Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രിയ ഇലവനെ തിരഞ്ഞെടുത്ത് മൈക്കല്‍ വോണ്‍, പട്ടികയില്‍ ഒരു ഇന്ത്യന്‍ താരം മാത്രം

ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഇലവനെ പ്രഖ്യാപിക്കുന്ന തിരക്കിലാണ് ഏവരും. മുന്‍ ഇംഗ്ലീഷ് ഇതിഹാസ നായകന്‍ മൈക്കല്‍ വോണും പുതിയ ട്രെന്‍ഡ് പ്രമാണിച്ച് പ്രിയ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നു. പക്ഷെ മറ്റുള്ളവരില്‍ നിന്നും ഒരല്‍പ്പം വ്യത്യസ്തമാണ് വോണിന്റെ ടീം. 1960 മുതല്‍ 2010 വരെ കളിച്ച താരങ്ങളില്‍ നിന്നുമാണ് പ്രിയപ്പെട്ട അന്തിമ ഇലവനെ വോണ്‍ പ്രഖ്യാപിച്ചത്.

ഓപ്പണിങ് ജോടി

ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഓപ്പണര്‍ --- ഇംഗ്ലണ്ടിന്റെ ജെഫ് ബോയ്‌കോട്ടാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഇദ്ദേഹത്തിനൊപ്പം ദക്ഷിണാഫ്രിക്കന്‍ താരം ഗ്രെയിം സ്മിത്ത് മറുഭാഗത്ത് പങ്കുചേരും. ഇംഗ്ലണ്ടിനായി 108 ടെസ്റ്റുകള്‍ കളിച്ച താരമാണ് ജെഫ് ബോയ്‌കോട്ട്. 8,114 റണ്‍സും ഇദ്ദേഹം കരിയറില്‍ സമ്പാദിച്ചിട്ടുണ്ട്്. സ്മിത്തിന്റെ കാര്യമെടുത്താല്‍ 117 ടെസ്റ്റുകളും 197 ഏകദിനങ്ങളും താരം ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചിരിക്കുന്നു. ടെസ്റ്റില്‍ 9,000 -ത്തില്‍പ്പരം റണ്‍സുണ്ട് സ്മിത്തിന്. ഏകദിനത്തില്‍ 7,000 -ത്തില്‍പ്പരവും.

മൂന്നാം നമ്പറിൽ സ്മിത്ത്

മൂന്നാം നമ്പറില്‍ ഓസ്‌ട്രേലിയയുടെ ആധുനിക ഇതിഹാസം സ്റ്റീവ് സ്മിത്തിനെയാണ് വോണ്‍ തിരഞ്ഞെടുത്തത്. നിലവില്‍ ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ടെസ്റ്റ് ബാറ്റ്‌സ്മാനും സ്മിത്തുത്തന്നെ. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനെ നാലാമതും സച്ചിന്‍ ടെണ്ടുല്‍ക്കറിനെ അഞ്ചാമതും ഇറക്കാനാണ് വോണിന്റെ പദ്ധതി. അക്രണോത്സുകമായ ബാറ്റിങ്ങിന് പേരുകേട്ട താരമാണ് വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ്.

ടീമിൽ സച്ചിൻ നാലാമത്

പ്രതാപകാലത്ത് ടെസ്റ്റ് ക്രിക്കറ്റിന് പുതിയ നിര്‍വചനംതന്നെ ഇദ്ദേഹം നല്‍കുകയുണ്ടായി. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ല. 200 ടെസ്റ്റും 100 രാജ്യാന്തര സെഞ്ച്വറികളും തികച്ച ക്രിക്കറ്റിലെ ഏക ഇതിഹാസമാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്നറിയപ്പെടുന്ന സച്ചിന്‍. ഓസീസ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ് മൈക്കല്‍ വോണിന്റെ ടീമില്‍ വിക്കറ്റ് കീപ്പറാവും.

