For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അപകടം വിതച്ച് മെല്‍ബണിലെ പിച്ച്... രണ്ടു താരങ്ങള്‍ പരിക്കേറ്റ് വീണു, കളിയും ഉപേക്ഷിച്ചു

ഷെഫീല്‍ഡ് ഷീല്‍ഡിലെ കളിയാണമ് ഉപേക്ഷിച്ചത്

മെല്‍ബണ്‍: താരങ്ങള്‍ക്കു പിച്ച് അപകട ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്നു മല്‍സരം ഉപേക്ഷിച്ചു. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഷെഫീല്‍ഡ് ഷീല്‍ഡില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയും വിക്ടോറിയയും തമ്മിലുള്ള മല്‍സരമാണ് പിച്ചിന്റെ വെല്ലുവിളി കാരണം വേണ്ടെന്നു വച്ചത്. പ്രശസ്തമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു (എംസിജി) ഈ മല്‍സരം നടന്നത്. എന്നാല്‍ പിച്ച് അപകടരമായ രീതിയില്‍ പെരുമാറിയതോടെ താരങ്ങളുടെ നില പരുങ്ങലിലാവുകയായിരുന്നു.

injury

ബാറ്റ് ചെയ്യുന്നതിനിടെ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ ഷോണ്‍ മാര്‍ഷും മാര്‍ക്കസ് സ്‌റ്റോയ്ണിസും പരിക്കേറ്റു വീഴുകയും ചെയ്തു. പിച്ചിലെ അപ്രതീക്ഷിത ബൗണ്‍സ് ബാറ്റ്‌സ്മാന്‍മാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയായിരുന്നു. ഇതുമായി പൊരുത്തപ്പെടാന്‍ കളിക്കാര്‍ പാടുപെട്ടതോടെ കളി ഉപേക്ഷിക്കാന്‍ അംപയര്‍മാര്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. അംപയര്‍മാരായ ഫിലിപ്പ് ഗില്ലെസ്പിയും ജെഫ് ജോഷ്വയും ഗ്രൗണ്ട് സ്റ്റാഫിനോട് പിച്ചില്‍ റോള്‍ ചെയ്യാന്‍ നിര്‍ദേശിച്ചെങ്കിലും ഇതു കൊണ്ടും വലിയ ഫലമുണ്ടായില്ല. ഇതോടെയാണ് ആദ്യദിനത്തിലെ മല്‍സരം ഇരുടീമിലെയും ക്യാപ്റ്റന്‍മാരുമായി ആലോചിച്ച ശേഷം ഉപേക്ഷിക്കാന്‍ അംപയര്‍ തീരുമാനിച്ചത്.

ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും തമ്മിലുള്ള ബോക്‌സിങ് ഡേ ടെസ്റ്റ് ഇതേ ഗ്രൗണ്ടിലാണ് നടക്കുന്നത്. പിച്ച് അപകടകരമായ രീതിയില്‍ പെരുമാറുന്നതിനാല്‍ ടെസ്റ്റിനു മുന്നോടിയായി ഇത് നന്നാക്കിയെടുക്കാന്‍ ഗ്രൗണ്ട് സ്റ്റാഫിനോട് ക്രിക്കറ്റ് ഓസ്‌ട്രേലിയ (സിഎ) നിര്‍ദേശിച്ചു കഴിഞ്ഞു.

Story first published: Sunday, December 8, 2019, 17:36 [IST]
Other articles published on Dec 8, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+