
യുവരാജ് സിങ്
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ യുവരാജ് സിങ് അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി ടൂര്‍ണമെന്റിലെ താരമായിട്ടുണ്ട്. 2000ലെ ലോകകപ്പിലായിരുന്നു യുവരാജിന്റെ നേട്ടം. എട്ട് മത്സരത്തില്‍ നിന്ന് 203 റണ്‍സാണ് യുവരാജ് നേടിയത്.
33.8 ശരാശരിയിലായിരുന്നു യുവിയുടെ പ്രകടനം. 12 വിക്കറ്റും അന്ന് അദ്ദേഹം നേടി. 15 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടിയതായിരുന്നു മികച്ച പ്രകടനം. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യ കിരീടം നേടിയപ്പോള്‍ യുവരാജിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. 2011ലെ ഏകദിന ലോകകപ്പിലെ താരവും യുവിയായിരുന്നു.
ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുന്ന യുവരാജ് കുടുംബത്തോടൊപ്പമാണ് സമയം ചിലവിടുന്നത്.
Also Read: അശ്വിനെ പരിഹസിച്ചു, ഹര്‍ഭജന്റെ ട്വീറ്റ് വിവാദത്തില്‍! രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍

ശിഖര്‍ ധവാന്‍
ഇന്ത്യയുടെ ഇടം കൈയന്‍ സൂപ്പര്‍ ഓപ്പണര്‍മാരിലൊരാളായ ശിഖര്‍ ധവാനും അണ്ടര്‍ 19 ലോകകപ്പില്‍ തിളങ്ങിയ താരങ്ങളിലൊരാളാണ്. 2004ലെ അണ്ടര്‍ 19 ലോകകപ്പില്‍ 7 ഇന്നിങ്‌സില്‍ നിന്ന് 505 റണ്‍സുമായി ധവാന്‍ ടൂര്‍ണമെന്റിലെ താരമായി. 80ന് മുകളില്‍ ശരാശരിയിലാണ് ധവാന്‍ കസറിയത്.
എന്നാല്‍ ധവാന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള വരവ് അല്‍പ്പം വൈകിയായിരുന്നു. സുരേഷ് റെയ്‌ന, ദിനേഷ് കാര്‍ത്തിക്, റോബിന്‍ ഉത്തപ്പ എന്നിവര്‍ക്കെല്ലാം അവസരം ലഭിച്ച ശേഷമാണ് ധവാനെ പരിഗണിച്ചത്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ച് തിളങ്ങിയ ധവാന്‍ ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന് പുറത്താണ്.
എന്നാല്‍ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനാണ് ധവാന്‍. മെല്ലപ്പോക്ക് ബാറ്റിങ് നടത്തിയതോടെയാണ് ധവാന്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ടത്.

ചേതേശ്വര്‍ പുജാര
ഇന്ത്യയുടെ ടെസ്റ്റിലെ വിശ്വസ്തനായ ബാറ്റ്‌സ്മാനാണ് ചേതേശ്വര്‍ പുജാര. അണ്ടര്‍ 19 ലോകകപ്പില്‍ മാന്‍ ഓഫ് ദി പുരസ്‌കാരം നേടിയിട്ടുള്ള താരമാണ് പുജാര. 2006ലെ അണ്ടര്‍19 ലോകകപ്പിലാണ് പുജാരയുടെ നേട്ടം. 6 മത്സരത്തില്‍ നിന്ന് 349 റണ്‍സാണ് പുജാര നേടിയത്.
116.33 ശരാശരിയിലായിരുന്നു പുജാര മിന്നിച്ചത്. 2010ല്‍ ഇന്ത്യക്കായി അരങ്ങേറ്റം നടത്തിയ താരത്തിന് ഇന്ത്യക്കായി പരിമിത ഓവറില്‍ തിളങ്ങാനായില്ല. എന്നാല്‍ ടെസ്റ്റില്‍ രാഹുല്‍ ദ്രാവിഡ് സ്ഥാനം ഒഴിഞ്ഞപ്പോള്‍ ആ സ്ഥാനത്തേക്ക് പുജാരയെത്തി. ഇപ്പോള്‍ ഇന്ത്യക്കൊപ്പം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കളിക്കാനുള്ള തയ്യാറെടുപ്പിലാണ് പുജാര.

ശുബ്മാന്‍ ഗില്‍
ഇന്ത്യയുടെ ഭാവി ഇതിഹാസമെന്ന് ഇതിനോടകം വിലയിരുത്തപ്പെടുന്ന ശുബ്മാന്‍ ഗില്ലും അണ്ടര്‍ 19 ലോകകപ്പില്‍ മാന്‍ ഓഫ് ദി സീരിസ് പുരസ്‌കാരം നേടിയിട്ടുണ്ട്. 2018ല്‍ 6 മത്സരത്തില്‍ നിന്ന് 372 റണ്‍സാണ് ഗില്‍ നേടിയത്. 124 ശരാശരിയിലായിരുന്നു ഗില്ലിന്റെ പ്രകടനം.
23കാരനായ താരം ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രതീക്ഷയാണ്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും ടി20യില്‍ സെഞ്ച്വറിയും ഇതിനോടകം നേടാന്‍ ഗില്ലിനായിട്ടുണ്ട്. ഇന്ത്യന്‍ ടീമിനൊപ്പം വലിയ കരിയര്‍ സൃഷ്ടിക്കാന്‍ ഗില്ലിനായിട്ടുണ്ട്.
Also Read: സച്ചിനെക്കാള്‍ ആസ്തിയുള്ള ക്രിക്കറ്റ് താരമുണ്ടോ? ടോപ് ത്രീ ഇതാ-ബ്രാന്റുകളും അറിയാം

യശ്വസി ജയ്‌സ്വാള്‍
ഇന്ത്യയുടെ ഭാവി താരമെന്ന് വിലയിരുത്തപ്പെടുന്ന താരമാണ് ഇടം കൈയന്‍ ഓപ്പണറായ യശ്വസി ജയ്‌സ്വാള്‍. 2020ലെ അണ്ടര്‍19 ലോകകപ്പില്‍ 400 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. ഇതോടെ ടൂര്‍ണമെന്റിലെ താരമാവാനും ജയ്‌സ്വാളിനായി. ഇതുവരെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്തിയിട്ടില്ല. എന്നാല്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് ജയ്‌സ്വാള്‍.


Click it and Unblock the Notifications
