Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: വിജയം കുറവ് ആര്‍ക്കെതിരേ? റണ്‍സിലും വിക്കറ്റിലും തലപ്പത്ത് ആര്? സിഎസ്‌കെയും കണക്കുകളും

ഐപിഎല്ലിന്റെ കഴിഞ്ഞ 12 വര്‍ഷത്തെ ചരിത്രമെടുത്താല്‍ 10 സീസണുകളിലും എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നമുക്ക് കാണാന്‍ കഴിയും. സസ്‌പെന്‍ഷന്‍ കാരണം രണ്ടു സീസണുകള്‍ സിഎസ്‌കെയ്ക്ക് പുറത്തിരിക്കേണ്ടി വരികയായിരുന്നു. കിരീട വിജയത്തോടെയായിരന്നു ഐപിഎല്ലിലേക്കുള്ള മടങ്ങിവരവ് സിഎസ്‌കെ ആഘോഷിച്ചത്. ഐപിഎല്ലിലെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ടീമുകളിലൊന്നാണ് കൂടിയാണ് അവര്‍. മറ്റു ഫ്രാഞ്ചൈസികള്‍ക്കു അവകാശപ്പെടാനില്ലാത്ത ഒരുപിടി നേട്ടങ്ങള്‍ ഈ മഞ്ഞക്കുപ്പായര്‍ക്കു സ്വന്തമായുണ്ട്.

ഐപിഎല്ലിന്റെ പുതിയ സീസണ്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കാനിരിക്കെ കണക്കുകളുടെ അടിസ്ഥാനത്തില്‍ സിഎസ്‌കെയുടെ ഐപിഎല്ലിലെ ഇതുവരെയുള്ള പ്രകടനം ഒന്നു വിശകലനം ചെയ്യാം.

ഉയര്‍ന്ന വിജയ ശതമാനം

ഉയര്‍ന്ന വിജയ ശതമാനം

ഐപിഎല്ലില്‍ ഏറ്റവുമുയര്‍ന്ന വിജയ ശതമാനമുള്ള ടീം സിഎസ്‌കെയാണ്. 60.98 ആണ് ടൂര്‍ണമെന്റില്‍ അവരുടെ വിജയ ശതമാനം. ഇതുവരെ കളിച്ച 164 മല്‍സരങ്ങളില്‍ 100ലും വിജയിക്കാന്‍ അവര്‍ക്കു സാധിച്ചു.
മൂന്നു ഐപിഎല്‍ കിരീടങ്ങളാണ് സിഎസ്‌കെ ഇതുവരെ നേടിയത്. 2010, 11, 18 സീസണുകളിലായിരുന്നു ഇത്. എന്നാല്‍ അഞ്ചു തവണ അവര്‍ ഫൈനലില്‍ പരാജയമേറ്റുവാങ്ങിയിട്ടുണ്ട്. മറ്റൊരു ടീമും ഇത്രയും ഫൈനലുകള്‍ തോറ്റിട്ടില്ല.

ഹൈരാബാദും മുംബൈയും

ഹൈരാബാദും മുംബൈയും

ടീമുകളിലേക്കു വന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയാണ് സിഎസ്‌കെയ്ക്കു ഏറ്റവുമുയര്‍ന്ന വിജയശതമാനമുള്ളത്. 75 ശതമാനമാനം മല്‍സരങ്ങളിലും ജയം സിഎസ്‌കെയ്ക്കായിരുന്നു. ഇതുവരെ 12 തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. അതില്‍ ഒമ്പതിലും സിഎസ്‌കെ ജയിച്ചു.
അതേസമയം, സിഎസ്‌കെയ്ക്കു കുറഞ്ഞ വിജയ ശതമാനമുള്ളത് മുംബൈ ഇന്ത്യന്‍സിനെതിരേയാണ് (39.28%). 28 മല്‍സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ 17ലും ജയം മുംബൈയ്ക്കായിരുന്നു.
2011, 18 സീസണുകളിലായിരുന്നു സിഎസ്‌കെയുടെ ഉയര്‍ന്ന വിജയ ശതമാനം കണ്ടത് (68.75%). കുറവ് 2012 സീണിലായിരുന്നു (52.63%).
ഇതുവരെ കളിച്ച 10 സീസണുകളിലും പ്ലേഓഫിലെത്തിയ ഏക ടീമാണ് സിഎസ്‌കെ. ഇവയില്‍ എട്ടു തവണ അവര്‍ ഫൈനലിലെത്തുകയും ചെയ്തു.

