Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആവേശിനെ ടി20 കളിപ്പിക്കേണ്ട, പകരം ഇവരിലൊരാള്‍- അരങ്ങേറ്റം കാത്ത് യുവ പേസര്‍മാര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം തലമുറ മാറ്റത്തിലൂടെ കടന്ന് പോവുകയാണ്. വലിയ മാറ്റങ്ങള്‍ സമീപകാലത്തായി ഇന്ത്യന്‍ ടീമില്‍ സംഭവിച്ചിട്ടുണ്ട്. പ്രധാനമായും ടി20 ഫോര്‍മാറ്റിലാണ് മാറ്റങ്ങളുണ്ടായിരിക്കുന്നത്. ഈ വര്‍ഷം ടി20 ലോകകപ്പ് വരാനിരിക്കെ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയ സീനിയര്‍ താരങ്ങളെല്ലാം നിലവില്‍ ടി20 ടീമിന് പുറത്താണുള്ളത്. ഇരുവരും ഒരു ടി20 മത്സരം പോലും ഈ വര്‍ഷം കളിപ്പിട്ടില്ല.

ഇന്ത്യന്‍ ടീമിന്റെ ഭാവി മുന്‍നിര്‍ത്തി ടി20യിലേക്ക് യുവ പേസര്‍മാരെ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. ആവേശ് ഖാനെപ്പോലെ തല്ലുകൊള്ളി ബൗളര്‍മാരെ ഇന്ത്യ തഴയേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇന്ത്യക്ക് ടി20യിലേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ഇതുവരെ അരങ്ങേറ്റം നടത്താത്ത താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം മൊഹ്‌സിന്‍ ഖാനാണ്. ഇടം കൈയന്‍ യുവ പേസറെ എത്രയും വേഗം ഇന്ത്യ ടീമിലേക്കെത്തിക്കണം.

നിലവില്‍ മികച്ച ഇടം കൈയന്‍ പേസര്‍മാരുടെ അഭാവം ഇന്ത്യക്കുണ്ട്. അര്‍ഷ്ദീപ് സിങ്ങിനെ മാത്രമാണ് നിലവില്‍ ഇന്ത്യക്ക് ഇടം കൈയന്‍ പേസറായി പരിഗണിക്കാന്‍ സാധിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യ മൊഹ്‌സിന്‍ ഖാനെ വളര്‍ത്തിക്കൊണ്ടുവരണം. ന്യൂബോളിലും ഡെത്തോവറിലും ഒരുപോലെ മികവ് കാട്ടാന്‍ മൊഹ്‌സിന് കഴിവുണ്ട്. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് താരമായ മൊഹ്‌സിനെ ഇന്ത്യ എത്രയും വേഗം ടി20 ടീമിലേക്ക് പരിഗണിക്കേണ്ടത് അത്യാവശ്യമാണ്.

രണ്ടാമത്തെ താരം വൈഭവ് അറോറയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ഹിമാചല്‍ പ്രദേശ് താരമായ അറോറ ഐപിഎല്ലില്‍ കെകെആറിനൊപ്പമാണ്. നല്ല സ്വിങ് കണ്ടെത്തുന്ന ബൗളര്‍മാരിലൊരാളാണ് അറോര. മികച്ച വേഗവും താരത്തിനുണ്ട്. ടി20 ഡെത്തോവറുകളില്‍ മികവ് കാട്ടുന്ന താരമാണ് അറോറ. കെകെആറിനായി അഞ്ച് മത്സരത്തില്‍ നിന്ന് അഞ്ച് വിക്കറ്റാണ് അറോറ നേടിയത്. വലിയ ഭാവി യുവതാരത്തിനുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tushar Deshpande

ഇന്ത്യക്ക് ടി20 ടീമിലേക്ക് വളര്‍ത്താവുന്ന താരമാണ് അറോറ. ഹര്‍ഷിദ് റാണയാണ് മറ്റൊരാള്‍. ഐപിഎല്ലില്‍ കെകെആര്‍ താരമായ ഹര്‍ഷിത് റാണക്ക് മികച്ച റെക്കോഡാണ് ആഭ്യന്തര ക്രിക്കറ്റിലുള്ളത്. ബൗണ്‍സറുകളിലൂടെ വിറപ്പിക്കാനും അതിവേഗ പന്തുകളെറിയാനും റാണ മിടുക്കനമാണ്. കെകെആറിനായി ആറ് മത്സരം കളിച്ച ഹര്‍ഷിത് റാണ അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്.

തുഷാര്‍ ദെശപാണ്ഡെയാണ് മറ്റൊരാള്‍. ഐപിഎല്ലില്‍ സിഎസ്‌കെയുടെ ഭാഗമായിട്ടുള്ള താരമാണ് ദെശപാണ്ഡെ. 28കാരനായ താരം അവസാന സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 16 മത്സരത്തില്‍ നിന്ന് 21 വിക്കറ്റുകളാണ് ദെശപാണ്ഡെ വീഴ്ത്തിയത്. റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയില്ലാത്ത താരമാണ് ദെശപാണ്ഡെ. എന്നാല്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ്. അധികം വൈകാതെ ഇന്ത്യക്ക് ദെശപാണ്ഡെയെ ടി20 ടീമിലേക്ക് പരിഗണിക്കാം.

അതിഥ് സേതാണ് മറ്റൊരു താരം. ബറോഡ ഓള്‍റൗണ്ടറായ അതിഥ് സേത് മികച്ച വേഗമുള്ള യുവ ബൗളര്‍മാരിലൊരാളാണ്. ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 9 മത്സരത്തില്‍ നിന്ന് 18 വിക്കറ്റാണ് സേത് നേടിയത്. ബാറ്റുകൊണ്ടും ഭേദപ്പെട്ട പ്രകടനം നടത്താന്‍ സേതിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് പരിഗണിക്കാവുന്ന താരമാണ് അദ്ദേഹം. രവി തേജയാണ് മറ്റൊരാള്‍. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ പന്തെറിഞ്ഞ് കൈയടി നേടുന്ന താരമാണ് രവി തേജ.

7 മത്സരത്തില്‍ നിന്ന് 19 വിക്കറ്റുമായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തായിരുന്നു രവി തേജ. 35 ടി20 മത്സരങ്ങളില്‍ നിന്നായി 51 വിക്കറ്റുകള്‍ താരത്തിന്റെ പേരിലുണ്ട്.

Story first published: Monday, December 4, 2023, 14:27 [IST]
Other articles published on Dec 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+