Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഒരു വര്‍ഷമായി ഇന്ത്യയുടെ ടി20 ടീമിലില്ല, പക്ഷെ ലോകകപ്പ് കളിച്ചേക്കും! ആരൊക്കെ?

മുംബൈ: ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കങ്ങള്‍ ടീമുകള്‍ സജീവമാക്കിയിരിക്കുകയാണ്. ഷെഡ്യൂളടക്കം പുറത്തുവന്നതിനാല്‍ ഇനി തന്ത്രം മെനയാനുള്ള സമയമാണ്. ജൂണ്‍ 1മുതല്‍ 29വരെ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ലോകകപ്പാണ് വരാനിരിക്കുന്നത്. നാട്ടില്‍ ഏകദിന ലോകകപ്പ് കിരീടം കൈവിട്ട ഇന്ത്യക്ക് ടി20 ലോകകപ്പ് കിരീടം നേടി അഭിമാനം വീണ്ടെടുക്കേണ്ടതായുണ്ട്.

എന്നാല്‍ ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യക്ക് മുന്നിലുള്ള പ്രധാന പ്രശ്‌നം ടീം തിരഞ്ഞെടുപ്പാണ്. നിലവില്‍ 30ലധികം താരങ്ങള്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം പ്രതീക്ഷിക്കുന്നു. 13 താരങ്ങള്‍ ഏറെക്കുറെ സീറ്റുറപ്പിച്ചിട്ടുണ്ടെന്ന് പറയാം. എന്നാല്‍ ബാക്കിയുള്ള സ്ഥാനങ്ങളില്‍ ആരൊക്കെയെന്നതാണ് ചോദ്യം. ഇന്ത്യക്കായി ഒരു വര്‍ഷത്തിലേറെയായി ടി20 കളിക്കാത്ത മൂന്ന് താരങ്ങള്‍ക്ക് ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയുണ്ട്.

ഇത്തരത്തില്‍ ടി20 ലോകകപ്പിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കതാരം കെ എല്‍ രാഹുലാണ്. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യക്ക് മുന്നിലുള്ള പ്രധാന പ്രശ്‌നം വിക്കറ്റ് കീപ്പറായി ആരെന്നതാണ്. അഞ്ചോളം താരങ്ങള്‍ ഈ സ്ഥാനത്തിനായി നോട്ടമിടുന്നുണ്ട്. എന്നാല്‍ ഇവരൊന്നും പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. ജിതേഷ് ശര്‍മയില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കുന്നില്ല.

ഇഷാന്‍ കിഷന്‍ ടീം മാനേജ്‌മെന്റുമായി ഇടക്കി ടീമില്‍ നിന്ന് തഴയപ്പെട്ടിരിക്കുകയാണ്. സഞ്ജു സാംസണിന്റെ പ്രശ്‌നം സ്ഥിരതയില്ലായ്മയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ കെ എല്‍ രാഹുലിന് തിരിച്ചുവരവ് അവസരം നല്‍കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാഹുല്‍ ക്ലാസിക് താരമാണ്. 2022ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രാഹുലും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഒരു ടി20 പോലും അദ്ദേഹം ഇന്ത്യക്കായി കളിച്ചിട്ടില്ല.

mohammed shami

എന്നാല്‍ നിലവിലെ സാധ്യത വിലയിരുത്തുമ്പോള്‍ വിക്കറ്റ് കീപ്പറായി ഇന്ത്യ രാഹുലിനെ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. രണ്ടാമത്തെ താരം വരുണ്‍ ചക്രവര്‍ത്തിയാണ്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഭാഗമായ സ്പിന്നറാണ് വരുണ്‍. എന്നാല്‍ മോശം പ്രകടനത്തെത്തുടര്‍ന്ന് പിന്നീട് കാര്യമായ പരിഗണന ലഭിച്ചില്ല. അമേരിക്കയിലേയും വെസ്റ്റ് ഇന്‍ഡീസിലേയും സാഹചര്യത്തില്‍ തിളങ്ങാന്‍ ശേഷിയുള്ള സ്പിന്നറാണ് വരുണ്‍. വരുന്ന ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ ഇന്ത്യ വരുണിനെ ടീമിലേക്ക് പരിഗണിച്ചേക്കും.

മൂന്നാമത്തെ താരം മുഹമ്മദ് ഷമിയാണ്. ഇന്ത്യയുടെ സീനിയര്‍ പേസര്‍ ഏകദിന ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തായിരുന്നു. നിലവില്‍ പരിക്കിനെത്തുടര്‍ന്ന് അദ്ദേഹം വിശ്രമത്തിലാണ്. ഇടവേളക്ക് ശേഷം ഇന്ത്യയുടെ ടി20 ടീമിലേക്ക് ഷമി തിരിച്ചുവരവ് നടത്താന്‍ സാധ്യതയുണ്ട്. ഇന്ത്യയുടെ പേസ് നിരയില്‍ ജസ്പ്രീത് ബുംറക്കും മുഹമ്മദ് സിറാജിനും സീറ്റുറപ്പുണ്ട്. ഇടം കൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിനും വിളിയെത്തിയേക്കും.

അങ്ങനെ വരുമ്പോള്‍ നാലാം പേസറായി ആരെന്നതാണ് ചോദ്യം. ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ മികവ് കാട്ടുന്നില്ല. ദീപക് ചഹാറിനെ പരിക്ക് വേട്ടയാടുന്നു. അങ്ങനെ വരുമ്പോള്‍ വരുന്ന ഐപിഎല്ലില്‍ മികവ് കാട്ടിയാല്‍ ഇന്ത്യ ഷമിക്ക് ടി20 ലോകകപ്പ് ടീമിലേക്ക് വിളി നല്‍കിയേക്കും. എന്നാല്‍ ഷമിക്ക് ഐപിഎല്ലില്‍ കളിക്കാനാവുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഷമിയും ഇന്ത്യയുടെ പരിഗണനയിലുണ്ട്.

ഹാര്‍ദിക് പാണ്ഡ്യ ഫിറ്റ്‌നസ് വീണ്ടെടുത്താലും ടി20 ലോകകപ്പില്‍ രോഹിത് ശര്‍മയാവും ഇന്ത്യയെ നയിക്കാന്‍ സാധ്യത. അഫ്ഗാന്‍ പരമ്പര രോഹിത്തിന് കീഴില്‍ ഇന്ത്യ തൂത്തുവാരിയിരുന്നു. കൂടാതെ സെഞ്ച്വറിയടക്കം നേടി കൈയടി വാങ്ങാനും രോഹിത്തിനായിരുന്നു.

Story first published: Wednesday, January 24, 2024, 21:26 [IST]
Other articles published on Jan 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+