Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: ഇനി ഏകദിനത്തിനില്ല, ചാമ്പ്യന്‍സ് ട്രോഫിയോടെ വിരമിക്കും! ഇന്ത്യന്‍ താരങ്ങളിതാ

മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ പല വിധത്തില്‍ നടക്കുകയാണ്. പാകിസ്താന്‍ വേദിയാകേണ്ട ചാമ്പ്യന്‍സ് ട്രോഫി നിലവില്‍ അനിശ്ചിതത്വത്തിലാണ്. പാകിസ്താനിലേക്ക് കളിക്കാനില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടക്കുന്ന രീതിയിലേക്ക് പൊളിച്ചെഴുത്ത് നടത്താമെന്നാണ് ഇപ്പോള്‍ ഐസിസി പദ്ധതിയിടുന്നത്. എന്നാല്‍ ഇത് പാകിസ്താന്‍ അംഗീകരിച്ചേക്കില്ല.

എന്തായാലും ചാമ്പ്യന്‍സ് ട്രോഫിയുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്ക് എത്തേണ്ടതായുണ്ട്. ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് ചാമ്പ്യന്‍സ് ട്രോഫിയെ കാണുന്നത്. ആരാധകരെ സംബന്ധിച്ച് ഇടവേളക്ക് ശേഷം ഇന്ത്യ-പാക് പോരാട്ടം കാണാനുള്ള അവസരം കൂടിയാണ് ചാമ്പ്യന്‍സ് ട്രോഫി. ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയുടെ പല താരങ്ങള്‍ക്കും വളരെ നിര്‍ണ്ണായകമാണ്. ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയോടെ ചില ഇന്ത്യന്‍ താരങ്ങള്‍ ഏകദിനത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. ഇത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

രവീന്ദ്ര ജഡേജ

ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സാധ്യത കുറവാണ്. ജഡേജ ഇന്ത്യയുടെ സീനിയര്‍ സ്പിന്‍ ഓള്‍റൗണ്ടറാണ്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ ടെസ്റ്റിലേക്ക് മാത്രമായി ജഡേജയെ ഒതുക്കാനുള്ള നീക്കമാണ്. ടെസ്റ്റില്‍ നിന്ന് പോലും ജഡേജയെ മാറ്റിനിര്‍ത്താന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ തയ്യാറാവുന്നുണ്ട്. അതുകൊണ്ടുതന്നെ ജഡേജ കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. ടി20യില്‍ നിന്ന് വിരമിച്ച ജഡേജ വൈകാതെ ഏകദിനത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. ചാമ്പ്യന്‍സ് ട്രോഫിക്ക് വിളിയെത്താത്ത പക്ഷം ടീം പ്രഖ്യാപനത്തിന് പിന്നാലെ തന്നെ ജഡേജ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും.

ഭുവനേശ്വര്‍ കുമാര്‍

ഒരു കാലത്ത് ഇന്ത്യയുടെ പേസ് നിരയിലെ കുന്തമുനയായിരുന്നു ഭുവനേശ്വര്‍ കുമാര്‍. സ്വിങ് ബൗളിങ്ങുകൊണ്ട് വിസ്മയിപ്പിച്ചിരുന്ന ഭുവനേശ്വര്‍ മൂന്ന് ഫോര്‍മാറ്റിലും ടീമിന്റെ നട്ടെല്ലായിരുന്നു. എന്നാല്‍ ഇടക്ക് പരിക്കേറ്റതോടെ ടീമിലെ സ്ഥാനം നഷ്ടമായി. ഇതോടെ ഭുവനേശ്വറെ ഇന്ത്യ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന സാഹചര്യമുണ്ടായി. ഭുവനേശ്വര്‍ കുമാറിന് പിന്നീട് തിരിച്ചുവരവ് സാധ്യമായിട്ടില്ല. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ഭേദപ്പെട്ട പ്രകടനം നടത്തുമ്പോഴും സെലക്ടര്‍മാര്‍ ഭുവനേശ്വറിനെ മൈന്റ് ചെയ്യുന്നില്ല. ഈ സാഹചര്യത്തില്‍ ഭുവനേശ്വര്‍ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ല. അതുകൊണ്ടുതന്നെ ഭുവനേശ്വര്‍ വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത കൂടുതല്‍.

ishant sharma

ആര്‍ അശ്വിന്‍

ഇന്ത്യയുടെ സീനിയര്‍ സ്പിന്‍ ഓള്‍റൗണ്ടറായ ആര്‍ അശ്വിനും ചാമ്പ്യന്‍സ് ട്രോഫിയോടെ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. ടെസ്റ്റിലേക്ക് മാത്രമായി അദ്ദേഹം ഇതിനോടകം ഒതുങ്ങിയിട്ടുണ്ട്. മറ്റ് ഫോര്‍മാറ്റുകളിലേക്ക് ഇനിയൊരു തിരിച്ചുവരവ് നടത്തുക അശ്വിനെ സംബന്ധിച്ച് പ്രയാസമാവും. അതുകൊണ്ടുതന്നെ അശ്വിന്‍ ചാമ്പ്യന്‍സ് ട്രോഫിയോടെ വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത കൂടുതല്‍. പരിമിത ഓവറില്‍ അശ്വിന് ഇനി ഒരിക്കലും തിരിച്ചുവരവ് സാധ്യമാകില്ല. അതുകൊണ്ടുതന്നെ ചാമ്പ്യന്‍സ് ട്രോഫി ടീം വന്നതിന് പിന്നാലെ തന്നെ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും.

ഇഷാന്ത് ശര്‍മ

ഇന്ത്യയുടെ സീനിയര്‍ പേസര്‍മാരിലൊരാളാണ് ഇഷാന്ത് ശര്‍മ. തന്റെ ഉയരക്കൂടുതലിനെ മുതലാക്കി പന്തെറിഞ്ഞിരുന്ന ഇഷാന്ത് ടെസ്റ്റിലാണ് കൂടുതല്‍ മിന്നിച്ചിരുന്നത്. ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള ഇഷാന്തിന് ഇനിയൊരു തിരിച്ചുവരവ് എളുപ്പമല്ല. ഇഷാന്ത് ശര്‍മ ഐപിഎല്ലില്‍ കളിക്കുന്നുണ്ടെങ്കിലും ഇനി തിരിച്ചെത്താന്‍ സാധ്യതയില്ലാത്തതിനാല്‍ വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത. 2013ല്‍ ചാമ്പ്യന്‍സ് ട്രോഫി ജയിച്ച ഇന്ത്യന്‍ ടീമില്‍ ഇഷാന്ത് ശര്‍മയുമുണ്ടായിരുന്നു. എന്നാല്‍ പരിമിത ക്രിക്കറ്റില്‍ പ്രതീക്ഷിച്ച കരിയര്‍ നേടിയെടുക്കാന്‍ ഇഷാന്തിന് സാധിക്കാതെ പോയി.

Story first published: Sunday, December 8, 2024, 19:30 [IST]
Other articles published on Dec 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+