Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: എന്തിന് ത്രീഡി? കളി ജയിപ്പിക്കാന്‍ ഇതു തന്നെ അധികം! റായുഡുവിന്റെ കിടുക്കന്‍ മറുപടി

അബുദാബി: കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ഏകദിന ലോകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും തന്നെ തഴഞ്ഞതിന് ചുട്ട മറുപടി നല്‍കി ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം അമ്പാട്ടി റായുഡു. എംഎസ്‌കെ പ്രസാദ് ചെയര്‍മാനായ സെലക്ഷന്‍ കമ്മിറ്റിയായിരുന്നു റായുഡുവിനെ ഇംഗ്ലണ്ട് വേദിയായ ഏകദിന ലോകകപ്പിനുള്ള ടീമില്‍ നിന്നും തഴഞ്ഞത്. പകരക്കാരനായി ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ ടീമിലുള്‍പ്പെടുത്തുകയും ചെയ്തു.

1

ത്രീഡി പ്ലെയറെന്നായിരുന്നു അന്ന് വിജയ് ശങ്കറിനെ സെലക്ഷന്‍ കമ്മിറ്റി വിശേഷിപ്പിച്ചത്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി മൂന്നിലും മികവ് പുലര്‍ത്തുന്ന താരമാണ് ശങ്കറെന്നായിരുന്നു അവര്‍ ചൂണ്ടിക്കാട്ടിയത്. ത്രീ പ്ലെയറെന്ന ഈ പരാമര്‍ശത്തെ റാഡുയു ട്വിറ്ററിലൂടെ പരിഹസിക്കുകയും ചെയ്തിരുന്നു. ലോകകപ്പ് കാണാന്‍ പുതിയ സെറ്റ് ത്രീഡി ഗ്ലാസുകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു റായുഡു ട്വിറ്ററില്‍ കുറിച്ചത്.

അന്നത്തെ അവഗണനയെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്നും റായുഡു വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം പിന്‍വലിക്കുകയായിരുന്നു. 19ലെ ഐപിഎല്ലിനു ശേഷം റായുഡു കളിച്ച ആദ്യത്തെ പ്രധാനപ്പെട്ട മല്‍സരം കൂടിയായിരുന്നു മുംബൈക്കെതിരായ ഉദ്ഘാടന മല്‍സരം. മാച്ച് വിന്നിങ് ഇന്നിങ്‌സുമായാണ് പഴയ സെലക്ഷന്‍ കമ്മിറ്റിക്ക് അദ്ദേഹം മറുപടി നല്‍കിയത്. വെറും 48 പന്തില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 71 റണ്‍സെടുത്ത റായുഡു സിഎസ്‌കെയുടെ ജയത്തില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു. റായുഡു തന്നെയാണ് കളിയിലെ താരം.

അന്നത്തെ ത്രീഡി ഗ്ലാസ് വിവാദം സമൂഹ മാധ്യമങ്ങളില്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് റായുഡുവിന്റെ തട്ടുപൊളിപ്പന്‍ ഇന്നിങ്‌സിനെ പ്രശംസിച്ചത്. ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്രയുള്‍പ്പെടെുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു- ത്രീഡി പ്ലെയര്‍ അല്ലായിരിക്കാം, പക്ഷെ ഇപ്പോഴും ഒരൊറ്റ ഡൈമെന്‍ഷന്‍ തന്നെ അദ്ദേഹത്തിന് ധാരാളമാണ്. ടോപ്പ് നോക്ക് അമ്പാട്ടി റായുഡു.

എന്തായാലും റായുഡു തുടങ്ങിയിട്ടേയുള്ളൂ. ആദ്യ മല്‍സരത്തില്‍ തന്നെ സിഎസ്‌കെയുടെ ഹീറോയായ അദ്ദേഹം വരാനിരിക്കുന്ന മല്‍സരങ്ങളിലും മികവ് ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. 2018ല്‍ സിഎസ്‌കെ ചാംപ്യന്‍മാരായപ്പോള്‍ ടീമിനായി കൂടുതല്‍ റണ്‍സെടുത്തത് റായുഡുവായിരുന്നു. താരം ഇത്തവണ ഇതാവര്‍ത്തിക്കുമോയെന്നാണ് സിഎസ്‌കെ ആരാധകര്‍ ഉറ്റുനോക്കുന്നത്.

Story first published: Sunday, September 20, 2020, 0:02 [IST]
Other articles published on Sep 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+