For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യയുടെ ലുക്ക് മാറ്റാന്‍ എംപിഎല്‍- ഓസ്‌ട്രേലിയയില്‍ 'അരങ്ങേറ്റം', കരാര്‍ മൂന്നു വര്‍ഷത്തേക്ക്

പുരുഷ, വനിതാ ടീമുകളുടെ കിറ്റ് സ്‌പോണ്‍സര്‍ ചെയ്യും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കിറ്റ് സ്‌പോണ്‍സര്‍മാരായി എംപിഎല്‍ (മൊബൈല്‍ പ്രീമിയര്‍ ലീഗ്) മാറി. ബിസിസിഐയാണ് എംപിഎല്‍ സ്‌പോര്‍ട്‌സ് ഇന്ത്യയുടെ പുതിയ കിറ്റ് സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയ വിവരം അറിയിച്ചിരിക്കുന്നത്. ബിസിസിഐയുമായി മൂന്നു വര്‍ഷത്തെ കരാറാണ് എംപിഎല്‍ ഒപ്പുവച്ചിരിക്കുന്നത്. ഈ മാസം മുതല്‍ ഇതു പ്രാബല്യത്തില്‍ വരികയും ചെയ്തു. ഓസ്‌ട്രേലിയക്കെതിരേ ഈ മാസം നടക്കാനിരിക്കുന്ന പരമ്പരകളില്‍ എംപിഎല്‍ തയ്യാറാക്കിയ പുതിയ ലുക്കിലുള്ള ജഴ്‌സിയാണ് ഇന്ത്യന്‍ താരങ്ങള്‍ അണിയുക. ജഴ്‌സിയുടെ ചിത്രങ്ങള്‍ നേരത്തേ തന്നെ പുറത്തുവരികയും ചെയ്തിരുന്നു.

1

ഇന്ത്യന്‍ പുരുഷ ടീമിന്റെ മാത്രമല്ല വനിതാ ടീമിന്റെയും അണ്ടര്‍ 19 ടീമുകളുടെയും കിറ്റ് എംപിഎല്‍ നല്‍കും. ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കായിക വിനോദ വ്യാപാര ബ്രാന്‍ഡാണ് എംപിഎല്‍. 2023 വരെ ഇന്ത്യയുടെ പുരുഷ, വനിതാ ദേശീയ ക്രിക്കറ്റ് ടീമുകളുടെ കിറ്റ് സ്‌പോണ്‍സര്‍മാരായി എംപിഎല്‍ സ്‌പോര്‍ട്‌സിനെ നിയമിച്ചത് ആഹ്ലാദത്തോടെയാണ് പ്രഖ്യാപിക്കുന്നതെന്നും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഒരു പുതിയ യുഗത്തിനാണ് തുടക്കമായിരിക്കുന്നതെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രതികരിച്ചു.

യുവ ഇന്ത്യന്‍ ബ്രാന്‍ഡിനൊപ്പം പ്രവര്‍ത്തിക്കുന്നതിനെ പ്രതീക്ഷയോടെയാണ് തങ്ങള്‍ കാണുന്നതെന്നു ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. ഈ പങ്കാളിത്തം ടീം ഇന്ത്യയെയും രാജ്യത്തെ കായിക വ്യാപാരത്തെയും പുതിയ അതിര്‍ത്തിയിലേക്കു തങ്ങളെ നയിക്കും. എംപിഎല്‍ സ്‌പോര്‍ട്‌സ് പോലെ ഒരു യുവ ഇന്ത്യന്‍ ബ്രാന്‍ഡിനൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയായിരുന്നു. മുന്നിലേക്കു നോക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണുള്ളതെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

2

ഓസ്ട്രേലിയക്കെതിരായ നിശ്ചിത ഓവര്‍ പരമ്പരയില്‍ പുതുനിറത്തിലുള്ള ജഴ്സിയിലാണ് ടീം ഇന്ത്യ പ്രത്യക്ഷപ്പെടുക. 1970കളിലെ ടീമിനെ അനുസ്മരിപ്പിക്കുന്ന നേവി ബ്ലൂ നിറത്തിലുള്ള പുതിയ ജഴ്സിയാണ് ടീമിനു വേണ്ടി പുതിയ കിറ്റ് സ്പോണ്‍സര്‍മാരായ എംപിഎല്‍ തയ്യാറാക്കിയിരിക്കുന്നത്. നൈക്കിക്കു പകരമാണ് എംപിഎല്‍ സ്പോര്‍ട്സ് ടീമിന്റെ പുതിയ ജഴ്സി സ്പോണ്‍സര്‍മാരായത്. നേരത്തേ സ്‌കൈ ബ്ലൂ നിറമുള്ള ജഴ്സിയായിരുന്നു നൈക്കി ഇന്ത്യക്കു വേണ്ടി ഒരുക്കിയിരുന്നത്.

മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയാണ് ഓസ്ട്രേലിയയില്‍ ഇന്ത്യ ആദ്യം കളിക്കുന്നത്. ശേഷം മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയുമുണ്ട്. അതിനു ശേഷം നാലു ടെസ്റ്റുകളിലും ഇരുടീമുകളും കൊമ്പുകോര്‍ക്കും. 2021 ജനുവരി രണ്ടാം വാരം വരെ നീളുന്നതാണ് ഇന്ത്യയുടെ ഓസീസ് പര്യടനം.

Story first published: Tuesday, November 17, 2020, 15:30 [IST]
Other articles published on Nov 17, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+