കോലിയല്ല കേമന്‍, കടത്തിവെട്ടി രോഹിത്! നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍
മുംബൈ: ടീം ഇന്ത്യയുടെ നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരെന്ന ചോദ്യത്തിനു ഏകപക്ഷീയമായി ഉത്തരം നല്‍കാന്‍ ആര്‍ക്കുമാവില്ല. നായകന്‍ വിരാട് കോലിയാണ് ബെസ്‌റ്റെന്നു ഒരു വിഭാഗം ചൂണ്ടിക്കാട്ടുമ്പോള്‍ മറ്റു ചിലരുടെ അഭിപ്രായം രോഹിത് ശര്‍മയെന്നാണ്. നിലവില്‍ മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ മികച്ച പ്രകടനമാണ് കോലി കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. രോഹിത്താവട്ടെ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ കിങാണ്. ടെസ്റ്റ് ടീമില്‍ നേരത്തേ അകത്തും പുറത്തുമായി തുടര്‍ന്ന ഹിറ്റ്മാന്‍ കഴിഞ്ഞ വര്‍ഷമാണ് ടെസ്റ്റിലും
സ്ഥാനമുറപ്പിച്ചത്.
ഇന്നു 33ാം പിറന്നാള്‍ ആഘോഷിക്കുകയാണ് രോഹിത്. ഇതോട് അനുബന്ധിച്ച് രോഹിത്, കോലി ഇവരില്‍ ആരാണ് നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാനെന്നു ഒരു ഫാന്‍ പോള്‍ നടത്തിയിരിക്കുകയാണ് പ്രമുഖ ദേശീയ ന്യൂസ് ചാനലായ ടൈംസ് നൗ.

ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകള്‍ വഴിയാണ് ടൈംസ്‌നൗ ആരാധകരോട് മികച്ച നിശ്ചിത ഓവര്‍ ബാറ്റ്‌സ്മാനെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടത്. കോലിയെ നേരിയ വ്യത്യാസത്തില്‍ പിന്തള്ളി രണ്ടു പോളിലും രോഹിത് ഒന്നാമതെത്തിയതെന്നതാണ് ശ്രദ്ധേയമായ കാര്യം.
ട്വിറ്ററിലൂടെയുള്ള പോളിങില്‍ രോഹിത്തിന് അനുകൂലമായി 48 ശതമാനം പേര്‍ വോട്ട് ചെയ്തപ്പോള്‍ കോലിക്കു 46 ശതമാനം വോട്ടാണ് ലഭിച്ചത്. ആറു ശതമാനം പേര്‍ ഇവര്‍ രണ്ടു പേരുമല്ല ബെസ്റ്റെന്നും വോട്ട് ചെയ്തു. ഫേസ്ബുക്ക് പേജിലുള്ള പോളില്‍ രോഹിത്തിന് 53ഉം കോലിക്കു 47 ശതമാനവും വോട്ടാണ് ലഭിച്ചത്.

കോലി, രോഹിത് ഇവരില്‍ കൂടുതല്‍ കേമന്‍ ആരെന്നത് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തര്‍ക്ക വിഷയമാണ്. മൂന്നു ഫോര്‍മാറ്റിലും ഒരു പോലെ റണ്‍സ് വാരിക്കൂട്ടി മുന്നേറുകയാണ് കോലി. രോഹിത്തിനാവട്ടെ നിശ്ചിത ഓവര്‍ ക്രിക്കറ്റിലാണ് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. ഇവയില്‍ താരം റണ്‍മഴ പെയ്യിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ഏകദിന ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ ലോകത്തിലെ തന്നെ ഒന്നാമനായിരുന്നു രോഹിത്. 28 മല്‍സരങ്ങളില്‍ നിന്നും 1490 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു. ലോകകപ്പില്‍ അഞ്ചു സെഞ്ച്വറികളടിച്ച് ലോക റെക്കോര്‍ഡ് സ്ഥാപിക്കാനും ഹിറ്റ്മാന് കഴിഞ്ഞു.

അന്താരാഷ്ട്ര ടി20യില്‍ നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ റണ്‍വേട്ടക്കാരന്‍ കോലിയാണ്. രോഹിത്തും കോലിയും തമ്മിലാണ് ഒന്നാംസ്ഥാനത്തിനു വേണ്ടി പിടിവലി നടക്കുന്നത്. നിലവില്‍ 2794 റണ്‍സോടെയാണ് കോലി പട്ടികയില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. 2773 റണ്‍സോടെ ഹിറ്റ്മാന്‍ തൊട്ടു താഴെ തന്നെയുണ്ട്.
മധ്യനിര ബാറ്റ്‌സ്മാനായിട്ടാണ് കരിയറിന്റെ തുടക്കകാലത്തു രോഹിത് കളിച്ചിരുന്നത്. 2013ല്‍ അന്നത്തെ ക്യാപ്റ്റന്‍ എംഎസ് ധോണിയാണ് താരത്തിനു ഓപ്പണര്‍ സ്ഥാനത്തേക്കു പ്രൊമോഷന്‍ നല്‍കിയത്. പിന്നീട് കണ്ടത് ലോക ക്രിക്കറ്റില്‍ ഹിറ്റ്മാന്റെ തേരോട്ടമായിരുന്നു. ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികള്‍ നേടിയിട്ടുള്ള ലോകത്തിലെ തന്നെ ഏക താരമാണ് രോഹിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications