For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബുംറയെ തളയ്ക്കാന്‍ വഴിയുണ്ട്!! ഈ തന്ത്രം പയറ്റൂ, വോനിന്റെ പ്ലാന്‍ ക്ലിക്കാവുമോ?

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളെന്നു വിശേഷിപ്പിക്കപ്പെടുന്നയാളാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ അപകടകാരിയായ അദ്ദേഹത്തെ എങ്ങനെ തളയ്ക്കാമെന്നു ടീമുകള്‍ തലപുകയ്ക്കവെ തന്ത്രവുമായി രംഗത്തു വന്നിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍. അടുത്ത വര്‍ഷം ജനുവരിയില്‍ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം വരാനിരിക്കെയാണ് ബുംറയെ എങ്ങനെ നിര്‍വീര്യമാക്കാമെന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

വൈറ്റ് ബോള്‍ പരമ്പരകളിലാണ് ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ കളിക്കുക. അഞ്ചു ടി20കളും മൂന്നു ഏകദിന പരമ്പരകളുമാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്. ഈ പരമ്പരയ്ക്കു ശേഷമാണ് ഏകദിന ഫോര്‍മാറ്റിലുള്ള ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീം കളിക്കുന്നത്. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റിനുള്ള മികച്ച തയ്യാറെടുപ്പ് കൂടിയായിരിക്കും ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പര.

MICHAEL VAUGHAN

ബുംറയെ എങ്ങനെ തളയ്ക്കാം?

ദി ടെലഗ്രാഫിലെ (The Telegraph) തന്റെ കോളത്തിലാണ് ജസ്പ്രീത് ബുംറ ഉയര്‍ത്തുന്ന ഭീഷണിയെ ഇംഗ്ലണ്ട് ടീമിനു എങ്ങനെ അതിജീവിക്കാമെന്നു മൈക്കല്‍ വോന്‍ കുറിച്ചിരിക്കുന്നത്. ഇതിനായി ഇംഗ്ലീഷ് ടീമിന്റെ ബാറ്റിങ് ലൈനപ്പില്‍ വരുത്തേണ്ട സുപ്രധാന മാറ്റം എന്താണെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇടംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേ ബുംറ അത്ര മികവ് പുറത്തെടുക്കാറില്ലെന്നും ഈ വീക്ക്‌നെസ് മുതലാക്കാനാണ് ഇംഗ്ലണ്ട് ശ്രമിക്കേണ്ടതെന്നുമാണ് വോനിന്റെ ഉപദേശം.

ഇംഗ്ലണ്ടിന്റെ ബാറ്റിങ് ലൈനപ്പില്‍ വലിയൊരു മാറ്റം വരുത്തേണ്ടത് ആവശ്യമാണെന്നു ഞാന്‍ കരുതുന്നു. ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ നടന്ന ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയിലെ ഒരു ടെസ്റ്റ് കണ്ടപ്പോള്‍ ടോപ്പ് ത്രീയില്‍ ഇംഗ്ലണ്ടിനു ഒരു ഇടംകൈയന്‍ ബാറ്റര്‍ കൂടി ആവശ്യമുണ്ടെന്നു എനിക്കു മനസ്സിലായി.

വലംകൈയന്‍ ബാറ്റര്‍മാരുടെ പാഡിലേക്കു ന്യൂബോള്‍ എറിഞ്ഞ് അവരെ കുഴപ്പത്തിലാക്കാന്‍ ജസ്പ്രീത് ബുംറയ്ക്കു സാധിക്കുന്നു. ഇതു കാരണം നതാന്‍ മക്‌സ്വീനി, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത് എന്നിവരെല്ലാം പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ പതറിയതായും വോന്‍ ചൂണ്ടിക്കാട്ടി.

ഇടംകൈ ബാറ്റര്‍മാര്‍

വലംകൈയന്‍ ബാറ്റര്‍മാരെ അപേക്ഷിച്ച് ഇടംകൈയന്‍ ബാറ്റര്‍മാര്‍ക്കു ജസ്പ്രീത് ബുംറയെ കൂടുതല്‍ നന്നായി നേരിടാന്‍ കഴിയുമെന്നു ഞാന്‍ കരുതുന്നു. ഇപ്പോള്‍ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മൂന്നാം നമ്പറില്‍ ബെന്‍ സ്റ്റോക്‌സുണ്ടായിരുന്നെങ്കില്‍ അതു ടീമിനു മുതല്‍ക്കൂട്ടായി മാറുമായിരുന്നുവെന്നും മൈക്കല്‍ വോന്‍ കോളത്തില്‍ കുറിച്ചു.

JASPRIT BUMRAH

ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ നയിക്കുകയാണ് സ്റ്റോക്‌സ്. ഹെഗ്ലി ഓവലില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കിവികളെ എട്ടു വിക്കറ്റിനു ഇംഗ്ലണ്ട് തകര്‍ത്തുവിടുകയും ചെയ്തിരുന്നു. പരിക്കു കാരണം ഈ വര്‍ഷം നാലു ടെസ്റ്റുകളില്‍ സ്റ്റോക്‌സിനു പുറത്തിരിക്കേണ്ടതായി വന്നിരുന്നു.

ഈ വര്‍ഷം ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പര കളിക്കാനെത്തിയിരുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെയായിരുന്നു ഇത്. ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ 28 റണ്‍സിനു തോല്‍പ്പിച്ച് ഗംഭീരമായിട്ടാണ് ഇംഗ്ലീഷ് ടീം തുടങ്ങിയത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ 106 റണ്‍സിനു ജയിച്ച് ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തി.

മൂന്നാം ടെസ്റ്റില്‍ 434 റണ്‍സിനാണ് ഇംഗ്ലീഷ് ടീമിനെ രോഹിത് ശര്‍മയും സംഘവും വാരിക്കളഞ്ഞത്. നാലാം ടെസ്റ്റിലും ജയിച്ച ഇന്ത്യ പരമ്പരയില്‍ 3-1ന്റെ അപരാജിത ലീഡും കൈക്കലാക്കി. അവസാന ടെസ്റ്റില്‍ ഇന്നിങ്‌സ് ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയും ഇന്ത്യ പൂര്‍ത്തിയാക്കുകയായിരുന്നു.

Story first published: Monday, December 2, 2024, 18:28 [IST]
Other articles published on Dec 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+