Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ind vs Aus: ടെസ്റ്റില്‍ ആരൊക്കെ ഓപ്പണ്‍ ചെയ്യണം? സച്ചിന്റെ അഭിപ്രായം അറിയാം

1

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി ആരൊക്കെയാവണം ഓപ്പണ്‍ ചെയ്യേണ്ടത് എന്നതിനെക്കുറിച്ചു അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ രോഹിത് ശര്‍മ ആദ്യത്തെ രണ്ടു ടെസ്റ്റുകളിലും കൡക്കാന്‍ സാധ്യത കുറവാണ്.

ഡിസംബര്‍ 17ന് അഡ്‌ലെയ്ഡിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. നാലു മല്‍സരങ്ങളുള്‍പ്പെട്ട പരമ്പരയിലെ ആദ്യ ടെസ്റ്റ് പകലും രാത്രിയുമാണ്. നിലവിലെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയുടെ അവകാശികള്‍ കൂടിയാണ് ഇന്ത്യ. 2018ല്‍ നടന്ന പരമ്പരയില്‍ ഇന്ത്യ 2-1ന്റെ വിജയം കരസ്ഥമാക്കുകയായിരുന്നു.

മായങ്ക് അഗര്‍വാളിനു സ്ഥാനമുറപ്പ്

മായങ്ക് അഗര്‍വാളിനു സ്ഥാനമുറപ്പ്

ടെസ്റ്റ് പരമ്പരയില്‍ മായങ്ക് അഗര്‍വാളാണ് ഓപ്പണിങ് സ്ഥാനം ഉറപ്പിച്ച ഒരാളെന്നു സച്ചിന്‍ അഭിപ്രായപ്പെട്ടു. മായങ്ക് തീര്‍ച്ചയായും പ്ലെയിങ് ഇലവനില്‍ ഉണ്ടാവുമെന്നുറപ്പാണ്. കാരണം മികച്ച ഫോമിലുള്ള താരം വലിയ സ്‌കോറുകളും നേടിയിട്ടുണ്ട്. രോഹിത് ഫിറ്റാണെങ്കില്‍ മായങ്കിന്റെ ഓപ്പണിങ് പങ്കാളിയായി ടെസ്റ്റില്‍ കളിക്കും.
പൃഥ്വി ഷാ, കെഎല്‍ രാഹുല്‍ എന്നിവരില്‍ ഒരാളെയായിരിക്കും രോഹിത് കളിച്ചില്ലെങ്കില്‍ ഇന്ത്യ മായങ്കിന്റെ ഓപ്പണിങ് പങ്കാളിയായി പരിഗണിക്കുക. അക്കാര്യം തീരുമാനിക്കേണ്ടത് ടീം മാനേജ്‌മെന്റാണ്. ആരാണ് കൂടുല്‍ മികച്ച ഫോമിലെന്നതു കൂടി കണക്കിലെടുത്ത് അവര്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

കോലിയുടെ അഭാവം

കോലിയുടെ അഭാവം

ക്യാപ്റ്റന്‍ വിരാട് കോലി ടെസ്റ്റ് പരമ്പരയിലെ മൂന്നു മല്‍സരങ്ങളില്‍ കളിക്കില്ലെന്നതു ഇന്ത്യക്കു തിരിച്ചടിയാണെന്നു സച്ചിന്‍ വിലയിരുത്തി. എന്നാല്‍ ഇന്ത്യക്കു മികച്ച ബെഞ്ച് സ്‌ട്രെങ്ത്ത് ഉണ്ട്.
പ്രതിഭാശാലികളായ താരങ്ങളാണ് നമുക്കുള്ളത്. സ്വന്തം കഴിവ് തെളിയിക്കാന്‍ ഏതെങ്കിലുമൊരു താരത്തിനു ലഭിക്കുന്ന മികച്ച അവസരം കൂടിയായിരിക്കും ഇതെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.

ഭാര്യ അനുഷ്‌കാ ശര്‍മയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് കോലി ആദ്യ ടെസ്റ്റിനു ശേഷം നാട്ടിലേക്കു മടങ്ങുന്നത്. താരത്തിന്റെ അപേക്ഷ പരിഗണിച്ച് ബിസിസിഐ നാട്ടിലേക്കു തിരിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

പുജാരയും കോലിയും

പുജാരയും കോലിയും

കോലിക്കൊപ്പം തന്നെ ടെസ്റ്റില്‍ ചേര്‍ത്തു നിര്‍ത്താവുന്ന താരമാണ് ചേതേശ്വര്‍ പുജാരയെന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറഞ്ഞു. മറ്റാരേക്കാളും കൂടുതല്‍ ഇവര്‍ രണ്ടു പേരുമാണ് കൂടുതല്‍ ഒരുമിച്ച് കളിച്ചിട്ടുള്ളത്. അജിങ്ക്യ രഹാനെയും നമ്മുടെ ടെസ്റ്റ് ടീമിലുണ്ട്. എന്നാല്‍ കോലിയെയോ പുജാരയെയോ പോലെ പ്ലെയിങ് ഇലവനില്‍ സ്ഥിരമായി കളിച്ചു കൊണ്ടിരിക്കുന്ന താരമല്ല രഹാനെയെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി.
രോഹിത്തും മറ്റൊരു പരിചയസമ്പന്നനായ ഇഷാന്ത് ശര്‍മയുമില്ലാതെയാണ് ഇന്ത്യ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് എത്തിയിരിക്കുന്നത്. ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനായി നിലവില്‍ ഇരുവരും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

Story first published: Tuesday, November 24, 2020, 22:32 [IST]
Other articles published on Nov 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+