For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസീസ് പര്യടത്തിന് മുമ്പ് ആമിറും റിയാസും പാകിസ്താനെ വഞ്ചിച്ചു! തുറന്നടിച്ച് വഖാര്‍ യൂനിസ്

ഇരുവരുടെയും അപ്രതീക്ഷിത വിരമിക്കലാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്

കറാച്ചി: പാകിസ്താന്റെ പ്രമുഖ പേസ് ജോടികളായ മുഹമ്മദ് ആമിറിനും വഹാബ് റിയാസിനുമെതിരേ ആഞ്ഞടിച്ച് മുന്‍ പേസ് ഇതിഹാസവും ഇപ്പോഴത്തെ ബൗളിങ് കോച്ചുമായ വഖാര്‍ യൂനിസ്. ഇരുവരും പാക് ടീമിനെ വഞ്ഞിച്ചെന്ന് അദ്ദേഹം തുറന്നടിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ഇരുവരുടെയും അപ്രതീക്ഷിത വിരമിക്കലിനെയാണ് വഖാര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.

pak

2019ലായിരുന്നു ആമിറും റിയാസും തികച്ചും അപ്രതീക്ഷിതമായി ടെസ്റ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്നു ഇരുവര്‍ക്കുമെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. ഉചിതമായ സമയത്തല്ല ഇരുവരുടെയും തീരുമാനമെന്നും രണ്ടു പേരെയും നിശ്ചിത ഓവര്‍ ടീമില്‍ നിന്നും പിസിബി പുറത്താക്കണമെന്നും പലരും ആവശ്യപ്പെട്ടിരുന്നു. തെറ്റായ സമയത്താണ് ആമിറും റിയാസും ടീമിനെ കൈവിട്ടതെന്ന് വഖാര്‍ അഭിപ്രായപ്പെട്ടു.

ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പര കളിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു പാക് ടീം. ഇതിനു തൊട്ടുമുമ്പാണ് ടീമിലെ ഏറ്റവും അനുഭവസമ്പന്നരായ രണ്ടു താരങ്ങള്‍ കൂടിയായ ആമിറും റിയാസും ടെസ്റ്റ് നിര്‍ത്തുന്നതായി അറിയിച്ചത്. ഇരുവരുടെയും തീരുമാനം പാക് ക്രിക്കറ്റിന് ഷോക്കായിരുന്നു. ഇതേ തുടര്‍ന്ന് ഓസീസ് പര്യടനത്തില്‍ അനുഭന സമ്പത്ത് കുറഞ്ഞ ബൗളിങ് നിരയെ കളിപ്പിക്കാന്‍ പിസിബി നിര്‍ബന്ധിതരാവുകയും ചെയ്തു. ഈ പരമ്പരയിയില്‍ പാകിസ്താനെ ഓസീസ് തൂത്തുവാരിയിരുന്നു.

waqar

ഇത്രയും നിര്‍ണായകമായ ഒരു പര്യടത്തിനു തൊട്ടുമുമ്പ് വിരമിച്ച ആമിറും റിയാസും പാകിസ്താനെ വഞ്ചിക്കുക തന്നെയായിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ രണ്ടോ, മൂന്നോ യുവതാരങ്ങളെയാണ് ടീമിലുള്‍പ്പെടുത്തേണ്ടി വന്നത്. ഇതിനു പ്രധാന കാരണം ആമിറിന്റെയും റിയാസിന്റെയും അവസാന മിനിറ്റിലെ ചതിയായിരുന്നു. ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് 15-20 ദിവസം മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു തങ്ങള്‍ കളിക്കില്ലെന്ന് ഇരുവരും പ്രഖ്യാപിച്ചതെന്നും വഖാര്‍ ചൂണ്ടിക്കാട്ടി.

ടീം മാനേജ്‌മെന്റുമായി ആലോചിക്കുക പോലും ചെയ്യാതെ പരിചയസമ്പന്നരായ ബൗളര്‍മാര്‍ വിരമിക്കുന്നത് വേദനിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ലീഗുകള്‍ നടക്കുന്നുണ്ട്. നാലോവര്‍ മാത്രം ബൗള്‍ ചെയ്ത് വൈകുന്നേരം വിശ്രമിക്കാം, പണവും ലഭിക്കും. താരങ്ങള്‍ ഇത്തരത്തില്‍ തങ്ങള്‍ക്കു സുരക്ഷിത മേഖല തേടിപ്പോവുമ്പോള്‍ രാജ്യത്തെയാണ് അതു ബാധിക്കുന്നത്. രാജ്യമെന്ന വലിയ തലത്തിലേക്ക് അവര്‍ ചിന്തിക്കുന്നില്ലെന്നും വഖാര്‍ വിശദമാക്കി.

Story first published: Tuesday, April 7, 2020, 14:46 [IST]
Other articles published on Apr 7, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+