു വഴി തുറക്കുകയും ചെയ്തിരുന്നു.

ഗാംഗുലി, ദ്രാവിഡ് പുറത്തായി

ഗാംഗുലി, ദ്രാവിഡ് പുറത്തായി

മുന്‍ ഇതിഹാസ നായകന്‍മാരായ സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായതില്‍ ധോണിക്കും പങ്കുണ്ടായിരുന്നുവെന്നു സിനിമയില്‍ പരാമര്‍ശിക്കുന്നുണ്ട്. ധോണി ഇക്കാര്യം തുറന്നു സമ്മതിച്ചിട്ടില്ലെങ്കിലും സിനിമയില്‍ ഇതു സ്ഥിരീകരിക്കുന്നുണ്ട്.
ഗാംഗുലി, ദ്രാവിഡ് എന്നിവരുടെ ഫിറ്റ്‌നസ് നിലവാരത്തില്‍ അന്നത്തെ ക്യാപ്റ്റനായിരുന്ന ധോണി അസംതൃപ്തനായിരുന്നുന്നു. ഇരുവരെയും ഒഴിവാക്കി യുവതാരങ്ങളെ കേന്ദ്രീകരിച്ച് പുതിയൊരു ടീമിനെ വാര്‍ത്തെടുക്കാന്‍ മുന്‍കൈയെടുത്തത് ധോണിയാണെന്നു സിനിമ കാണിക്കുന്നു.

 ഫുട്‌ബോള്‍ ഫാന്‍

ഫുട്‌ബോള്‍ ഫാന്‍

ധോണിക്കു ഫുട്‌ബോളിനോടുള്ള പ്രിയം എല്ലാവര്‍ക്കുമറിയാവുന്നതാണ്. ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനുകളിലും ചാരിറ്റി മല്‍സരങ്ങളിലുമെല്ലാം അദ്ദേഹം ഫുട്‌ബോള്‍ കളിക്കുന്നത് നമ്മള്‍ കണ്ടതുമാണ്. ക്രിക്കറ്ററാവുന്നതിനേക്കാള്‍ ഫുട്‌ബോളറാവാനായിരുന്നു ധോണിക്കു താല്‍പ്പര്യമെന്നു സിനിമയില്‍ കാണാം.
ഈ ചെറിയ ബോളുകള്‍ കൊണ്ട് ആരു കളിക്കാനാണെന്നു ക്രിക്കറ്റ് ബോളുകളെക്കുറിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ കായികാധ്യാപകനോടു ധോണി ചോദിക്കുന്ന രംഗം സിനിമയിലുണ്ട്.
സ്‌കൂള്‍ പഠനകാലത്ത് സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിന്റെ ഗോള്‍കീപ്പര്‍ കൂടിയായിരുന്നു ധോണി. എന്നാല്‍ കായികാധ്യാപകന്റെ ഉപദേശത്തെ തുടര്‍ന്ന് അദ്ദേഹം ക്രിക്കറ്റിലേക്കു മാറുകയായിരുന്നു.

 ജീവിതത്തില്‍ ഒരാള്‍ മാത്രം

ജീവിതത്തില്‍ ഒരാള്‍ മാത്രം

പല നടികളുമായും ചേര്‍ന്ന് ധോണിയെക്കുറിച്ച് നേരത്തേ ഗോസിപ്പുകള്‍ വന്നിരുന്നു. ദീപിക പദുകോണ്‍, റായ് ലക്ഷ്മി എന്നിവരടക്കം പലരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു പ്രണയം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അത് ഇപ്പോഴത്തെ ഭാര്യ കൂടിയാ സാക്ഷി സിങാണെന്നും സിനിമ കാണിച്ചുതരുന്നു.
കൊല്‍ക്കത്തയിലെ താജ് ബംഗാള്‍ ഹോട്ടലില്‍ വച്ചായിരുന്നു ധോണി ആദ്യമായി സാക്ഷിയെ കാണുന്നത്. ഈ പരിചയം പിന്നീട് പ്രണയത്തിലും വിവാഹത്തിലും കലാശിക്കുകയായിരുന്നു.

Story first published: Wednesday, July 7, 2021, 11:42 [IST]
Other articles published on Jul 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+