നിലവിലെ മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനാര്? മൈക്കല്‍ ഹോള്‍ഡിങ് പറയുന്നതിങ്ങനെ
കിങ്‌സ്ടൗണ്‍: ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍ ആരെന്ന ചോദ്യത്തിന് കോലി, വില്യംസണ്‍, സ്മിത്ത്, റൂട്ട്, ബാബര്‍ അസാം എന്നിവരിലൊരാളെയാവും മിക്ക ആളുകളും തിരഞ്ഞെടുക്കുക. പ്രധാനമായും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഓസീസ് താരം സ്റ്റീവ് സ്മിത്തും തമ്മിലാണ് മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനായുള്ള പോരാട്ടം നടക്കുന്നത്. ഇപ്പോഴിതാ മുന്‍ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം മൈക്കല്‍ ഹോള്‍ഡിങ് ആരാണ് മികച്ച ബാറ്റ്‌സ്മാനെന്നതിനെക്കുറിച്ച് തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ്.

വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ പേസറിന്റെ അഭിപ്രായത്തില്‍ വിരാട് കോലിയാണ് ഏറ്റവും കേമന്‍. സ്റ്റീവ് സ്മിത്തിന് രണ്ടാം സ്ഥാനമാണുള്ളത്. വില്യംസണ്‍ മൂന്നാം സ്ഥാനത്തും ബാബര്‍ അസാം നാലാം സ്ഥാനത്തും ജോ റൂട്ട് അഞ്ചാം സ്ഥാനത്തുമാണെന്ന് ഹോള്‍ഡിങ് അഭിപ്രായപ്പെട്ടു. കോലിയുടെ ബാറ്റിങ് ശൈലിയും സ്ഥിരതയുമാണ് ഹോള്‍ഡിങ് ഉയര്‍ത്തിക്കാണിച്ചത്. 2011ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച കോലി മിക്ക വിദേശ മൈതാനങ്ങളിലും തന്റെ ആധിപത്യം സ്ഥാപിച്ചിരുന്നു.

കോലി ടെസ്റ്റില്‍ 53.63 ശരാശരിയില്‍ 7240 റണ്‍സും ഏകദിനത്തില്‍ 59.34 ശരാശരിയില്‍ 11867 റണ്‍സും ടി20യില്‍ 50.8 ശരാശരിയില്‍ 2794 റണ്‍സും ഇതുവരെ നേടിയിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള നിലവിലെ ഏക താരം കോലിയാണ്.31 കാരനായ കോലി 2014ല്‍ ധോണിയില്‍ നിന്നാണ് ടെസ്റ്റ് നായകസ്ഥാനം ഏറ്റെടുക്കുന്നത്. 55 ടെസ്റ്റില്‍ നിന്ന് 33 ജയവും 12 തോല്‍വിയുമാണ് ടെസ്റ്റില്‍ നായകനെന്ന നിലയില്‍ കോലിയുടെ സമ്പാദ്യം.
ടെസ്റ്റില്‍ സെവാഗുണ്ടാക്കിയ അതേ സ്വാധീനം രോഹിതിനും നേടാനാവും: ഇര്‍ഫാന്‍ പഠാന്‍

ടെസ്റ്റിലെ കണക്കുകളില്‍ കോലിയേക്കാള്‍ കേമന്‍ സ്മിത്താണ്. 73 ടെസ്റ്റില്‍ നിന്ന് 62.84 ശരാശരിയില്‍ 7227 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 26 സെഞ്ച്വറിയും മൂന്ന് ഇരട്ട സെഞ്ച്വറിയും 29 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 125 ഏകദിനത്തില്‍ നിന്ന് 4162 റണ്‍സും 39 ടി20യില്‍ നിന്ന് 681 റണ്‍സുമാണ് സ്മിത്തിന്റെ സമ്പാദ്യം. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട് ഒരു വര്‍ഷത്തോളം ക്രിക്കറ്റില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നത് സ്മിത്തിന് കടുത്ത തിരിച്ചടിയായി.
ധോണിയെ പരിചയപ്പെട്ടപ്പോള്‍ ആദ്യം തോന്നിയത് എന്ത്? വെളിപ്പെടുത്തി ദിനേഷ് കാര്‍ത്തിക്

25കാരനായ ബാബര്‍ 26 ടെസ്റ്റില്‍ നിന്ന് 45.12 ശരാശരിയില്‍ 1850 റണ്‍സും 74 ഏകദിനത്തില്‍ നിന്ന് 54.18 ശരാശരിയില്‍ 3359 റണ്‍സും 38ടി20യില്‍ നിന്ന് 50.72 ശരാശരിയില്‍ 1474 റണ്‍സുമാണ് ഇതുവരെ നേടിയത്. 80 ടെസ്റ്റില്‍ നിന്നായി 50.99 ശരാശരിയില്‍ 6476 റണ്‍സും 151 ഏകദിനത്തില്‍ നിന്ന് 47.49 ശരാശരിയില്‍ 6174 റണ്‍സും 60ടി20യില്‍ നിന്ന് 32.65 ശരാശരിയില്‍ 1665 റണ്‍സും വില്യംസണിന്റെ പേരിലുണ്ട്.
വിരാട് കോലിയോ, എബിഡിയോ? മികച്ച ബാറ്റ്‌സ്മാനെ തിരഞ്ഞെടുത്ത് ഇമ്രാന്‍ താഹിര്‍

ഇംഗ്ലണ്ടിനുവേണ്ടി 92 ടെസ്റ്റില്‍ നിന്ന് 48.40 ശരാശരിയില്‍ 7599 റണ്‍സും 146 ഏകദിനത്തില്‍ നിന്ന് 51.05 ശരാശരിയില്‍ 5922 റണ്‍സും 32 ടി20യില്‍ നിന്ന് 893 റണ്‍സുമാണ് റൂട്ട് സ്വന്തമാക്കിയത്. ഏകദിനത്തിലെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡുകള്‍ ഭേദിക്കുമെന്ന് കരുതുന്ന ഏക താരം നിലവില്‍ കോലി മാത്രമാണ്. എന്നാല്‍ സമീപകാലത്തായി പഴയ ഫോം കണ്ടെത്താന്‍ കോലിക്ക് സാധിക്കുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications