Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവര്‍ ഫ്രീകിക്കെടുത്താല്‍ പിഴക്കില്ല! കൂടുതല്‍ തവണ ലക്ഷ്യം കണ്ടതാര്? തലപ്പത്ത് മെസിയല്ല

ഫുട്‌ബോളില്‍ ഓരോ താരങ്ങളും തങ്ങളുടെ അടയാളപ്പെടുത്തല്‍ നടത്തുന്നത് വ്യത്യസ്തമായ കഴിവുകള്‍ക്കൊണ്ടാണ്. ചിലര്‍ തങ്ങളുടെ വേഗംകൊണ്ട് ഞെട്ടിക്കുമ്പോള്‍ മറ്റ് ചിലര്‍ ഫിനിഷിങ് മികവുകൊണ്ടാണ് എല്ലാവരുടേയും ശ്രദ്ധ നേടുന്നത്. മറ്റ് ചിലര്‍ തങ്ങളുടെ ഡ്രിബ്ലിങ്ങുകൊണ്ടും മറ്റ് സാങ്കേതികതകൊണ്ടും കൈയടി നേടാറുണ്ട്. ചിലരുടെ ശക്തമായ പെനല്‍റ്റി കിക്കുകളും ലോങ് റേഞ്ച് ഫ്രീകിക്കുകളുമെല്ലാം എന്നെന്നും ആരാധക മനസില്‍ തങ്ങി നില്‍ക്കുന്നതാണ്.

ഇത്തരത്തില്‍ ഫ്രീ കിക്കെടുത്താല്‍ എല്ലാവരേയും ഞെട്ടിച്ച് കൃത്യമായി വലയിലെത്തിച്ചിരുന്ന ചില താരങ്ങളുണ്ട്. ഇവരുടെ ഫ്രീ കിക്കിന് പ്രത്യേക അഴകുതന്നെ ഉണ്ടായിരുന്നു. ഇത്തരത്തില്‍ ഫ്രീ കിക്കെടുത്താന്‍ ലക്ഷ്യം പിഴക്കാത്ത കൂടുതല്‍ തവണ ഫ്രീ കിക്കിലൂടെ ഗോള്‍ നേടിയ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ജുനിഞ്ഞോ

മുന്‍ ബ്രസീലിയന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡറായ ജുനീഞ്ഞോയാണ് ഇക്കാര്യത്തില്‍ മുന്നില്‍. 49കാരനായ ജുനിഞ്ഞോയാണ് ഫുട്‌ബോള്‍ ചരിത്രത്തില്‍ കൂടുതല്‍ തവണ ഫ്രീ കിക്കിലൂടെ ഗോള്‍ നേടിയത്. 77 തവണയാണ് ഫ്രീ കിക്കിലൂടെ അദ്ദേഹം ലക്ഷ്യം കണ്ടത്. അത്രത്തോളം കൃത്യത അവകാശപ്പെടാന്‍ സാധിക്കുന്ന താരമായിരുന്നു ജുനിഞ്ഞോ. ബ്രസീലിനായി 40 മത്സരത്തില്‍ നിന്ന് ആറ് ഗോളാണ് അദ്ദേഹം നേടിയത്. എന്നാല്‍ ക്ലബ്ബ് ഫുട്‌ബോളുകളില്‍ നിന്നായി 517 മത്സരം കളിച്ച് 133 ഗോള്‍ നേടാന്‍ അദ്ദേഹത്തിനായിരുന്നു. ജുനീഞ്ഞോയുടെ ഫ്രീകിക്ക് റെക്കോഡ് തകര്‍ക്കാന്‍ ഇതുവരെ ആര്‍ക്കുമായിട്ടില്ല.

pele

പെലെക്ക് രണ്ടാം സ്ഥാനം

മുന്‍ ബ്രസീല്‍ താരവും ഫുട്‌ബോള്‍ ഇതിഹാസവുമായ പെലെ രണ്ടാം സ്ഥാനത്താണുള്ളത്. 70 തവണയാണ് അദ്ദേഹം ഫ്രീകിക്കിലൂടെ ലക്ഷ്യം കണ്ടത്. ബ്രസീലിനായി 92 മത്സരം കളിച്ച് 77 ഗോളുകളാണ് പെലെ നേടിയത്. ഫുട്‌ബോളിലെ മികവുകൊണ്ട് ഐതിഹാസിക സ്ഥാനം നേടിയെടുത്തവനാണ് പെലെ. ക്ലബ്ബ് ഫുട്‌ബോളില്‍ സാന്റോസിനായും ന്യൂയോര്‍ക്ക് കോസ്‌മോസിനായും കളിച്ച പെലെ 647 മത്സരത്തില്‍ നിന്ന് 606 ഗോളുകളാണ് നേടിയത്. ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച ഇതിഹാസമായി പലരും കണക്കാക്കപ്പെടുന്ന താരമാണ് പെലെ.

ലയണല്‍ മെസി

അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസിയാണ് മൂന്നാം സ്ഥാനത്ത്. ആധുനിക ഫുട്‌ബോളിലെ പകരംവെക്കാനില്ലാത്ത പ്രതിഭയാണ് മെസി. തന്റേതായ അത്ഭുത ശൈലികൊണ്ട് ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിച്ച മെസി 66 ഫ്രീകിക്ക് ഗോളുകളാണ് നേടിയത്. മുന്നിലെ പ്രതിസന്ധികളെ വകഞ്ഞുമാറ്റി ഗോള്‍പോസ്റ്റിലേക്ക് പറന്നിറങ്ങുന്ന മെസി മാജിക് പല തവണ ഫുട്‌ബോള്‍ ലോകം കണ്ടതാണ്. അര്‍ജന്റീനയെ ഫുട്‌ബോള്‍ ലോകകപ്പും കോപ്പാ അമേരിക്കയും ചൂടിച്ച മെസി എട്ട് തവണ ബാലന്‍ദ്യോറും നേടിയിട്ടുണ്ട്. ബാഴ്‌സലോണക്കായി കളിച്ചിരുന്ന മെസി ഇപ്പോള്‍ അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലാണുള്ളത്.

Story first published: Wednesday, December 4, 2024, 20:06 [IST]
Other articles published on Dec 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+