Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാറ്റിങ്ങിലും ബൗളിങ്ങിലും ഓപ്പണര്‍, നേട്ടം ഈ അഞ്ച് ഇന്ത്യക്കാര്‍ക്ക്, കസറിയത് ഒരാള്‍

1

ബാറ്റിങ്ങിലും ബൗളിങ്ങിലും ഓപ്പണര്‍മാരാവുകയെന്നത് എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവുള്ളവര്‍ക്ക് മാത്രമാണ് ഇത്തരമൊരു അവസരം ലഭിക്കുക. ഓള്‍റൗണ്ടര്‍മാര്‍ നിരവധിയാണെങ്കിലും ടീമിന് വിശ്വാസം ഉള്ള താരങ്ങള്‍ക്ക് മാത്രമാണ് ഇത്തരമൊരു അവസരം സാധാരണ ലഭിക്കാറ്. അതുകൊണ്ട് തന്നെ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ത്തന്നെ ഇത്തരമൊരു അവസരം ലഭിച്ചവര്‍ കുറവാണെന്ന് തന്നെ പറയാം.

അപ്പോള്‍ ഒരു മത്സരത്തില്‍ത്തന്നെ ഓപ്പണിങ് ബാറ്റിങ്ങും ബൗളിങ്ങും ലഭിക്കുന്നതോ?. അത്രക്കും പ്രതിഭയുള്ളവര്‍ക്ക് മാത്രമാവും ഇത്തരമൊരു അവസരം ലഭിക്കുക. ഒരു ഏകദിന മത്സരത്തില്‍ത്തന്നെ ബാറ്റിങ്ങിലും ബൗളിങ്ങിലും ഓപ്പണറാവുകയെന്നത് അപൂര്‍വ്വമായി മാത്രം സംഭവിച്ചിട്ടുള്ളതാണ്. ഏകദിന ചരിത്രത്തില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഈ അഭിമാന നേട്ടം സ്വന്തമാക്കാനായിട്ടുണ്ട്. ആരൊക്കെയാണെന്ന് പരിശോധിക്കാം.

റോജര്‍ ബിന്നി

റോജര്‍ ബിന്നി

ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ റോജര്‍ ബിന്നിയാണ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങളിലൊരാള്‍. രണ്ട് തവണ അദ്ദേഹം ഏകദിനത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഓപ്പണറായിട്ടുണ്ട്. 72 ഏകദിനം റോജര്‍ ബിന്നി ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 77 വിക്കറ്റും അദ്ദേഹം നേടി. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലാണ് രണ്ട് തവണയും അദ്ദേഹം ബാറ്റിങ്ങിലും ബൗളിങ്ങിലും ഓപ്പണറായത്. ആദ്യ മത്സരത്തില്‍ 31 റണ്‍സും രണ്ടാം മത്സരത്തില്‍ 21 റണ്‍സുമാണ് അദ്ദേഹം നേടിയത്. എന്നാല്‍ വിക്കറ്റൊന്നും നേടാന്‍ ബിന്നിക്കായില്ല.

മനോജ് പ്രഭാകര്‍

മനോജ് പ്രഭാകര്‍

ഇന്ത്യക്കായി 130 ഏകദിനം കളിച്ചിട്ടുള്ള ഓള്‍റൗണ്ടറാണ് മനോജ് പ്രഭാകര്‍. 11 അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും മനോജ് നേടിയിട്ടുണ്ട്. 157 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ഏകദിനത്തില്‍ ഒരേ മത്സരത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും മനോജ് ഓപ്പണറായത് 45 മത്സരങ്ങളിലാണ്. ഇന്ത്യ കണ്ട മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്നെങ്കിലും ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ടതോടെ കരിയര്‍ പ്രതീക്ഷക്കൊത്ത് വളരാതെ അവസാനിച്ചു.

ഇര്‍ഫാന്‍ പഠാന്‍

ഇര്‍ഫാന്‍ പഠാന്‍

ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറായ ഇര്‍ഫാന്‍ പഠാനും ഈ റെക്കോഡിന്റെ ഭാഗമാണ്. ഒരു മത്സരത്തിലാണ് ഇര്‍ഫാന്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഓപ്പണറായത്. ഗ്രേഗ് ചാപ്പല്‍ ഇന്ത്യയുടെ പരിശീലകനായിരിക്കെയാണ് ഇര്‍ഫാന്റെ നേട്ടം. മൂന്നാം നമ്പറില്‍ തിളങ്ങിയത് കണ്ട് ഇര്‍ഫാനെ ഓപ്പണറാക്കിയെങ്കിലും പൂജ്യത്തിന് പുറത്തായി. പന്തുകൊണ്ടും തുടക്കത്തില്‍ മിടുക്കുകാട്ടാന്‍ ഇര്‍ഫാന് സാധിച്ചില്ല. ഇടം കൈയന്‍ പേസ് ഓള്‍റൗണ്ടര്‍ക്ക് കരിയറില്‍ പരിക്ക് വില്ലനായതോടെ വലിയൊരു കരിയര്‍ സൃഷ്ടിച്ചെടുക്കാനായില്ല.

'പ്രായം ഒരു പ്രശ്‌നമാണോ?', അല്ലെന്ന് ഇവര്‍ തെളിയിച്ചു, കായിക ലോകത്തെ ഞെട്ടിച്ച അഞ്ച് പേര്‍

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

ഇന്ത്യയുടെ സ്റ്റാര്‍ വെടിക്കെട്ട് ഓപ്പണറാണ് വീരേന്ദര്‍ സെവാഗ്. പാര്‍ട് ടൈം സ്പിന്നറെന്ന നിലയിലും ടീമിന് ഉപകാരിയാണ് സെവാഗ്. ബാറ്റിങ്ങില്‍ സെവാഗ് ഓപ്പണറാവുന്നതില്‍ അത്ഭുതമില്ലെങ്കിലും ഒരു തവണ സെവാഗ് പന്തുകൊണ്ടും ഓപ്പണറായി. സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലാണ് ഈ അവസരം സെവാഗിന് ലഭിച്ചത്. മാത്യു ഹെയ്ഡന്‍, ആദം ഗില്‍ക്രിസ്റ്റ് എന്നീ ഇടമ്പന്‍ മാര്‍ക്കെതിരേ ഗാംഗുലിയുടെ തന്ത്രമായിരുന്നു സെവാഗിന്റെ ഓഫ് സ്പിന്‍. ബാറ്റിങ്ങില്‍ ഡെക്കായ സെവാഗ് മത്സരത്തില്‍ പന്തുകൊണ്ടും നിരാശപ്പെടുത്തി.

സച്ചിന്റെ സെഞ്ച്വറി തടഞ്ഞ പാര്‍ട്ട് ടൈം സ്പിന്നര്‍മാരെ അറിയാമോ?, അഞ്ച് പേരിതാ

കപില്‍ ദേവ്

കപില്‍ ദേവ്

ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് കപില്‍ ദേവ്. 1983ല്‍ ഇന്ത്യ ആദ്യമായി ലോകകപ്പ് കിരീടത്തില്‍ മുത്തമിടുമ്പോള്‍ കപില്‍ ദേവായിരുന്നു ഇന്ത്യയുടെ നായകന്‍. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച പേസ് ഓള്‍റൗണ്ടറായിരുന്നു കപില്‍. ഒരു തവണ ബാറ്റിങ്ങിലും ബൗളിങ്ങിലും കപില്‍ ഓപ്പണറായി. പൊതുവേ മധ്യനിരയില്‍ കളിക്കുന്ന കപില്‍ 1992ല്‍ സിംബാബ് വെയ്‌ക്കെതിരെയാണ് ഓപ്പണിങ് ബാറ്റ്‌സ്മാനായത്. എന്നാല്‍ 10 റണ്‍സെടുത്ത് പുറത്തായി. ബൗളിങ്ങില്‍ നാല് ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് കപില്‍ വഴങ്ങിയത്.

Story first published: Saturday, June 4, 2022, 21:46 [IST]
Other articles published on Jun 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+