ഒരു സ്പിന്നർ മാത്രം

ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍മാര്‍ക്ക് വീരപരിവേഷം ചാര്‍ത്തിയതില്‍ ആദം ഗില്‍ക്രിസ്റ്റിന് നിര്‍ണായക പങ്കുണ്ട്. വിക്കറ്റ് കീപ്പര്‍ക്കും സാങ്കേതിക തികവൊത്ത ബാറ്റ്‌സ്മാനാകാമെന്ന് ഗില്‍ക്രിസ്റ്റ് കാട്ടിത്തന്നു. ഷെയ്ന്‍ വോണാണ് ടീമിലെ ഏക സ്പിന്നര്‍. ടെസ്റ്റില്‍ 708 വിക്കറ്റുകള്‍ വീഴ്ത്തിയ ചരിത്രമുണ്ട് ഓസ്‌ട്രേലിയയുടെ മറ്റൊരു ഇതിഹാസം ഷെയ്ന്‍ വോണിന് പറയാന്‍.

Most Read: കോലിയല്ല കേമന്‍, കടത്തിവെട്ടി രോഹിത്! നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍

പേസ് വിഭാഗം

ടീമില്‍ ഒരു ഓള്‍ റൗണ്ടര്‍ മതിയെന്നാണ് മൈക്കല്‍ വോണിന്റെ തീരുമാനം. ഇക്കാരണത്താല്‍ ഇയാന്‍ ബോതം ഈ ഉത്തരവാദിത്വം നിറവേറ്റും. 102 ടെസ്റ്റുകളില്‍ നിന്ന് 383 വിക്കറ്റുകളാണ് ഇയാന്‍ ബോതം വീഴ്ത്തിയിട്ടുള്ളത്. 5,200 റണ്‍സും ഇദ്ദേഹം സ്വന്തം പേരില്‍ കുറിച്ചു. ബൗളിങ് വിഭാഗത്തില്‍ പാക് ഇതിഹാസം വസീം അക്രവും ഇംഗ്ലീഷ് താരം ജെയിംസ് ആന്‍ഡേഴ്‌സണും പേസാക്രമണത്തിന് ചുക്കാന്‍ പിടിക്കും.

ടീം ഘടന

ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ് ടീമിലെ മൂന്നാം പേസര്‍. ടെസ്റ്റിലും ഏകദിനത്തിലും രണ്ടു വീതം ഹാട്രിക്ക് നേട്ടം കുറിച്ച ഏക ബൗളറാണ് വസീം അക്രം. ഇരു ഫോര്‍മാറ്റിലുമായി 400 -ല്‍പ്പരം വിക്കറ്റും അക്രത്തിനുണ്ട്. ജെയിംസ് ആന്‍ഡേഴ്‌സണിന്റെ കാര്യമെടുത്താല്‍ ഇംഗ്ലണ്ടിന്റെ പ്രധാന വിക്കറ്റുവേട്ടക്കാരനാണ് താരം. 584 വിക്കറ്റുകള്‍ ഇതിനകം ആന്‍ഡേഴ്‌സണ്‍ വീഴ്ത്തിക്കഴിഞ്ഞു.

Most Read: ഐപിഎല്‍ നടക്കുമോ? ഉണ്ടെങ്കില്‍ കപ്പ് അവരെടുക്കും... വിജയികളെ പ്രവചിച്ച് മുന്‍ വിക്കറ്റ് കീപ്പര്‍

അന്തിമ ഇലവൻ

നീണ്ട അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2017 -ല്‍ ക്രിക്കറ്റില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ താരമാണ് പാറ്റ് കമ്മിന്‍സ്. നിലവില്‍ ലോകത്തെ ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളറാണ് ഇദ്ദേഹം. 30 മത്സരങ്ങളില്‍ നിന്നായി 143 വിക്കറ്റുകളുണ്ട് കമ്മിന്‍സിന്റെ പേരില്‍. മൈക്കല്‍ വോണിന്റെ ടീമിനെ ചുവടെ കാണാം.

ജെഫ് ബോയ്‌കോട്ട്, ഗ്രെയിം സ്മിത്ത്, സ്റ്റീവ് സ്മിത്ത്, സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ആദം ഗില്‍ക്രിസ്റ്റ്, ഇയാന്‍ ബോതം, ഷെയ്ന്‍ വോണ്‍, വസീം അക്രം, ജെയിംസ് ആന്‍ഡേഴ്‌സണ്‍, പാറ്റ് കമ്മിന്‍സ്.

Story first published: Thursday, April 30, 2020, 19:35 [IST]
Other articles published on Apr 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+