Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹീറോയായി ഹഫീസ്, പാകിസ്താന്‍ നാണക്കേടൊഴിവാക്കി- മൂന്നാം ടി20യില്‍ ത്രസിപ്പിക്കുന്ന ജയം

1
46767

മാഞ്ചസ്റ്റര്‍: ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ പാകിസ്താനെതിരേയുള്ള ടി20 പരമ്പരയും സ്വന്തമാക്കുകയെന്ന ഇംഗ്ലണ്ടിന്റെ മോഹം നടന്നില്ല. നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ ജയിച്ച് പാക് പട പരമ്പര 1-1നു സമനിലയില്‍ അവസാനിപ്പിച്ചു. ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന മല്‍സരം ജയത്തോടെ അവസാനിപ്പിക്കാനായത് പാകിസ്താന് ആശ്വാസമായി.

1

മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ റണ്‍മഴ കണ്ട മല്‍സരത്തില്‍ അഞ്ചു റണ്‍സിനായിരുന്നു പാകിസ്താന്റെ ത്രസിപ്പിക്കുന്ന വിജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് 190 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ ഇംഗ്ലണ്ട് വീറോടെ പൊരുതിയെങ്കിലും എട്ടു വിക്കറ്റിന് 185 റണ്‍സെടുക്കാനേ ആയുള്ളൂ.

മോയിന്‍ അലിയുടെ (61) ഫിഫ്റ്റിയും ടോം ബാന്റണിന്റെ (46) ഇന്നിങ്‌സുമാണ് ഇംഗ്ലണ്ടിനു വിജയപ്രതീക്ഷ നല്‍കിയത്. അലി 33 പന്തില്‍ നാലു വീതം ബൗണ്ടറികളും സിക്‌സറുമടക്കമാണ് 61 റണ്‍സെടുത്തത്. ബാന്റണ്‍ 31 പന്തില്‍ എട്ടു ബൗണ്ടറികളുടെ അകമ്പടിയോടെയാണ് 46 റണ്‍സ് നേടിയത്. സാം ബില്ലിങ്‌സ് (26), ലൂയിസ് ഗ്രെഗറി (12), ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്‍ (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. രണ്ടു വിക്കറ്റ് വീതമെടുത്ത ഷഹീന്‍ അഫ്രീഡിയും വഹാബ് റിയാസും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ പിടിച്ചുനിര്‍ത്തിയത്.

2

നേരത്തേ നാലാമനായി ഇറങ്ങിയ മുന്‍ നായകനും ഓള്‍റൗണ്ടറുമായ മുഹമ്മദ് ഹഫീസിന്റെ (86*) തകര്‍പ്പന്‍ ഇന്നിങ്‌സാണ് പാകിസ്താനെ ശക്തമായ നിലയിലെത്തിച്ചത്. 52 പന്തുകള്‍ നേരിട്ട ഹഫീസിന്റെ ഇന്നിങ്‌സില്‍ ആറു സിക്‌സറുകളും നാലു ബൗണ്ടറികളുമുണ്ടായിരുന്നു. അരങ്ങേറ്റക്കാരന്‍ ഹൈദര്‍ അലിയാണ് (54) മറ്റൊരു പ്രധാന സ്‌കോറര്‍. അലി 33 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറും നേടി. ക്യാപ്റ്റന്‍ ബാബര്‍ ആസം 31 റണ്‍സിന് പുറത്തായി. ഹഫീസാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. പരമ്പരയുടെ താരവും അദ്ദേഹം തന്നെയാണ്.

Story first published: Wednesday, September 2, 2020, 9:12 [IST]
Other articles published on Sep 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+