ഹാട്രിക്കടക്കം നാല് കളിയില്‍ 14 വിക്കറ്റ്... എന്നിട്ടും ഷമിയെ വേണ്ട, ഇനിയെന്ത് വേണം? രൂക്ഷ വിമര്‍ശനം
മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തിയ താരങ്ങളിലൊരാളാണ് പേസര്‍ മുഹമ്മദ് ഷമി. ടൂര്‍ണമെന്റില്‍ വെറും നാലു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തെ ഇന്ത്യ കളിപ്പിച്ചിട്ടുള്ളൂ. ഭുവനേശ്വര്‍ കുമാര്‍ പരിക്കു കാരണം ടീമിനു പുറത്തിരുന്നപ്പോഴായിരുന്നു ഇത്. എന്നാല്‍ അവസരം ലഭിച്ചപ്പോഴെല്ലാം അത് മുതലാക്കാന്‍ അദ്ദേഹത്തിനായിരുന്നു.
ലോകകപ്പില്‍ ഇത്തവണ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റെടുത്ത രണ്ടാമത്തെ താരവും ഷമിയാണ്. എന്നിട്ടും ന്യൂസിലാന്‍ഡിനെതിരായ സെമി ഫൈനലില്‍ പേസറെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഷമിയെ സെമിക്കുള്ള ടീമിലേക്കു പരിഗണിക്കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ് താരത്തിന്റെ പരിശീലകനായ ബദ്രുദ്ദീന്‍ സിദ്ധിഖ്.

ഞെട്ടിച്ചെന്ന് സിദ്ധിഖ്
സെമി ഫൈനലില്‍ ഷമി ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നറിഞ്ഞപ്പോള്‍ ഞെട്ടലാണ് തോന്നിയതെന്നു സിദ്ധിഖ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. ശരിക്കും ഞെട്ടല്‍ തോന്നി. നാലു മല്‍സങ്ങളില്‍ നിന്നും 14 വിക്കറ്റെടുത്ത ഒരാളെ എങ്ങനെ ടീമില്‍ നിന്നും പുറത്താക്കാനാവും? ഒരു ഫാസ്റ്റ് ബൗളറില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്താണ് പ്രതീക്ഷിക്കുന്നത് ?
ശ്രീലങ്കയ്‌ക്കെതിരായ അവസാന കളിയില്‍ ഷമിക്കു വിശ്രമം അനുവദിച്ചപ്പോള്‍ അത് സെമിയില്‍ കൂടുതല്‍ ഫ്രഷായി കളിക്കുന്നതിനു വേണ്ടിയാണെന്നായിരുന്നു കരുതിയത്. പക്ഷെ തന്റെ കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയെന്നും സിദ്ധിഖ് പറഞ്ഞു.

ബാറ്റിങ് ശക്തിപ്പെടുത്താന്‍?
ബാറ്റിങ് കുറച്ചു കൂടി ശക്തിപ്പെടുത്തുന്നതിനു വേണ്ടി കൂടിയാവുമോ ഷമിക്കു പകരം ഭുവിയെ ഉള്‍പ്പെടുത്തിയതെന്ന ചോദ്യത്തിന് സിദ്ധിഖിന്റെ മറുപടി ഇങ്ങനെയായിരുന്നു. ബാറ്റിങില്‍ ഭുവിയെയോ, ഷമിയെയോ ആശ്രയിക്കാമെന്നാണ് കരുതുന്നതെങ്കില്‍ തീര്‍ച്ചയായും മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെടും.
ബാറ്റിങില്‍ ആദ്യ ആറു സ്ഥാനക്കാര്‍ മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ ശേഷിച്ചവര്‍ക്കും ഒന്നും ചെയ്യാനാവില്ല. പന്ത് കൊണ്ട് മല്‍സരങ്ങള്‍ ജയിപ്പിക്കുകയെന്നതാണ് ഷമിയുടെ ജോലി. ഈ ടൂര്‍ണമെന്റില്‍ ചില മല്‍സരങ്ങളില്‍ മാത്രമേ കളിച്ചിട്ടുള്ളുവെങ്കിലും ഷമി അതില്‍ ഇതു തെളിയിച്ചതായും സിദ്ധിഖ് ചൂണ്ടിക്കാട്ടി.

ഷമിക്കു പരിക്കില്ല
ഷമിക്ക് ഏതെങ്കിലും തരത്തിലുള്ള പരിക്ക് ഉണ്ടാവാമെന്ന അഭ്യൂഹങ്ങള്‍ കോച്ച് തള്ളിക്കളഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യ ജയിച്ച മല്‍സത്തിനു ശേഷം ഷമിയുമായി സംസാരിച്ചിരുന്നു. കളിയില്‍ അദ്ദേഹം നടത്തിയ മികച്ച പ്രകടനം തന്നെ എത്രത്തോളം ഫിറ്റ്‌നസ് ഉണ്ടെന്നതിന്റെ തെളിവാണ്. എന്നാല്‍ ഇന്നോ, ഇന്നലെയോ പുതിയ പരിക്ക ഷമിക്കു പിടികൂടിയിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് തനിക്കു അറിയില്ലെന്നും സിദ്ധിഖ് വ്യക്തമാക്കി.
ലോകകപ്പില്‍ ഒരു ഹാട്രിക്കുള്‍പ്പെടെ നാലു കളികളില്‍ നിന്നും 14 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. ഇതില്‍ ഒരു അഞ്ച് വീക്കറ്റ് നേട്ടവും രണ്ട് നാലു വിക്കറ്റ് നേട്ടവുമുള്‍പ്പെടുന്നു. ഒമ്പത് കളികളില്‍ നിന്നും 18 വിക്കറ്റുകളെടുത്ത ജസ്പ്രീത് ബുംറ മാത്രമേ ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരില്‍ ഷമിക്കു മുന്നിലുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications