For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: 2023ല്‍ ഇന്ത്യക്കായി ടി20 അരങ്ങേറ്റം, ഇപ്പോള്‍ ടീമില്‍ ഇല്ല! നിര്‍ഭാഗ്യവാന്മാര്‍ ഇവര്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും കരുത്തരുടെ നിരയാണ്. കാലഘട്ടം മാറുന്നതോടൊപ്പം പ്രതിഭാശാലികളായ താരങ്ങളും ഇന്ത്യന്‍ ടീമിലേക്കെത്താറുണ്ട്. ഇപ്പോള്‍ ഐപിഎല്ലിന്റെ വരവോടെ ഓരോ വര്‍ഷവും നിരവധി യുവതാരങ്ങളാണ് മികവ് കാട്ടി ദേശീയ ടീമിലേക്കെത്തുന്നത്. കൂടുതല്‍ യുവതാരങ്ങളും ഇന്ത്യയുടെ ടി20 ടീമിലാണ് നോട്ടമിടുന്നത്. ഇന്ത്യ സമീപകാലത്ത് മികവ് കാട്ടിയ യുവതാരങ്ങളില്‍ മിക്കവര്‍ക്കും അവസരങ്ങള്‍ നല്‍കിയിട്ടുമുണ്ട്.

എന്നാല്‍ ഇവരില്‍ ടീമിലെ സ്ഥിര സാന്നിധ്യമായി മാറുന്നവര്‍ വളരെ കുറവാണ്. പല താരങ്ങളും ഒരു പരമ്പരകൊണ്ടുതന്നെ ടീമിന് പുറത്താവുന്ന അവസ്ഥയാണുള്ള്. ഇത്തരത്തില്‍ ഈ വര്‍ഷം ഇന്ത്യക്കായി ടി20 അരങ്ങേറ്റം നടത്തുകയും എന്നാല്‍ ഇപ്പോള്‍ ചിത്രത്തിലേ ഇല്ലാതെ തഴയപ്പെടുകയും ചെയ്തിരിക്കുന്ന ചില താരങ്ങളുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ താരം ശിവം മാവിയാണ്. ഉത്തര്‍ പ്രദേശ് പേസറായ മാവി മികച്ച വേഗമുള്ള യുവ പേസര്‍മാരിലൊരാളാണ്. അണ്ടര്‍ 19 ക്രിക്കറ്റില്‍ മികവ് കാട്ടി വളര്‍ന്ന മാവി ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകളുടെ ഭാഗമായിരുന്നു. ശ്രീലങ്കയ്‌ക്കെതിരേയാണ് താരം അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. നാല് വിക്കറ്റുമായി വരവ് ആഘോഷമാക്കാനും മാവിക്കായി. എന്നാല്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ താരം മടികാട്ടിയില്ല. ഇതോടെ തഴയപ്പെട്ടു. ഇത്തവണ ഗുജറാത്ത് മാവിയെ നിലനിര്‍ത്തിയിട്ടില്ല.

ഇതോടെ ഐപിഎല്ലിലും പുതിയ തട്ടകം താരം തേടുകയാണ്. എന്തായാലും നിലവില്‍ അദ്ദേഹം ഇന്ത്യന്‍ ടീമിന് പുറത്താണ്. ഇനിയൊരു തിരിച്ചുവരവും മാവിക്ക് എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്. രണ്ടാമത്തെ താരം രാഹുല്‍ ത്രിപാഠിയാണ്. ഐപിഎല്ലില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് ത്രിപാഠി. 30ാം വയസില്‍ ശ്രീലങ്കയ്‌ക്കെതിരേയാണ് രാഹുല്‍ ത്രിപാഠിക്ക് അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്. എന്നാല്‍ ലഭിച്ച അവസരം വേണ്ടവിധം ഉപയോഗിക്കാന്‍ അദ്ദേഹത്തിനായില്ല.

shivam mavi

16 പന്തില്‍ 35 റണ്‍സെടുത്ത പ്രകടനം മാറ്റിനിര്‍ത്തിയാല്‍ ത്രിപാഠിയുടെ പ്രകടനം നിലവാരത്തിനൊത്തുള്ളതായിരുന്നില്ല. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് ത്രിപാഠിയുള്ളത്. ഇനിയൊരു തിരിച്ചുവരന് സാധ്യതയും വിരളമാണ്. വരാനിരിക്കുന്ന ഐപിഎല്ലില്‍ കസറാനാവാത്ത പക്ഷം ത്രിപാഠിക്ക് മടങ്ങിവരവ് വളരെ പ്രയാസമായിരിക്കും. അവസാന ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല.

സ്പിന്‍ ഓള്‍റൗണ്ടറായ ഷഹബാസ് അഹമ്മദാണ് മറ്റൊരു താരം. ഐപിഎല്ലില്‍ ആര്‍സിബിയിലൂടെ ശ്രദ്ധ നേടിയെടുത്ത താരമാണ് ഷഹബാസ്. ബംഗ്ലാദേശിനെതിരായ രണ്ട് മത്സര ടി20 പരമ്പരയിലൂടെയാണ് അദ്ദേഹം ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ 2 വിക്കറ്റാണ് ആകെ നേടാനായത്. ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഷഹബാസിന് അവസരമില്ല. ഇനിയൊരു തിരിച്ചുവരവും എളുപ്പമാവില്ല. മികച്ച സ്പിന്നര്‍മാര്‍ വേറെയുള്ളതിനാല്‍ ഷഹബാസിന് കാര്യങ്ങള്‍ എളുപ്പമാവില്ല.

സായ് കിഷോറാണ് മറ്റൊരാള്‍. തമിഴ്‌നാട്ടുകാരനായ താരം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നു. 3 മത്സരത്തില്‍ 4 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. എന്നാല്‍ ഇനി ഇന്ത്യന്‍ ടീമില്‍ ഇടം നേടുക താരത്തിന് എളുപ്പമാവില്ല. വരാനിരിക്കുന്ന ഐപിഎല്‍ സീസണ്‍ എല്ലാ താരങ്ങള്‍ക്കും വളരെ നിര്‍ണ്ണായകമാണ്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ യുവതാരങ്ങള്‍ക്ക് മികവ് കാട്ടിയാല്‍ ദേശീയ ടീമില്‍ ഇടം പിടിക്കാന്‍ സാധിച്ചേക്കും.

Story first published: Tuesday, December 5, 2023, 15:00 [IST]
Other articles published on Dec 5, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+