ടീം സ്‌കോര്‍

ടീം സ്‌കോര്‍

സിഎസ്‌കെയുടെ ഏറ്റവുമുയര്‍ന്ന ടീം സ്‌കോര്‍ 2010ല്‍ ചെന്നൈയില്‍ നടന്ന മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ നേടിയ അഞ്ചു വിക്കറ്റിനു 246 റണ്‍സെന്നതാണ്. അന്നു മുരളി വിജയ് 56 പന്തില്‍ 127 റണ്‍സെടുത്തിരുന്നു.
ടൂര്‍ണമെന്റില്‍ സിഎസ്‌കെ നാണം കെട്ടത് മുംബൈയ്ക്കു മുന്നിലായിരുന്നു. 13ലെ ഐപിഎല്ലില്‍ സിഎസ്‌കെ വെറും 79 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. അവരുടെ ഏറ്റവും ചെറിയ ടീം ടോട്ടലും ഇതു തന്നെയാണ്.
റണ്‍സിന്റെ അടിസ്ഥാനത്തില്‍ സിഎസ്‌കെയുടെ ഏറ്റവും വലിയ മാര്‍ജിനിനുള്ള വിജയം പഞ്ചാബിനെതിരേയാണ്. 15ലെ ഐപിഎല്ലില്‍ 97 റണ്‍സിന് പഞ്ചാബിനെ ധോണിപ്പട തുരത്തിയിരുന്നു. കുറഞ്ഞ മാര്‍ജിനിലുള്ള വിജയവും ഇതേ സീസണിലായിന്നു. ഡല്‍ഹിയെയാണ് അവര്‍ ഒരു റണ്‍സിന് തോല്‍പ്പിച്ചത്.
റണ്‍ചേസില്‍ അഞ്ചു തവണ സിഎസ്‌കെ ഇന്നിങ്‌സിലെ അവസാനത്തെ പന്തില്‍ വിജയ റണ്‍ നേടിയിട്ടുണ്ട്. ഇവയില്‍ മൂന്നും 2012ലായിരുന്നു.

റെയ്‌നയും ധോണിയും

റെയ്‌നയും ധോണിയും

സിഎസ്‌കയെക്കു വേണ്ടി ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സെടുത്തത് വൈസ് ക്യാപ്റ്റന്‍ കൂടിയായ സുരേഷ് റെയ്‌നയാണ്. 4527 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. നായകന്‍ ധോണി (3858), മൈക്കല്‍ ഹസ്സി (1768), മുരളി വിജയ് (1676), ഫാഫ് ഡുപ്ലെസി (1639) എന്നിവരാണ് തുടര്‍ന്നുള്ളത്.
ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയത് റെയ്‌നയാണ് (33). മികച്ച ബാറ്റിങ് ശരാശരിയാവട്ടെ ധോണിക്കുമാണ് (44.34). മികച്ച സ്‌ട്രൈക്ക് റേറ്റിന് അവകാശി മുന്‍ താരം ആല്‍ബി മോര്‍ക്കലാണ് (144.83).

ബ്രാവോയും അശ്വിനും

ബ്രാവോയും അശ്വിനും

വിക്കറ്റ് കൊയ്ത്തിലേക്കു വന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയാണ് ഒന്നാംസ്ഥാനത്ത്. 104 വിക്കറ്റുകള്‍ ബ്രാവോയുടെ പേരിലുണ്ട്. 86 ഇന്നിങ്‌സുകളിലാണ് അദ്ദേഹത്തിന്റെ നേട്ടം.
ഇപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമുള്ള ആര്‍ അശ്വിന്‍ (90), രവീന്ദ്ര ജഡേജ (81), ആല്‍ബി മോര്‍ക്കല്‍ (76), മോഹിത് ശര്‍മ (58) എന്നിവരാണ് രണ്ടു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളത്.
ഏറ്റവും മികച്ച ഇക്കോണമി റേറ്റുള്ളത് മുന്‍ താരവും ലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനാണ് (6.37). 6.45 ഇക്കോണമി റേറ്റുമായി അശ്വിനാണ് രണ്ടാംസ്ഥാനത്ത്. മികച്ച ബൗളിങ് പ്രകടനത്തിന് അവകാശി ജഡേജയാണ്. 2012ലെ ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരേ അദദ്ദേഹം 16 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ കൊയ്തിരുന്നു.
ഹാട്രിക്ക് നേടിയ സിഎസ്‌കെ താരങ്ങള്‍ രണ്ടു പേര്‍മ മാത്രമാണ്. ഒന്ന് ഇപ്പോള്‍ ബൗളിങ് കോച്ചായ ലക്ഷ്മിപതി ബാലാജിയാണെങ്കില്‍ മറ്റൊരാള്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം മഖായ എന്‍ടിനിയാണ്.

Story first published: Saturday, September 5, 2020, 17:31 [IST]
Other articles published on Sep 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+