IPL 2020: ധോണിയെ കാത്ത് മൂന്ന് നാഴികക്കല്ലുകള്‍- രോഹിത്തിനും റെയ്‌നയ്ക്കുമൊപ്പമെത്താം
ഷാര്‍ജ: ഐപിഎല്ലില്‍ ഇന്നു നടക്കാനിരിക്കുന്ന നാലാമത്തെ മല്‍സരത്തില്‍ ചില നാഴികക്കല്ലുകള്‍ക്ക് അരികിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണി. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തു വിട്ടതിന്റെ ആവേശത്തിലാണ് സിഎസ്‌കെ. ഇന്നു ജയിച്ചാല്‍ ആറു പോയിന്റുമായി പട്ടികയില്‍ ഒന്നാംസ്ഥാനം ഭദ്രമാക്കാന്‍ സിഎസ്‌കെയ്ക്കു കഴിയും. മറുഭാഗത്ത് രാജസ്ഥാന് സീസണിലെ ആദ്യ മല്‍സരമാണിത്. ജയത്തോടെ തന്നെ സീസണിനു തുടക്കം കുറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്റ്റീവ് സ്മിത്ത് നയിക്കുന്ന രാജസ്ഥാന്‍ പോരിനിറങ്ങുക.
ഐപിഎല്ലിലെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ക്യാപ്റ്റനായ ധോണി നിരവധി റെക്കോര്‍ഡുകള്‍ ഇതിനകം തന്റെ പേരില്‍ കുറിച്ചു കഴിഞ്ഞതാണ്. ടൂര്‍ണമെന്റില്‍ 100 വിജയങ്ങള്‍ നേടിയ ഏക ക്യാപ്റ്റനും ഏറ്റവുമുയര്‍ന്ന വിജയശരാശരിയുള്ള നായകനും അദ്ദേഹമാണ്. ഇതുവരെ നടന്ന എല്ലാ സീസണുകളിലും സിഎസ്‌കെയെ പ്ലേഓഫിലെത്തിക്കാനും ധോണിക്കു കഴിഞ്ഞു. സിഎസ്‌കെയ്ക്കു മാത്രം അവകാശപ്പെട്ട റെക്കോര്‍ഡാണിത്. രാജസ്ഥാനെതിരായ ഇന്നത്തെ കളിയില്‍ മൂന്നു നാഴികക്കല്ലുകള്‍ ധോണിയെ കാത്തിരിക്കുന്നുണ്ട്. ഇവ ഏതൊക്കെയാണെന്നു നമുക്കു നോക്കാം.

300 സിക്സര്‍ ക്ലബ്ബ്
നിലവില്‍ 295 സിക്‌സറുകളാണ് ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം. ഇന്നു അഞ്ച് സിക്‌സറുകള്‍ നേടാനായാല്‍ 300 സിക്‌സര്‍ ക്ലബ്ബില്‍ ധോണിയും അംഗമാവും. നിലവില്‍ ഇന്ത്യയുടെ രണ്ടു താരങ്ങള്‍ മാത്രമേ ഈ എലൈറ്റ് ക്ലബ്ബിലുള്ളൂ. ഒരാള്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണെങ്കില്‍ (361 സിക്‌സര്‍) രണ്ടാമത്തെയാള്‍ സിഎസ്‌കെയുടെ വൈസ് ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയാണ് (311). വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഈ സീസണിലെ ഐപിഎല്ലില്‍ റെയ്‌ന കളിക്കുന്നില്ല.

റെയ്‌നയുടെ റെക്കോര്‍ഡ്
ഐപിഎല്ലില്‍ ഏറ്റവുമധികം ക്യാച്ചുകളെടുത്ത രണ്ടാമത്തെ താരമെന്ന നാഴികക്കല്ലും ധോണിയെ കാത്തിരിക്കുന്നുണ്ട്. നിലവില്‍ ഐപിഎല്ലില്‍ അദ്ദേഹം (വിക്കറ്റ് കീപ്പര്‍, ഔട്ട് ഫീല്‍ഡ് പ്ലെയര്‍) ക്യാച്ചുകളില്‍ സെഞ്ച്വറി തികച്ചു കഴിഞ്ഞു,. ഇന്നു രാജസ്ഥാനെതിരേ മൂന്നു ക്യാച്ചുകള്‍ എടുക്കാനായാല്‍ ധോണി എലൈറ്റ് ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തേക്കു കയറും. ടീമംഗം കൂടിയായ സുരേഷ് റെയ്‌നയെയാണ് അദ്ദേഹം പിന്തള്ളുക. നിലവില്‍ 102 ക്യാച്ചുകളുമായാണ് റെയ്‌ന പട്ടികയില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ദിനേഷ് കാര്‍ത്തികിന്റെ പേരിലാണ് ഏറ്റവുമധികം ഐപിഎല്‍ ക്യാച്ചുകളെന്ന റെക്കോര്‍ഡ്.

കാര്‍ത്തിക്കിനൊപ്പമെത്തും
വിക്കറ്റ് കീപ്പറെന്ന നിലയില്‍ മാത്രം ഐപിഎല്ലില്‍ 96 ക്യാച്ചുകളാണ് ധോണിയുടെ പേരിലുള്ളത്. രാജസ്ഥാനെതിരായ കളിയില്‍ നാലു ക്യാച്ചുകളെടുത്താല്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ അദ്ദേഹം സെഞ്ച്വറി ക്ലബ്ബില്‍ ഇടം പിടിക്കും. എന്നാല്‍ അഞ്ചു ക്യാച്ചുകള്‍ നേടാന്‍ കഴിഞ്ഞാല്‍ ഐപിഎല്ലില്‍ കൂടുതല്‍ ക്യാച്ചുകളെടുത്ത വിക്കറ്റ് കീപ്പറെന്ന ദിനേഷ് കാര്‍ത്തികിന്റെ റെക്കോര്‍ഡിനൊപ്പം ധോണിയുമെത്തും. 101 ക്യാച്ചുകളാണ് ടൂര്‍ണമെന്റില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ അദ്ദേഹം നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications