Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ സെലക്ടര്‍മാര്‍ വേണ്ടവിധം പരിഗണിച്ചില്ല, കരിയര്‍ തകര്‍ത്തു! നിര്‍ഭാഗ്യവാന്മാര്‍ ഇവരാണ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും താരസമ്പന്നമാണ്. തലമുറ മാറ്റം ഉണ്ടാവുമ്പോഴും പ്രതിഭകളുടെ കാര്യത്തില്‍ ഇന്ത്യക്ക് ക്ഷാമം നേരിട്ടിട്ടില്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പടിയിറങ്ങിയപ്പോള്‍ പകരക്കാരനായി വിരാട് കോലി വന്നു. കോലി പടിയിറങ്ങുമ്പോള്‍ പകരക്കാരനായി ആ റോളിലേക്ക് ശുബ്മാന്‍ ഗില്ലെത്തും. ഗില്‍ പടിയിറങ്ങുമ്പോള്‍ തല്‍സ്ഥാനത്ത് മറ്റൊരാള്‍. ശക്തമായ ആഭ്യന്തര ക്രിക്കറ്റും ഐപിഎല്ലിന്റെ വരവും ഇന്ത്യന്‍ ക്രിക്കറ്റിനെ ശക്തിപ്പെടുത്തുന്നു.

അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമില്‍ സീറ്റുറപ്പിക്കാന്‍ ഇപ്പോള്‍ വളരെ പ്രയാസമാണ്. ഓരോ വര്‍ഷവും പ്രതിഭ തെളിയിച്ച് നിരവധി താരങ്ങള്‍ വളര്‍ന്നുവരുന്നു. അതുകൊണ്ടുതന്നെ സെലക്ടര്‍മാര്‍ക്കും പണി കൂടുതലാണ്. എന്നാല്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ വേണ്ടവിധം അവസരം നല്‍കാതെ ചില പ്രതിഭകളെയെങ്കിലും ഒതുക്കിയിട്ടുണ്ട്. അത്തരത്തിലുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം പൃഥ്വി ഷായാണ്.

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച നായകനാണ് പൃഥ്വി. വെടിക്കെട്ട് ബാറ്റ്‌സ്മാനായ പൃഥ്വിക്ക് വലിയ ഭാവി കല്‍പ്പിച്ചിരുന്നതാണ്. ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റില്‍ത്തന്നെ അദ്ദേഹം സെഞ്ച്വറി നേടി. എന്നാല്‍ പിന്നീട് ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് ഒരു വര്‍ഷത്തെ വിലക്ക് നേരിട്ടതോടെ താരത്തിന്റെ കരിയര്‍ മാറി. ഫിറ്റ്‌നസും മോശമായതോടെ ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ടു. ഇപ്പോള്‍ ഒരു ഫോര്‍മാറ്റിലും അദ്ദേഹത്തെ പരിഗണിക്കുന്നില്ല.

എന്നാല്‍ ഐപിഎല്ലില്‍ പൃഥ്വി സജീവമാണ്. ഇന്ത്യന്‍ സെലക്ടര്‍മാര്‍ കൂടുതല്‍ അവസരം നല്‍കിയാല്‍ മികച്ച പ്രകടനം നടത്താന്‍ കഴിവുള്ളവനാണ് പൃഥ്വി. വീരേന്ദര്‍ സെവാഗിനെപ്പോലെ ഭയമില്ലാതെ ഓപ്പണിങ്ങില്‍ കടന്നാക്രമിക്കാന്‍ പൃഥ്വിക്ക് കഴിവുണ്ട്. പക്ഷെ വേണ്ട അവസരം നല്‍കുന്നില്ലെന്നതാണ് പ്രശ്‌നം. രണ്ടാമത്തെ താരം ടി നടരാജനാണ്. മികച്ച ഇടം കൈയന്‍മാരുടെ അഭാവം ഏറെ നാളുകളായി ഇന്ത്യയെ വേട്ടയാടുന്നുണ്ട്.

rahul tripathi

ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് വിലയിരുത്തപ്പെട്ട താരമാണ് നടരാജന്‍. ഡെത്തോവറിലടക്കം തകര്‍പ്പന്‍ യോര്‍ക്കറുകളിലൂടെ മികവ് കാട്ടുന്ന നടരാജന്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നു. ഓസ്‌ട്രേലിയന്‍ പരമ്പരയിലൂടെത്തന്നെ മികവ് കാട്ടാന്‍ നടരാജന് സാധിച്ചിരുന്നു. എന്നാല്‍ ഇടക്ക് പരിക്കേറ്റതോടെ നടരാജന്‍ തഴയപ്പെട്ടു. പിന്നീട് സെലക്ടര്‍മാര്‍ പരിഗണിച്ചേയില്ല. ഐപിഎല്ലില്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും നടരാജന് ഇപ്പോള്‍ അവസരമില്ല.

ഇനി അവസരം ലഭിക്കാനും സാധ്യത കുറവാണ്. മറ്റൊരു താരം രാഹുല്‍ ത്രിപാഠിയാണ്. ടി20 ഫോര്‍മാറ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിവുള്ള താരമാണ് രാഹുല്‍ ത്രിപാഠി. എന്നാല്‍ വേണ്ടത്ര അവസരം ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. കൂടുതല്‍ അവസരം നല്‍കിയിരുന്നെങ്കില്‍ വലിയ കരിയര്‍ സൃഷ്ടിക്കാന്‍ രാഹുലിന് സാധിക്കുമായിരുന്നു. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്ന രാഹുല്‍ ത്രിപാഠിക്ക് അര്‍ഹിച്ച പിന്തുണയും അവസരവും ഇന്ത്യന്‍ ടീമില്‍ ലഭിച്ചിട്ടില്ല.

സഞ്ജു സാംസണാണ് മറ്റൊരു താരം. മലയാളി ക്രിക്കറ്റ് താരത്തിന് ഇന്ത്യ അവസരം നല്‍കുന്നുണ്ടെങ്കിലും തുടര്‍ച്ചയായി അവസരം നല്‍കുന്നില്ല. റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ തുടങ്ങി ഇന്ത്യന്‍ ടീമിലെ മറ്റ് വിക്കറ്റ് കീപ്പര്‍മാര്‍ക്ക് ലഭിക്കുന്നതിന്റെ നാലിലൊന്ന് പിന്തുണ പോലും സഞ്ജുവിന് ലഭിച്ചിട്ടില്ല. തുടര്‍ച്ചയായി അവസരം ലഭിച്ചിരുന്നെങ്കില്‍ ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പറായി സഞ്ജു മാറുമായിരുന്നു. അത്രത്തോളം പ്രതിഭയുണ്ടെങ്കിലും വേണ്ട അവസരം ലഭിക്കുന്നില്ല.

Story first published: Friday, December 8, 2023, 22:38 [IST]
Other articles published on Dec 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+