ധോണിയാവാന്‍ നോക്കി... സുവര്‍ണാവസരം കൈവിട്ട് വിക്കറ്റ് കീപ്പര്‍, വീഡിയോ കാണാം
മുംബൈ: രാജ്യത്തെ വളര്‍ന്നു വരുന്ന ഓരോ വിക്കറ്റ് കീപ്പറുടെയും ശ്രമം ഇന്ത്യയുടെ ഇതിഹാസ താരവും മുന്‍ നായകനുമായ എംഎസ് ധോണിയാവാനാണ്. എന്നാല്‍ ഇന്ത്യക്കു ഇനിയൊരു ധോണിയെ ലഭിക്കുമോയെന്ന കാര്യം സംശയമാണ്. കാരണം വിക്കറ്റ് കീപ്പിങിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയ താരമാണ് അദ്ദേഹം. മിന്നല്‍ സ്റ്റംപിങുകളും അസാധ്യമെന്നു കരുതുന്ന ക്യാച്ചുകളുമെല്ലാം ധോണിയുടെ മാസ്റ്റര്‍ പീസുകളാണ്.
സ്റ്റംപിലേക്കു പോലും നോക്കാതെയുള്ള ധോണിയുടെ സ്‌പെഷ്യല്‍ റണ്ണൗട്ട് അനുകരിക്കാന്‍ ശ്രമിച്ച് ട്രോളിന് ഇരയായിരിക്കുകയാണ് ഒരു വിക്കറ്റ് കീപ്പര്‍. മേഘാലയയുടെ പുനീത് ബിഷ്താണ് സുവര്‍ണാവസരം തുലച്ച് വിമര്‍ശനങ്ങള്‍ നേരിടുന്നത്.

മുഷ്താഖ് അലി ട്രോഫിയില്‍
സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ മധ്യപ്രദേശിനെതിരായ മല്‍സരത്തിലാണ് പുനീതിന്റെ സ്റ്റംപിങ് ശ്രമം കോമഡിയായി മാറിയത്. മല്‍സരത്തില്‍ മേഘാലയ 85 റണ്‍സിന്റെ വന്‍ പരാജയവും ഏറ്റുവാങ്ങിയിരുന്നു.
പുനീത് കൈയില്‍ വീണുകിട്ടിയ സുവര്‍ണാവസരം പുറത്തേക്കെറിഞ്ഞ് നഷ്ടപ്പെടുത്തുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

രക്ഷപ്പെട്ടത് രജത് പതീദാര്‍
പുനീതിന്റെ വന്‍ പിഴവ് കാരണം റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെട്ടത് മധ്യപ്രദേശ് താരം രജത് പതീദാറാണ്. വ്യക്തിഗത സ്‌കോര്‍ 38ല്‍ നില്‍ക്കെയാണ് താരം അവിശ്വസനീയമായി റണ്ണൗട്ടില്‍ നിന്നു രക്ഷപ്പെട്ടത്. 17ാം ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. ഓഫ് സൈഡിലേക്ക് ഷോട്ട് കളിച്ച പതീദാര്‍ സിംഗിളെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ നോണ്‍ സ്‌ട്രൈക്കര്‍ സിംഗിളെടുക്കാന്‍ വിസമ്മതിച്ചു. ഫീല്‍ഡറുടെ ത്രോ പിടിച്ചെടുത്ത പുനീത് സ്റ്റംപിലേക്ക് പോലും നോക്കാതെ റണ്ണൗട്ടിനായി ശ്രമിക്കുകായിരുന്നു. പതീദാറാവട്ടെ അപ്പോള്‍ ക്രീസിന് അരികില്‍ പോലുമില്ലായിരുന്നു. പുനീതിന്റെ ഈ പിഴവിന് വലിയ വിലയാണ് മേഘാലയ്ക്കു നല്‍കേണ്ടി വന്നത്. 29 പന്തില്‍ നിന്നും 68 റണ്‍സ് താരം അടിച്ചെടുത്തു.
വീഡിയോ കാണം
സയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ ടി20 മല്‍സരത്തില്‍ മധ്യപ്രദേശിനെതിരായ മല്‍സരത്തില്‍ മേഘാലയയുടെ വിക്കറ്റ് കീപ്പര്‍ പുനീത് ബിഷ്ത് അനായാസ റണ്ണൗട്ട് അവസരം പാഴാക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications