Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 2023ല്‍ ഒരു ടി20 പോലും കളിച്ചില്ല, ഇന്ത്യ ഇവരെ ഒതുക്കി! പട്ടികയില്‍ പ്രമുഖരും

മുംബൈ: ഏകദിന ലോകകപ്പിന്റെ ആവേശത്തിന് കൊടിയിറങ്ങിയതോടെ ഇനി ടി20 ലോകകപ്പിനായുള്ള കാത്തിരിപ്പാണ്. അടുത്ത വര്‍ഷം അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കാന്‍ പോകുന്നത്. ഇതിനുവേണ്ടി മികച്ച ടീമിനെ തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. സീനിയര്‍ താരങ്ങളില്‍ മിക്കവരേയും തഴഞ്ഞ ഇന്ത്യ യുവതാരങ്ങളെ ടി20യിലേക്ക് വളര്‍ത്താനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ പല പ്രമുഖ താരങ്ങളും ഇന്ത്യയുടെ ടി20 ടീമിന് പുറത്താണുള്ളത്.

ഇന്ത്യയുടെ പല സീനിയര്‍ താരങ്ങളും 2023ല്‍ ടി20 കളിച്ചിട്ടില്ല. ഇതിലൂടെത്തന്നെ ഇവര്‍ ഇനി ടി20 ടീമിലുണ്ടാവില്ലെന്ന് വ്യക്തം. ഇത്തരത്തില്‍ ഇനി ഇന്ത്യക്കായി ടി20 കളിക്കാന്‍ സാധ്യതയില്ലാത്ത അഞ്ച് സീനിയര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് ഒന്നാമത്തെ താരം. ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിയോടെ രോഹിത്തിന്റെ നായകനെന്ന നിലയിലെ മുന്നോട്ടുള്ള യാത്ര പ്രയാസമായിരിക്കുകയാണ്.

അധികം വൈകാതെ രോഹിത് നായകസ്ഥാനം ഒഴിഞ്ഞുകൊണ്ടുള്ള പ്രഖ്യാപനം എത്തും. ടി20യില്‍ രോഹിത് ഇന്ത്യന്‍ ടീമിന് പുറത്തായിട്ട് നാളുകളേറെയായി. വെടിക്കെട്ട് ഓപ്പണറാണെങ്കിലും തലമുറ മാറ്റം അത്യാവശ്യമായിരിക്കുകയാണ്. പുതിയ ഓപ്പണര്‍മാരായി ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക് വാദ്, യശ്വസി ജയ്‌സ്വാള്‍ എന്നിവരെല്ലാമുണ്ട്. അതുകൊണ്ടുതന്നെ രോഹിത്തിന് ഇനി തിരിച്ചുവരവ് പ്രയാസം. 2022ലെ ടി20 ലോകകപ്പ് സെമിയിലാണ് അവസാനമായി രോഹിത് ഇന്ത്യക്കായി ടി20 കളിച്ചത്.

ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോലിയുടെ ടി20യിലെ ഭാവിയും ചോദ്യമാണ്. അടുത്ത ഏകദിന ലോകകപ്പ് കളിക്കാന്‍ കോലിക്ക് സാധിച്ചേക്കും. എന്നാല്‍ പ്രായം മുന്നോട്ട് പോകുന്നതിനാല്‍ മൂന്ന് ഫോര്‍മാറ്റിലും കളിച്ച് മുന്നോട്ട് പോവുക കോലിക്ക് പ്രയാസമാവും. ടി20 ഫോര്‍മാറ്റില്‍ ഗംഭീര റെക്കോഡുള്ള കോലിക്ക് ഇനിയും ടി20യില്‍ തുടരാനുള്ള പ്രതിഭയും ഫിറ്റ്‌നസുമുണ്ട്. എന്നാല്‍ യുവതാരങ്ങള്‍ക്കായി ടി20 ഫോര്‍മാറ്റില്‍ നിന്ന് കോലി വഴിമാറി കൊടുത്തേക്കും.

mohammed shami

കെ എല്‍ രാഹുലാണ് മൂന്നാമത്തെ താരം. 2022ലെ ടി20 ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്നു രാഹുല്‍. ഇതേ ലോകകപ്പിന്റെ സെമി ഫൈനലിലാണ് രാഹുല്‍ ഇന്ത്യക്കായി അവസാന ടി20 കളിച്ചത്. പിന്നീട് രാഹുലിനെ പരിഗണിച്ചിട്ടില്ല. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനാണ് രാഹുല്‍. പതിയെ തുടങ്ങി ആക്രമിക്കുന്നതാണ് രാഹുലിന്റെ ശൈലി. മികച്ച യുവതാരങ്ങള്‍ അവസരം കാത്തിരിക്കുന്നതിനാല്‍ ടി20യില്‍ രാഹുലിന് അവസരം ലഭിച്ചേക്കില്ല.

രാഹുല്‍ ഏകദിനത്തിലും ടെസ്റ്റിലും ഇനിയും ഏറെ നാള്‍ മുന്നോട്ട് പോകുമെന്നുറപ്പ്. ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനം രാഹുലിന് ലഭിക്കാനും സാധ്യതയുണ്ട്. സീനിയര്‍ പേസറായ മുഹമ്മദ് ഷമിയാണ് മറ്റൊരാള്‍. ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കൈയടി നേടിയ ബൗളര്‍ ഷമിയാണ്. 2022ലെ ടി20 ലോകകപ്പ് കളിക്കാന്‍ ഷമിക്കായിരുന്നു. എന്നാല്‍ ഇതിന് ശേഷം ഒരു ടി20 മത്സരത്തിലേക്കും അദ്ദേഹത്തെ പരിഗണിച്ചിട്ടില്ല. ഇനി ഏകദിനത്തിലും ഷമിക്ക് അവസരം ലഭിച്ചേക്കില്ല.

എന്നാല്‍ ടെസ്റ്റില്‍ ഇന്ത്യയുടെ കുന്തമുനയാണ് ഷമി. വിദേശ പര്യടനങ്ങളില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായി ടെസ്റ്റില്‍ ഷമിയുണ്ടാവും. എന്നാല്‍ പരിമിത ഓവറില്‍ ഇനി ഷമിക്ക് സീറ്റ് ലഭിച്ചേക്കില്ല. ഭുവനേശ്വര്‍ കുമാറാണ് മറ്റൊരാള്‍. ഏറെ നാളായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള ഭുവിക്ക് ഇനിയൊരു തിരിച്ചുവരവ് അവസരം ലഭിച്ചേക്കില്ല. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ഭുവി കളിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് ഭുവിക്ക് ഇനി വിളിയെത്തിയേക്കില്ല.

മികച്ച യുവ ബൗളര്‍മാരെ വളര്‍ത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇന്ത്യക്കായി ഒരു ഫോര്‍മാറ്റിലും ഭുവി കളിക്കാന്‍ സാധ്യതയില്ലെന്ന് തന്നെ നിസംശയം പറയാം. ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയാവും അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യ ഇറങ്ങുക. ഇടവേളക്ക് ശേഷം ഐസിസി കിരീടം ഇന്ത്യ നേടുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Friday, November 24, 2023, 16:51 [IST]
Other articles published on Nov 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+