Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: കന്നി സീസണില്‍ സിഎസ്‌കെയിലെത്തിയപ്പോള്‍ ധോണി പറഞ്ഞതെന്ത്? വെളിപ്പെടുത്തി റെയ്‌ന

ഐപിഎല്ലില്‍ നായകനും ഇതിഹാസതാരവുമായ എംഎസ് ധോണിയെപ്പോലെ തന്നെ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ നട്ടെല്ലെന്നു വിശേഷിപ്പിക്കാവുന്ന താരമാണ് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍. ധോണിയെപ്പോലെ തന്നെ സിഎസ്‌കെ ആരാധകര്‍ക്കു പ്രിയങ്കരനാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ധോണിയെ തലയെന്നു വിശേഷിപ്പിക്കുന്ന അവര്‍ റെയ്‌നയ്ക്കു ചിന്നത്തലയെന്നും പേര് നല്‍കിയത്.

2008ലെ പ്രഥമ ഐപിഎല്‍ സീസണ്‍ മുതല്‍ മഞ്ഞക്കുപ്പായത്തില്‍ ഈ ഉത്തര്‍പ്രദേശുകാരനെ കാണാം. സിഎസ്‌കെ രണ്ടു സീസണില്‍ സസ്‌പെന്‍ഷന്‍ നേരിട്ടപ്പോള്‍ മാത്രമായിരുന്നു അദ്ദേഹം ടീം മാറാന്‍ നിര്‍ബന്ധിതനായത്. 2018ല്‍ സിഎസ്‌കെ ഐപിഎല്ലിലേക്കു തിരിച്ചെത്തിയപ്പോള്‍ റെയ്‌നയെ തിരികെ വിളിക്കുകയായിരുന്നു. കന്നി സീസണിലെ ലേലത്തില്‍ സിഎസ്‌കെ ടീമിന്റെ ഭാഗമായപ്പോള്‍ ധോണി പറഞ്ഞ കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് റെയ്‌ന.

 കണ്ടോ, ഇനിയാണ് രസം

കണ്ടോ, ഇനിയാണ് രസം

2008ലെ സീസണിനു മുമ്പ് ലേലം നടന്നപ്പോള്‍ രാജ്യത്തെ മറ്റേതൊരു ക്രിക്കറ്ററെയും പോലെ ഏതു ടീമാണ് എന്നെ വാങ്ങിയതെന്ന് അറിയാനായിരുന്നു കാത്തിരുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ ഭാഗമാവുകയാണെന്ന് അറിഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നി. ഇതിനര്‍ഖം മഹി ഭായിക്കും എനിക്കും ഒരേ ടീമിനു വേണ്ടി കളിക്കാമെന്നായിരുന്നു. ലേലത്തില്‍ എന്നെ സിഎസ്‌കെ വാങ്ങിയതിനു പിന്നാലെ അദ്ദേഹം വിളിച്ചു. കണ്ടോ, ഇനിയാണ് രസം എന്നായിരുന്നു മഹി ഭായി അന്നു പറഞ്ഞതെന്നു റെയ്‌ന വെളിപ്പെടുത്തി.

വമ്പന്‍ താരങ്ങള്‍

വമ്പന്‍ താരങ്ങള്‍

ആ സമയത്ത് മഹി ഭായിയിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ. സിഎസ്‌കെ ടീമിലെ അന്നത്തെ മറ്റു കളിക്കാരുടെ കൂട്ടത്തില്‍ മാത്യു ഹെയ്ഡന്‍, മുത്തയ്യ മുരളീധരന്‍, സ്റ്റീഫന്‍ ഫ്‌ളെമിങ് എന്നീ വമ്പന്‍മാരുണ്ടായിരുന്നു. ഇവരെല്ലാമുള്ള ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചതില്‍ എനിക്കു ഏറെ ആഹ്ലാദം തോന്നി. മഹി ഭായിയുമായുള്ള എന്റെ ബന്ധം കൂടുതല്‍ ദൃഢമാക്കിയെടുക്കാന്‍ ഐപിഎല്‍ സഹായിച്ചതായി റെയ്‌ന പറയുന്നു.

 സിഎസ്‌കെയുടെ ടോപ്‌സ്‌കോറര്‍

സിഎസ്‌കെയുടെ ടോപ്‌സ്‌കോറര്‍

ഐപിഎല്ലില്‍ പിന്നീട് സിഎസ്‌കെ ബാറ്റിങിന്റെ നെടുംതൂണായി റെയ്‌ന മാറുന്നതാണ് പിന്നീട് കണ്ടത്. നിലവില്‍ സിഎസ്‌കെയുടെ ഓള്‍ടൈം ടോപ്‌സ്‌കോറര്‍ കൂടിയാണ് അദ്ദേഹം. ഒരു സെഞ്ച്വറിയും 39 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ നിന്നും വ്യക്തിപരമായ ചില കാരണങ്ങളാല്‍ റെയ്‌ന പിന്‍മാറിയിരുന്നു. ഇതേ തുടര്‍ന്ന് ധോണിയും റെയ്‌നയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതായും സീസണിനു ശേഷം ഒഴിവാക്കിയേക്കുമെന്നൊക്കെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാല്‍ ടീമില്‍ നിലനിര്‍ത്തപ്പെട്ട റെയ്‌ന ഈ സീസണില്‍ ശക്തമായ തിരിച്ചുവരവും നടത്തിയിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ആദ്യ കളിയില്‍ തന്നെ ഫിഫ്റ്റിയടിച്ചായിരുന്നു ചിന്നത്തലയുടെ മടങ്ങിവരവ്. സീസണ്‍ നിര്‍ത്തിവയ്ക്കുന്നതിനു മുമ്പ് ടീമിനായി 123 റണ്‍സ് റെയ്‌ന നേടിയിരുന്നു.

Story first published: Thursday, May 20, 2021, 16:08 [IST]
Other articles published on May 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+