Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരു നാള്‍ കോലിയും വിരമിക്കും, ഇന്ത്യ പിന്നെ ആരെ ആശ്രയിക്കും? ഉത്തരം പനേസര്‍ നല്‍കും

നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയില്ലാതെ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് കളിക്കാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ ടീം. കോലിയുടെ അഭാവം ഇന്ത്യക്കു തിരിച്ചടിയാവുമോയെന്ന ആശങ്കയിലാണ് ടീം മാനേജ്‌മെന്റും ആരാധകരും. എന്നാല്‍ കോലിയെ അമിതമായി ആശ്രയിക്കുന്ന ഇന്ത്യയുയെ ഈ രീതിയെ ചോദ്യം ചെയ്തിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ സ്പിന്നറും ഇന്ത്യന്‍ വംശജനുമായ മോണ്ടി പനേസര്‍. ഒരു നാള്‍ കോലിയും വിരമിക്കുമെന്നും പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി എന്തായിരിക്കുമെന്നും ചോദിക്കുകയാണ് അദ്ദേഹം.

1

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി എന്താണ്. ഇതറിയാനുള്ള ഏറ്റവും യോജിച്ച സമയമാണിത്. വിരാട് ഒരു ദിവസം ക്രിക്കറ്റിനോടു വിട പറയുന്നു. എല്ലാ കാലത്തും അദ്ദേഹത്തെ മുഴുവനായി ആശ്രയിക്കാന്‍ ഇന്ത്യക്കു കഴിയില്ല. വിരാട് കോലിയില്ലാത്ത ഇന്ത്യന്‍ ക്രിക്കറ്റ് എന്താണ്? ഇതു നമുക്ക് അറിയേണ്ടതുണ്ട്. ഓസ്‌ട്രേലിയക്കെതിരേയുള്ള ശേഷിച്ച ടെസ്റ്റുകളില്‍ നമുക്ക് ഇതിനുള്ള മറുപടി ലഭിക്കും. ഒരിക്കല്‍ വിരാട്, രോഹിത്, അജിങ്ക്യ വിരമിച്ചാല്‍ അടുത്ത നിരയില്‍ ആരൊക്കെയാണുണ്ടാവുക? ഇതു നമുക്ക് കണ്ടെത്തേണ്ടതുണ്ട്. രണ്ടാംടെസ്റ്റില്‍ വലിയ അവസരവും ഉത്തരവാദിത്വവുമാണ് ശുഭ്മാന്‍ ഗില്ലിന് ലഭിച്ചിരിക്കുന്നതെന്നും പനേസര്‍ വിശദമാക്കി.

ഓസീസിനെതിരായ ഈ പരമ്പര ഇന്ത്യയുടെ അടുത്ത തലമുറയെക്കുറിച്ചുള്ളതാണ്. വിരാട് കോലിയും രോഹിത് ശര്‍മയും ടീമില്‍ ഇല്ലെന്നു എനിക്കറിയാം. രണ്ടാം ടെസ്റ്റില്‍ യുവതാരങ്ങള്‍ക്കു അവസരം നല്‍കൂ. അനവര്‍ക്കിത് വലിയ അവസരമാണ്. ഐപിഎല്ലില്‍ യുവതാരങ്ങള്‍ നന്നായി പെര്‍ഫോം ചെയ്തിരുന്നു. അതുകൊണ്ടു തന്െ അവര്‍ക്കു അവസരം നല്‍കേണ്ടതുണ്ടെന്നും പനേസര്‍ അഭിപ്രായപ്പെട്ടു.

2

യുവതാരങ്ങളുടെ കാറ്റഗറിയില്‍ ഇന്ത്യക്കു മുതല്‍ക്കൂട്ടാണ് കെഎല്‍ രാഹുല്‍, സിറാജ്, സെയ്‌നി, ശുഭ്മാന്‍ തുടങ്ങിയ താരങ്ങള്‍. ഇവര്‍ക്കു അവസരം നല്‍കി നോക്കൂ. വിരാട് കോലിക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് എന്താവുമെന്നു നമുക്കറിയാന്‍ സാധിക്കും. വിരാടിന് തനിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്നും പനേസര്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യ ടെസ്റ്റില്‍ എട്ടു വിക്കറ്റിന്റെ വന്‍ പരാജയം ഇന്ത്യയേറ്റു വാങ്ങിയിരുന്നു. അന്നത്തെ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ടാവും അജിങ്ക്യ രഹാനെയ്ക്കു കീഴില്‍ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ കളിക്കുക. ഒന്നാം ടെസ്റ്റിലെ ടീമില്‍ നാലു മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ കളിക്കുന്നത്. ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ പുതുതായി ടീമിലെത്തിയിട്ടുണ്ട്. ഗില്ലിനും സിറാജിനും അരങ്ങേറ്റ ടെസ്റ്റ് കൂടിയാണിത്.

Story first published: Friday, December 25, 2020, 17:21 [IST]
Other articles published on Dec 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+