For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹാര്‍ദിക് അടുത്ത നായകനോ? ഇവര്‍ക്ക് കോളടിച്ചു! തുടര്‍ അവസരങ്ങള്‍ ഉറപ്പ്; ആരൊക്കെ?

ടി20 ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിലെ മൂന്ന് സീനിയര്‍ താരങ്ങളാണ് ഒരുമിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചത്. നായകന്‍ രോഹിത് ശര്‍മയും സൂപ്പര്‍ താരം വിരാട് കോലിയും സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതോടെ ഇന്ത്യന്‍ ടീമില്‍ ഉടച്ചുവാര്‍ക്കല്‍ ആവശ്യമായി വന്നിരിക്കുകയാണ്. നായകസ്ഥാനത്ത് നിന്ന് രോഹിത് മാറിയതോടെ പുതിയ ടി20 നായകനെ ഇന്ത്യക്ക് കണ്ടെത്തേണ്ടതായുണ്ട്.

ഈ സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത ഹാര്‍ദിക് പാണ്ഡ്യക്കാണ്. അവസാന ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കേണ്ടിയിരുന്നത് ഹാര്‍ദിക്കായിരുന്നു. എന്നാല്‍ പരിക്കേറ്റതോടെ നായകസ്ഥാനത്തേക്ക് രോഹിത് എത്തുകയായിരുന്നു. ഇപ്പോള്‍ രോഹിത് പടിയിറങ്ങുമ്പോള്‍ ആ സ്ഥാനത്തേക്ക് ഹാര്‍ദിക്കാവും എത്തുകയെന്നുറപ്പാണ്. ഹാര്‍ദിക് പാണ്ഡ്യ പുതിയ നായകനായാല്‍ ചില താരങ്ങളുടെ കരിയറില്‍ അത് വലിയ മാറ്റമുണ്ടാക്കും. കൂടുതല്‍ അവസരങ്ങള്‍ ടി20 ടീമില്‍ ചിലര്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്.

ഇത്തരത്തില്‍ അവസരം ലഭിക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം കെ എല്‍ രാഹുലാണ്. ഇന്ത്യയുടെ സീനിയര്‍ താരമായ രാഹുല്‍ നിലവില്‍ ടി20 ടീമിന് പുറത്താണ്. ലോകകപ്പ് ടീമില്‍ നിന്ന് രാഹുല്‍ തഴയപ്പെട്ടു. എന്നാല്‍ ഹാര്‍ദിക്കുമായി അടുത്ത സൗഹൃദമുള്ള താരമാണ് രാഹുല്‍. അതുകൊണ്ടുതന്നെ ഹാര്‍ദിക് ക്യാപ്റ്റനാവുമ്പോള്‍ രാഹുലിന് കൂടുതല്‍ പിന്തുണ ലഭിക്കാന്‍ സാധ്യതയുണ്ട്.

ഗൗതം ഗംഭീറാവും ഇന്ത്യയുടെ പുതിയ പരിശീലകന്‍. ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സില്‍ ഗംഭീറിന് കീഴില്‍ കളിചച്ചിട്ടുള്ള താരമാണ് രാഹുല്‍. ഈ ബന്ധവും രാഹുലിന് ടി20 ടീമിലേക്ക് തിരിച്ചുവരവ് നടത്താന്‍ സഹായിക്കും. മറ്റൊരു താരം ഇഷാന്‍ കിഷനാണ്. മുംബൈ ഇന്ത്യന്‍സില്‍ ഹാര്‍ദിക്കിന്റെ സഹതാരമാണ് ഇഷാന്‍ കിഷന്‍. അവസാന സീസണില്‍ ഹാര്‍ദിക് മുംബൈയുടെ നായകനായപ്പോള്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

kl rahul

ടീമിനുള്ളിലെ പല പ്രമുഖരും ഹാര്‍ദിക്കിനെ ഒറ്റപ്പെടുത്തിയപ്പോള്‍ പിന്തുണച്ച താരങ്ങളിലൊരാള്‍ ഇഷാനാണ്. ഹാര്‍ദിക്കിനൊപ്പം പ്രത്യേക പരിശീലക ക്യാംപിലടക്കം ഇഷാന്‍ പങ്കെടുത്തിരുന്നു. നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന് പുറത്താണ് ഇഷാന്‍. ബിസിസി ഐ കരാറും നഷ്ടപ്പെട്ട താരത്തെ ഒതുക്കിയിരിക്കുകയാണ്. എന്നാല്‍ തിരിച്ചുവരവ് നടത്താന്‍ ഹാര്‍ദിക് നായകനായാല്‍ സാധിക്കുമെന്ന് തന്നെ വിലയിരുത്താം. ഹാര്‍ദിക്കിന്റെ അടുത്ത സുഹൃത്താണ് ഇഷാന്‍.

മറ്റൊരു താരം ശുബ്മാന്‍ ഗില്ലാണ്. അടുത്ത കോലിയെന്ന് വിശേഷിപ്പിക്കപ്പെട്ട താരമാണെങ്കിലും നിലവില്‍ ഗില്‍ ഇന്ത്യയുടെ ടി20 ടീമിന് പുറത്താണ്. എന്നാല്‍ ഹാര്‍ദിക് നായകനായാല്‍ ഗില്ലിന് കൂടുതല്‍ അവസരമുറപ്പ്. ഗംഭീറും പ്രശംസിച്ചിട്ടുള്ള താരമാണ് ശുബ്മാന്‍. മൂന്ന് ഫോര്‍മാറ്റിലും വലിയ കരിയര്‍ നേടാന്‍ പ്രതിഭയുള്ളവനാണ് ഗില്ലെന്നാണ് ഗംഭീര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഹാര്‍ദിക്കുമായുള്ള അടുത്ത ബന്ധം താരത്തിന് കൂടുതല്‍ പരിഗണന ലഭിക്കാന്‍ കാരണമായേക്കും.

എന്നാല്‍ ചില താരങ്ങളെ ഹാര്‍ദിക് തഴഞ്ഞേക്കും. അതിലൊരാള്‍ തിലക് വര്‍മയാണ്. മുംബൈ ഇന്ത്യന്‍സിലെ ഹാര്‍ദിക്കിന്റെ സഹതാരമാണ് തിലക്. എന്നാല്‍ അവസാന സീസണില്‍ ഹാര്‍ദിക്കും തിലകും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹാര്‍ദിക് നായകനായാല്‍ തിലകിനെ ടീമിലെടുക്കാന്‍ സാധ്യതയില്ല. യുവതാരത്തെ ഒതുക്കാന്‍ ഹാര്‍ദിക് ശ്രമിക്കാനാണ് സാധ്യത കൂടുതല്‍. മറ്റൊരു താരം സഞ്ജു സാംസണാണ്.

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ സഞ്ജു ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലടക്കം ഇടം നേടിയിരുന്നു. എന്നാല്‍ ഹാര്‍ദിക്കിന് സഞ്ജുവിനെ വലിയ താല്‍പര്യമില്ല. അതുകൊണ്ടുനന്നെ നായകസ്ഥാനത്തേക്കെത്തിയാല്‍ ഹാര്‍ദിക് സഞ്ജുവിനെ ഒതുക്കാന്‍ ശ്രമിക്കാനാണ് സാധ്യത കൂടുതല്‍. എന്തായാലും നായകനെന്ന നിലയില്‍ വലിയ വെല്ലുവിളിയാണ് ഹാര്‍ദിക്കിനെ കാത്തിരിക്കുന്നതെന്ന് പറയാം.

Story first published: Monday, July 8, 2024, 20:02 [IST]
Other articles published on Jul 8, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+