Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്കെതിരേ ഡെക്ക്, അന്നു മോയിന്റെ ശകാരം നേരിട്ടു- വെളിപ്പെടുത്തലുമായി യൂനിസ് ഖാന്‍

പാകിസ്താന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായാണ് മുന്‍ താരം യൂനിസ് ഖാന്‍ വിശേഷിപ്പിക്കപ്പെടുന്നത്. ടെസ്റ്റിലായിരുന്നു അദ്ദേഹം കൂടുതല്‍ മികവ് പുലര്‍ത്തിയത്. പാക് ടീമിനെ നിരവധി മല്‍സരങ്ങളില്‍ യൂനിസ് നയിക്കുകയും ചെയ്തിട്ടുണ്ട്.

കരിയറിന്റെ തുടക്കകാലത്തു ഇന്ത്യക്കെതിരായ ഒരു ഏകദിന മല്‍സരത്തില്‍ പൂജ്യത്തിനു പുറത്തായ ശേഷം അന്നത്തൈ ക്യാപ്റ്റന്‍ മോയിന്‍ ഖാനില്‍ നിന്നും തനിക്കു ശകാരം നേരിട്ടതായി വെളിപ്പെടുത്തിയിരിക്കുകയാണ് യൂനിസ്. കറാച്ചിയിലെ മോയിന്‍ ഖാന്‍ അക്കാദമിയില്‍ വച്ച് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 മോയിന്റെ ശകാരം നേരിട്ടു

മോയിന്റെ ശകാരം നേരിട്ടു

മോയിനു കീഴിലായിരുന്നു ഞാന്‍ അന്താരാഷ്ട്ര കരിയറിനു തുടക്കമിട്ടത്. അന്നു അദ്ദേഹത്തില്‍ നിന്നും എനിത്തു ചീത്ത കേള്‍ക്കേണ്ടിയും വന്നിട്ടുണ്ട്. ഇന്ത്യക്കെതിരേയുള്ള മല്‍സരത്തില്‍ പൂജ്യത്തിനു ഞാന്‍ പുറത്തായപ്പോള്‍ ക്രീസിന്റെ മറുവശത്ത് മോയിന്‍ ഭായിയുണ്ടായിരുന്നു. ഇതു കണ്ട അദ്ദേഹം രോഷാകുലനായി. എന്നെ ശകാരിക്കുകയും ചെയ്തു. പക്ഷെ മോയിന്‍ ഭായിക്കു നന്ദി, തെറ്റുകളില്‍ നിന്നും ഞാന്‍ പാഠം പഠിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ എന്റെ വിജയങ്ങള്‍ക്കു പിന്നില്‍ അദ്ദേഹത്തിനു വലിയ റോളുണ്ടെന്നും യൂനിസ് വിശദമാക്കി. നിലവില്‍ പാക് ടീമിന്റെ ബാറ്റിങ് കോച്ചായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.

 കുംബ്ലെ ബൗള്‍ഡാക്കി

കുംബ്ലെ ബൗള്‍ഡാക്കി

2000 മാര്‍ച്ചില്‍ ഷാര്‍ജയില്‍ നടന്ന ഇന്ത്യ- പാകിസ്താന്‍ ഏകദിന മല്‍സരത്തിലായിരുന്നു യൂനിസ് അക്കൗണ്ട് തുറക്കാന്‍ പോലുമാവാതെ പുറത്തായത്. മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ പാക് താരത്തെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. വെറും രണ്ടു ബോളുകളുടെ ആയുസ് മാത്രമേ യൂനിസിന് ഉണ്ടായിരുന്നുള്ളൂ.
പാക് ടീം ബാറ്റിങ് തകര്‍ച്ച നേരിട്ട മല്‍സരമായിരുന്നു ഇത്. മോയിന്‍ യൂനിസിനോടു ക്ഷുഭിതനാവാനുള്ള പ്രധാന കാരണവും ഇതായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ വെറും 146 റണ്‍സിന് പുറത്തായിരരുന്നു. മറുപടിയില്‍ ഇന്ത്യ അഞ്ചു വിക്കറ്റിനു വിജയിക്കുകയും ചെയ്തിരുന്നു. സൗരവ് ഗാംഗുലിയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍.

നിലവിലെ ടീമിനെക്കുറിച്ച് യൂനിസ്

നിലവിലെ ടീമിനെക്കുറിച്ച് യൂനിസ്

നിലവിലെ പാക് ടീമിനു വൈകാതെ തന്നെ സ്ഥിരതയാര്‍ന്ന മധ്യനിരയെ വാര്‍ത്തെടുക്കാന്‍ സാധിക്കുമെന്ന് യൂനിസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലവില്‍ ക്യാപ്റ്റന്‍ ബാബര്‍ ആസമിനെ അമിതമായി ആശ്രയിച്ചാണ് പാക് ടീം എല്ലാ ഫോര്‍മാറ്റുകളിലും കളിക്കുന്നത്.
പാക് മധ്യനിരയെക്കുറിച്ചു നമ്മള്‍ ഒരുപാട് സംസാരിച്ചുണ്ട്. ഒരുപിടി താരങ്ങളെ മധ്യനിരയിള്‍ ഞങ്ങള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഉടന്‍ തന്നെ സ്ഥിരതയുള്ള ഒരു മധ്യനിരയെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ എന്നിവരുമായി പരമ്പരകള്‍ കളിച്ചുകഴിഞ്ഞു. ഇനി ഞങ്ങള്‍ ഇംഗ്ലണ്ടിലേക്കും വെസ്റ്റ് ഇന്‍ഡീസിലേക്കുമാണ് പോവുന്നത്. വളരെ മികച്ച പര്യടനങ്ങളായിരിക്കും ഇവ. പാക് ടീം മികച്ച പ്രകടനം നടത്തുമെന്നും കൂടുതല്‍ ട്രോഫികള്‍ നേടുമെന്നാണ് പ്രതീക്ഷയെന്നും യൂനിസ് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, May 25, 2021, 13:11 [IST]
Other articles published on May 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+