Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ഇന്ത്യ ഞെട്ടാന്‍ തയ്യാറായിക്കോ! ലങ്ക ചാംപ്യന്‍മാരായേക്കും- അറിയാം കാരണങ്ങള്‍

ജൂലൈയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കന്‍ പര്യടനത്തിന് ഒരുങ്ങുകയാണ്. മൂന്നു വീതം ടി20, ഏകദിനങ്ങളുള്‍പ്പെടുന്ന പരമ്പരകളാണ് ഇന്ത്യ ലങ്കന്‍ മണ്ണില്‍ കളിക്കുക. വിരാട് കോലിക്കു കീഴില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ഐസിസി ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്പര എന്നിവയില്‍ കളിക്കാനിരിക്കുന്നതിനാല്‍ രണ്ടാംനിര ടീമിനെയാണ് ലങ്കയിലേക്കു അയക്കുന്നത്. ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ ഇവരിലൊരാള്‍ നായകസ്ഥാനത്തേക്കു വരുമെന്നാണ് സൂചനകള്‍.

നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ സ്‌പെഷ്യലിസ്റ്റുകളായ മിക്ക താരങ്ങളും ഇന്ത്യന്‍ സംഘത്തിലുണ്ടാവും. കൂടാതെ ചില പുതുമുഖങ്ങളും ടീമിനായി അരങ്ങേറിയേക്കും. പഴയ പ്രതാപം നഷ്ടമായെങ്കിലും ലങ്കയെ ഇന്ത്യ നിസാരരായി തള്ളിക്കളയാന്‍ പാടില്ല. ഇന്ത്യയെ അവര്‍ ഞെട്ടിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

 ഇന്ത്യയുടെത് ബി ടീം

ഇന്ത്യയുടെത് ബി ടീം

ക്യാപ്റ്റന്‍ കോലിയെക്കൂടാതെ രോഹിത് ശര്‍മ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ശര്‍ദ്ദുല്‍ ഠാക്കൂര്‍, കെഎല്‍ രാഹുല്‍ എന്നിവരടക്കമുള്ള മുന്‍നിര താരങ്ങളുടെ സേവനം ലങ്കയില്‍ ഇന്ത്യക്കു ലഭിക്കില്ല. ഇവരെല്ലാം നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യക്കു പകരം വയ്ക്കാനില്ലാത്ത കളിക്കാരാണ്.
ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ മാത്രമായിരിക്കുമ ലങ്കയിലേക്കുള്ള ഇന്ത്യന്‍ ടീമിലെ അനുഭവസമ്പത്തുള്ള താരങ്ങള്‍. 150ന് മുകളില്‍ മല്‍സരങ്ങളില്‍ കളിച്ചവരും ഇവര്‍ മാത്രമാണ്. അതുകൊണ്ടു തന്നെ യുവനിരയെ നമുക്ക് എത്രത്തോളം വിശ്വസിക്കാമെന്നത് സംശയമാണ്. ഒരുപാട് കാലം ഒരുമിച്ച് കളിച്ചിട്ടില്ലാത്തവര്‍ ലങ്കയില്‍ ഒരേ ടീമില്‍ ഇറങ്ങുമ്പോള്‍ അത് എത്രമാത്രം ക്ലിക്കാവുമെന്നും കണ്ടറിയണം.

 ലങ്കയ്ക്കു ഒന്നും നഷ്ടപ്പെടാനില്ല

ലങ്കയ്ക്കു ഒന്നും നഷ്ടപ്പെടാനില്ല

ലങ്കയെ ടി20, ഏകദിന ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത ക്യാപ്റ്റന്‍മാരാണ് നയിക്കുന്നത്. ടി20 ടീമിന്റെ നായകന്‍ ആഞ്ചലോ മാത്യൂസാണെങ്കില്‍ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ കുശാല്‍ പെരേരയാണ്. ഇരുവര്‍ക്കു കീഴില്‍ നിര്‍ഭയമായ ക്രിക്കറ്റ് കാഴ്ചവയ്ക്കാനാണ് ലങ്കന്‍ ടീമിന്റെ ശ്രമം. എതിരാളികള്‍ എത്ര കരുത്തരാണെങ്കിലും സ്വന്തം ശൈലിയില്‍ കളിക്കാനാണ് പെരേര ടീമംഗങ്ങളോടു ആവശ്യപ്പെട്ടിരിക്കുന്നത്.
ഒന്നു നഷ്ടപ്പെടാനില്ലാത്തതിനാല്‍ തന്നെ രണ്ടും കല്‍പ്പിച്ചൊരു പോരാട്ടത്തിനായിരിക്കും ലങ്കയിറങ്ങുക. രണ്ടാംനിര ടീമാണെങ്കിലും കിരീട ഫേവറിറ്റുകള്‍ ഇന്ത്യയാണ്. അതുകൊണ്ടു തന്നെ പ്രതീക്ഷയുടെ ഭാരങ്ങളില്ലാതെ ലങ്കന്‍ താരങ്ങള്‍ക്കു ഈ പരമ്പരയില്‍ പെര്‍ഫോം ചെയ്യാന്‍ കഴിയും.

മല്‍സരപരിചയം

മല്‍സരപരിചയം

ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് ഐപിഎല്ലിനു ശേഷം അവര്‍ കളിക്കുന്ന ആദ്യത്തെ ക്രിക്കറ്റ് മല്‍സരം കൂടിയായിരിക്കും ലങ്കയിലേത്. മേയ് ആദ്യവാരം ഐപിഎല്‍ പാതിവഴിയില്‍ നിര്‍ത്തിവച്ചതിനാല്‍ ഭൂരിഭാഗം താരങ്ങളും കൂടുംബങ്ങളോടൊപ്പം വീട്ടില്‍ തന്നെയാണ്. ജൂലൈയിലാണ് ഇന്ത്യ- ലങ്ക പരമ്പരകള്‍. രണ്ടു മാസത്തോളം ക്രിക്കറ്റുമായുള്ള ബന്ധം വിട്ടുപോവുന്നത് പല താരങ്ങളുടെയും ഫോമിനെ ബാധിക്കാനിടയുണ്ട്.
എന്നാല്‍ ലങ്കന്‍ താരങ്ങളുടെ അവസ്ഥ ഇങ്ങനെയല്ല. ഈ വര്‍ഷം ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് എന്നിവരുമായി അവര്‍ പരമ്പരകള്‍ കളിച്ചുകഴിഞ്ഞു. നിലവില്‍ ബംഗ്ലാദേശുമായി ഏകദിന പരമ്പരയില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് അവര്‍. ഇതിനു ശേഷം ഇംഗ്ലണ്ടില്‍ മൂന്നു വീതം ഏകദിന, ടി20 പരമ്പരകള്‍ ലങ്ക കളിക്കുന്നുണ്ട്. പുതിയ താരങ്ങളെ പരീക്ഷിക്കാനും ടീം കോമ്പിനേഷന്‍ ശരിയാക്കാനും ലങ്കയ്ക്കു അതുകൊണ്ടു തന്നെ ഒരുപാട് അവസരങ്ങള്‍ ലഭിക്കും. ഇതു ഇന്ത്യക്കെതിരേയുള്ള പരമ്പരകളില്‍ അവരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചേക്കും.

Story first published: Thursday, May 27, 2021, 16:41 [IST]
Other articles published on May 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+