Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ടീമില്‍ രണ്ടു പേരെ സ്ലെഡ്ജ് ചെയ്യില്ല! അവര്‍ ആരൊക്കെ? കാരണവും ബംഗ്ലാ പേസര്‍ പറയുന്നു

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരേ കളിക്കുമ്പോള്‍ രണ്ടു പേരെ മാത്രം സ്ലെഡ്ജ് ചെയ്യാന്‍ തനിക്കു സാധിക്കില്ലെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ബംഗ്ലാദേശിന്റെ യുവ പേസര്‍ മുഹമ്മദ് സൈഫുദ്ദീന്‍. ക്യാപ്റ്റന്‍ വിരാട് കോലിയും നിശ്ചിത ഓവര്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ഈ രണ്ടു പേരെന്നു പേസര്‍ പറയുന്നു. ഇരുവരുടെയും കളി ടെലിവിഷനില്‍ കണ്ടാണ് താന്‍ വളര്‍ന്നതെന്നും അതുകൊണ്ടു തന്നെയാണ് ഇവരെ സ്ലെഡ്ജ് ചെയ്യാന്‍ കഴിയാത്തതെന്നും സൈഫുദ്ദീന്‍ വെളിപ്പെടുത്തി.

കരിയറില്‍ ഇരുവര്‍ക്കുമെതിരേ പന്തെറിയാന്‍ അവസരം ലഭിച്ചപ്പോള്‍ തന്റെ ആരാധനയെക്കുറിച്ചു രോഹിത്തിനോടു നേരിട്ടു പറഞ്ഞിരുന്നതായും പേസര്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിലെ കാര്‍ഡിഫില്‍ ഒരു പരിശീലന മല്‍സരത്തിലായിരുന്നു സൈഫുദ്ദീന് തന്റെ ഹീറോസിനെതിരേ ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചത്.

രോഹിത്തിനോടു പറഞ്ഞു

രോഹിത്തിനോടു പറഞ്ഞു

കാര്‍ഡിഫില്‍ നടന്ന പരിശീലന മല്‍സരത്തിനിടെ രോഹിത്തിനോടു താന്‍ ഇക്കാര്യം വെളിപ്പെടുത്തിയതായി സൈഫുദ്ദീന്‍ പറയുന്നു. അന്നു രോഹിത് സ്‌ട്രൈക്കറും കോലി നോണ്‍ സ്‌ട്രൈക്കറുമായിരുന്നു. കഴിഞ്ഞ 10-12 വര്‍ഷങ്ങളായി നിങ്ങള്‍ രണ്ടു പേരുടെയും കളി ഞാന്‍ ടെലിവിഷനില്‍ കണ്ടു കൊണ്ടിരിക്കുകയാണ്. എന്റെ ഡ്രീം ക്രിക്കറ്റര്‍മാര്‍ കൂടിയാണ് നിങ്ങള്‍. ഇപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കെതിരേ ബൗള്‍ ചെയ്യുകയാണ്, എന്താണ് ചെയ്യേണ്ടതെന്നു അറിയില്ലെന്നും രോഹിത്തിനോടു പറഞ്ഞതായി പേസര്‍ കൂട്ടിച്ചേര്‍ത്തു.

രോഹിത്തിന്റെ ഗുഡ്‌ലക്ക്

രോഹിത്തിന്റെ ഗുഡ്‌ലക്ക്

ഇക്കാര്യം താന്‍ രോഹിത് തന്നോടു ചിരിക്കുകയാണ് ചെയ്തത്, ഒപ്പം ഗുഡ് ലക്കും പറഞ്ഞു. തുടര്‍ന്ന് കഴിവിന്റെ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നു ശ്രമിച്ചത്. രോഹിത്, കോലി ഈ രണ്ടു പേരില്‍ ഒരാളെയെങ്കിലും പുറത്താക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. ഭാഗ്യവശാല്‍ അന്നു വിരാട് കോലിയെ ഔട്ടാക്കാന്‍ തനിക്കു സാധിച്ചതായി സൈഫുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.
കോലി. രോഹിത് ഇവരെയൊന്നും സ്ലെഡ്ജ് ചെയ്യുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ പോലും കഴിയില്ല. ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയാണ്. അത് അങ്ങനെ തന്നെ തുടരുകയും വേണം. മാത്രമല്ല മോശം പെരുമാറ്റത്തിനു പിഴയും ഡിമെറിറ്റ് പോയിന്റുമുള്ളതിനാല്‍ ശ്രദ്ധിക്കുകയും വേണമെന്ന് സൈഫുദ്ദീന്‍ പറഞ്ഞു.

കോലിയും രോഹിത്തും

കോലിയും രോഹിത്തും

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവില്‍ രണ്ടു ബാറ്റിങ് നെടുംതൂണുകളെന്നു വിശേഷിപ്പിക്കാവുന്ന താരങ്ങളാണ് കോലിയും രോഹിതും. വളരെ അനായാസമായി ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കനാണ് രോഹിത്. അദ്ദേഹത്തിന്റെ പുള്‍ ഷോട്ടുകള്‍ കാണികളെ ഹരം കൊള്ളിക്കാറുണ്ട്. പതിയെ ഇന്നിങ്‌സ് തുടങ്ങി സെഞ്ച്വറിക്കു ശേഷം തകര്‍ത്തടിക്കുന്ന ശൈലിയാണ് ഹിറ്റ്മാനുള്ളത്.
എന്നാല്‍ കളിയോടുള്ള അതിയായ പാഷനും കഠിനാധ്വാനവും ആത്മവിശ്വാസവുമാണ് കോലിയുടെ കരുത്ത്. ക്രീസിലെത്തിയാല്‍ അദ്ദേഹം എല്ലായ്‌പ്പോഴും ആക്ടീവായിരിക്കും. എതിര്‍ ബൗളറെ ഒരിക്കലും തന്റെ മേല്‍ ആധിപത്യം നേടാന്‍ അദ്ദേഹം അനുവദിക്കില്ല. ഇതിനുവേണ്ടി സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കൊണ്ടിരിക്കുകയും ചെയ്യും. ഇതിനകം നിരവധി ബാറ്റിങ് റെക്കോര്‍ഡുകളും കോലി തിരുത്തിക്കുറിച്ചു കഴിഞ്ഞു.

Story first published: Wednesday, August 12, 2020, 15:46 [IST]
Other articles published on Aug 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+