
എസ് ശ്രീശാന്ത്
ഇന്ത്യയുടെ മലയാളി പേസര്‍ എസ് ശ്രീശാന്ത് ഇത്തരത്തിലൊരു ഭാഗ്യം ലഭിച്ച താരങ്ങളിലൊരാളാണ്. 2007ലെ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കായി കളിക്കാന്‍ ശ്രീശാന്തിനായിരുന്നു. അന്ന് ഇന്ത്യ വിജയം ഉറപ്പിച്ചത് ശ്രീശാന്തിന്റെ ക്യാച്ചിലൂടെയായിരുന്നു. നാല് ഓവറില്‍ 44 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. 2011ലെ ഏകദിന ലോകകപ്പ് ഫൈനലിലും ശ്രീശാന്ത് ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഉള്‍പ്പെട്ടു. ആശിഷ് നെഹ്‌റയുടെ പരിക്കിനെത്തുടര്‍ന്നാണ് ഫൈനല്‍ കളിക്കാന്‍ ശ്രീക്ക് ഭാഗ്യമുണ്ടായത്. എട്ട് ഓവറില്‍ 52 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്.
IND vs ENG: കോലി x ആന്‍ഡേഴ്‌സന്‍, ഇത്തവണയും കോലി തലകുനിക്കും!, കാരണങ്ങളിതാ

ഹര്‍ഭജന്‍ സിങ്
ഇന്ത്യയുടെ സീനിയര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരമാണ്. 2007ലെ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ പ്ലേയിങ് ലും 2011ലെ ഏകദിന ലോകകപ്പ് കിരീടം നേടിയ ഫൈനലിന്റെ പ്ലേയിങ് 11ലും ഹര്‍ഭജന്‍ സിങ് ഉണ്ടായിരുന്നു. ടി20 ലോകകപ്പ് ഫൈനലില്‍ മൂന്ന് ഓവറില്‍ 36 റണ്‍സ് വിട്ടുകൊടുത്തെങ്കിലും ഒരു വിക്കറ്റ് പോലും നേടാനായില്ല. ഏകദിന ലോകകപ്പില്‍ തിലകരത്‌ന ദില്‍ഷന്റെ വിക്കറ്റ് മാത്രമാണ് ഹര്‍ഭജന് നേടാനായത്.

യുവരാജ് സിങ്
ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് യുവരാജ് സിങ്. 2007ലെ ടി20 ലോകകപ്പ് കിരീടം ഇന്ത്യ നേടുമ്പോള്‍ നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ച് യുവരാജ് സിങ് ഒപ്പമുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരേ ഒരോവറില്‍ ആറ് സിക്‌സും ഓസ്‌ട്രേലിയക്കെതിരേ വെടിക്കെട്ട് ഫിഫ്റ്റിയുമെല്ലാം യുവരാജിന്റെ മിന്നും പ്രകടനങ്ങളായിരുന്നു. 2011ലെ ഏകദിന ലോകകപ്പില്‍ ഓള്‍റൗണ്ട് മികവ് കാട്ടാന്‍ യുവരാജ് സിങ്ങിനായി. ശ്രീലങ്കയ്‌ക്കെതിരായ ഫൈനലില്‍ രണ്ട് വിക്കറ്റും പുറത്താവാതെ 21 റണ്‍സുമാണ് അദ്ദേഹം നേടിയത്. ലോകകപ്പിലെ താരത്തിനുള്ള പുരസ്‌കാരം യുവരാജിനായിരുന്നു.
ചങ്കിടിക്കുന്ന ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി, നേട്ടം ആറ് പേര്‍ക്ക് മാത്രം, ഒറ്റ ഇന്ത്യക്കാരനില്ല

ഗൗതം ഗംഭീര്‍
ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും രണ്ട് തവണ ഇന്ത്യയുടെ ലോകകപ്പ് വിജയിച്ച ടീമിന്റെ ഫൈനല്‍ പ്ലേയിങ് 11 ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ട് ഫൈനലിലും അര്‍ധ സെഞ്ച്വറിയോടെ നിര്‍ണ്ണായക താരമാവാനും ഗംഭീറിനായി. 2007ലെ ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്താനെതിരേ 54 പന്തില്‍ 75 റണ്‍സും 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ 97 റണ്‍സും നേടാന്‍ ഗംഭീറിന് സാധിച്ചു. ഇന്ത്യയുടെ വിശ്വസ്തനായ ഓപ്പണര്‍മാരിലൊരാളാണ് ഗംഭീര്‍.

എംഎസ് ധോണി
ഇന്ത്യയുടെ ഇതിഹാസ നായകനായ എംഎസ് ധോണി രണ്ട് തവണ ഇന്ത്യയുടെ ലോകകപ്പ് കിരീടം ചൂടിച്ച ഏക നായകനാണ്. 2007ലെ ടി20 ലോകകപ്പ് ഫൈനലില്‍ ആറ് റണ്‍സാണ് ധോണി നേടിയത്. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ പുറത്താവാതെ 91 റണ്‍സ് നേടാനും എംഎസ് ധോണിക്കായി. രണ്ട് ലോകകപ്പിലും ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ ധോണിയുടെ പങ്ക് വളരെ വലുതായിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളാണ് ധോണി.


Click it and Unblock the Notifications
