For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധോണിയെ പരിചയപ്പെട്ടപ്പോള്‍ ആദ്യം തോന്നിയത് എന്ത്? വെളിപ്പെടുത്തി ദിനേഷ് കാര്‍ത്തിക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഏകദിന നായകനാണ് എംഎസ് ധോണി. രണ്ട് ലോകകപ്പടക്കം മൂന്ന് ഐസിസി കിരീടങ്ങളാണ് ധോണി ഇന്ത്യക്ക് സമ്മാനിച്ചത്. ഇന്ത്യയെ ആദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തിച്ച നായകനാണ് ധോണി. ഇത്തരത്തില്‍ നായകനെന്ന നിലയില്‍ എതിരാളികള്‍ പോലും ആരാധിക്കുന്ന ധോണി വിക്കറ്റ് കീപ്പറെന്ന നിലയിലും നിരവധി റെക്കോഡുകളാണ് വെട്ടിപ്പിടിച്ചിരിക്കുന്നത്.

രാഹുല്‍ ദ്രാവിഡ് വിരമിച്ചതിന് പിന്നാലെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ദിനേഷ് കാര്‍ത്തികിനും പാര്‍ഥിവ് പട്ടേലിനും ഒപ്പമെത്തിയ ധോണി പിന്നീട് ഇന്ത്യയുടെ നായകനും ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറുമായി വളരുകയായിരുന്നു. ധോണിയേക്കാള്‍ മുമ്പ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്തിയത് കാര്‍ത്തികായിരുന്നെങ്കിലും ധോണിയുടെ മികവിന് മുന്നില്‍ കാര്‍ത്തിക് തഴയപ്പെട്ടു. ഇപ്പോഴിതാ ധോണിയെ ആദ്യമായി പരിചയപ്പെട്ടപ്പോള്‍ ഉണ്ടായ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ദിനേഷ് കാര്‍ത്തിക്.

dineshkarthickanddhoni

'ഇന്ത്യ എ ടീമിന്റെ പരമ്പരയില്‍ ധോണിയും ഉള്‍പ്പെട്ടിരുന്നു. ഞങ്ങള്‍ ഒരുമിച്ചാണ് യാത്ര ചെയ്തത്. തന്റേതായ ശൈലി എല്ലാത്തിലും ധോണിക്കുണ്ടായിരുന്നു. ബിഹാറില്‍ നിന്നായിരുന്നു ആ സമയത്ത് ധോണി വരവ്. മികച്ച പ്രകടനങ്ങള്‍ ഇതിനകം ധോണി നടത്തിയിരുന്നു. ദിലീപ് വെങ്‌സര്‍ക്കാരാണ് ധോണിയിലെ പ്രതിഭയെ തിരിച്ചറിഞ്ഞത്. ബാറ്റിങ്ങിലും കീപ്പിങ്ങിലും വ്യത്യസ്തനായിരുന്നു ധോണി. അദ്ദേഹത്തിന്റെ ശൈലിയില്‍ വളരെ ശക്തനും സാങ്കേതികതയില്‍ ബുദ്ധിമാനും ആയിരുന്നു. വരും വര്‍ഷങ്ങളില്‍ തനിക്കായൊരു ഇടം സൃഷ്ടിക്കാന്‍ ധോണിക്ക് സാധിച്ചു'-കാര്‍ത്തിക് പറഞ്ഞു.

സമ്മര്‍ദ്ദങ്ങളെ വളരെ മികച്ച രീതിയിലാണ് ധോണി കൈകാര്യം ചെയ്യുന്നത്. അദ്ദേഹം വ്യത്യസ്തനായ ഒരു മനുഷ്യനും തന്റേതായ ശൈലിയില്‍ കാര്യങ്ങള്‍ ചെയ്യുന്ന ആളുമാണെന്നും കാര്‍ത്തിക് പറഞ്ഞു.2019ലെ ഏകദിന ലോകകപ്പ് സെമിയിലെ പരാജയത്തിന് ശേഷം ധോണി ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇത്തവണത്തെ ഐപിഎല്ലില്‍ ചെന്നൈയ്ക്കുവേണ്ടി അദ്ദേഹം കളിക്കും.

വിക്കറ്റ് കീപ്പിങ്ങിലെ പിഴവും ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മയുമാണ് കാര്‍ത്തികിന് തിരിച്ചടിയായത്. ധോണിയുടെ അഭാവത്തില്‍ സീനിയര്‍ താരമെന്ന രീതിയില്‍ കാര്‍ത്തികിനാണ് മുഖ്യ പരിഗണന ലഭിക്കേണ്ടതെങ്കിലും സെലക്ടര്‍മാര്‍ റിഷഭ് പന്തിന് അവസരം നല്‍കി. ഇന്ത്യക്കുവേണ്ടി 26 ടെസ്റ്റില്‍ നിന്ന് 1025 റണ്‍സും 94 ഏകദിനത്തില്‍ നിന്ന് 1725 റണ്‍സും 32 ടി20യില്‍ നിന്ന് 399 റണ്‍സുമാണ് കാര്‍ത്തികിന്റെ പേരിലുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായ കാര്‍ത്തിക് 182 ഐപിഎല്ലില്‍ നിന്നായി 3654 റണ്‍സും നേടിയിട്ടുണ്ട്.

Story first published: Tuesday, July 28, 2020, 10:18 [IST]
Other articles published on Jul 28, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+