IPL 2020: ഗ്രൗണ്ടിന്റെ എല്ലാ വശത്തേക്കും സിക്‌സറടിച്ച് ധോണി! സിഎസ്‌കെ ആരാധകര്‍ ഹാപ്പി
ഐപിഎല്ലിന്റെ 13ാം സീസണില്‍ മാറ്റുരയ്ക്കുന്നതിനായി എംഎസ് ധോണിക്കു കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം യുഎഇയിലേക്കു യാത്ര തിരിച്ചുകഴിഞ്ഞു. കഴിഞ്ഞ ആറു ദിവസമായി ചെന്നൈയില്‍ പരിശീലന ക്യാംപില്‍ പങ്കെടുത്ത ശേഷമാണ് ധോണിയും കൂട്ടരും വിമാനം കയറിയത്. ആഗസ്റ്റ് 15ന് ആരംഭിച്ച പരിശീലന ക്യാംപില്‍ ധോണി, സുരേഷ് റെയ്‌ന എന്നിവരടക്കം സിഎസ്‌കെയിലെ മിക്ക ഇന്ത്യന്‍ താരങ്ങളും പങ്കെടുത്തിരുന്നു. രവീന്ദ്ര ജഡേജ, ഹര്‍ഭജന്‍ സിങ് എന്നിവര്‍ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു വിട്ടുനില്‍ക്കുകയായിരുന്നു.
നെറ്റ്‌സില്‍ ധോണിയുടെ ബാറ്റിങ് പ്രകടനത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍. തകര്‍പ്പന്‍ പ്രകടനമായിരുന്നു ധോണി കാഴ്ചവച്ചതെന്നു അദ്ദേഹം പറയുന്നു.

സിക്‌സറുകള്‍ പായിച്ചു
നെറ്റ്‌സില്‍ ധോണിയുടെ ബാറ്റിങ് പ്രകടനം കണ്ടിരുന്നു. ഗ്രൗണ്ടിന്റെ എല്ലാ ദിശയിലേക്കും ധോണി സിക്‌സര്‍ പായിക്കുന്നതിന് താന്‍ സാക്ഷിയായെന്നും വിശ്വനാഥന്‍ പറയുന്നു.
ധോണി വളരെ മികച്ച രീതിയിലായിരുന്നു പന്ത് സ്‌ട്രൈക്ക് ചെയ്തു കൊണ്ടിരുന്നത്. ഗ്രൗണ്ടിന്റെ പല വശങ്ങളിലേക്കും അദ്ദേഹത്തിന്റെ സിക്‌സറുകള്‍ പറന്നു. പതിവു പോലെ തന്നെ വളരെ ആത്മവിശ്വാസമുള്ള, ശാന്തനായ, സന്തോഷവാനായ ധോണിയെയാണ് നെറ്റ്‌സല്‍ തനിക്കു കാണാനായതെന്നും വിശ്വനാഥന്‍ വ്യക്തമാക്കി. വിരമിക്കലിനെക്കുറിച്ച് ധോണി ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചപ്പോള്‍ സിഎസ്‌കെ ടീമാകെ സര്‍പ്രൈസായി പോയെന്നും അദ്ദേഹം വെളിപ്പെടുത്തി.

പരിശീലനക്യാംപ്
ചെന്നൈയിലെ ആറു ദിവസം നീണ്ട പരിശീലന ക്യാംപ് സിഎസ്‌കെ താരങ്ങളെ സംബന്ധിച്ച് വളരെ മികച്ചതായിരുന്നുവെന്നു വിശ്വനാഥന്‍ ചൂണ്ടിക്കാട്ടി. ടീം ഒരുപാട് സമയം പരിശീലനം നടത്തിയിരുന്നില്ല. ഇത് അവര്‍ക്കും നല്ലതായിരുന്നു. ഒരു ബ്രേക്കിനു ശേഷം വന്നതിനാല്‍ അവര്‍ ഒരുപാട് സമയം പരിശീലനം നടത്തി ശരീരത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ചില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ പലര്‍ക്കും പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടായിരുന്നു. എങ്കിലും പടിപടിയായി തന്നെ താരങ്ങള്‍ താളം വീണ്ടെടുത്തു. യുഎഇയിലെത്തിയാല്‍ അവിടെ ഞങ്ങള്‍ക്കു ആറു ദിവസം ക്വാറന്റീനില്‍ കഴിയണം. അതുകൊണ്ടു തന്നെ ചെന്നൈയിലെ ക്യാംപ് പല താരങ്ങള്‍ക്കും നിര്‍ണായകമായിരുന്നുവെന്നും വിശ്വനാഥന്‍ അഭിപ്രായപ്പെട്ടു.

ധോണിയുടെ മടങ്ങിവരവ്
ഒരു വര്‍ഷത്തിലേറെ നീണ്ട ബ്രേക്കിനു ശേഷം ധോണിയുടെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവെന്ന നിലയിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷമുള്ള ആദ്യത്തെ ഐപിഎല്ലെന്ന നിലയിലും ഇത്തവണത്തെ ടൂര്‍ണമെന്റ് ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
ഐപിഎല്ലിനു ശേഷം 39 കാരനായ ധോണി ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിക്കുമോയെന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്. ആഗസ്റ്റ് 15നായിരുന്നു ധോണിയും സിഎസ്‌കെയിലെ ടീമംഗമായ സുരേഷ് റെയ്‌നയും ആരാധകരെ ഞെട്ടിച്ചുകൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications