
ക്വീന്‍സ്‌ലാന്‍ഡ് ഉയര്‍ത്തിയ 323 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു ചെയ്യുകയായിരുന്നു വിക്ടോറിയ. തുടക്കം മുതല്‍ക്കെ വിക്ടോറിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ കൂടാരം കയറാന്‍ തുടങ്ങിയപ്പോള്‍ ക്വീന്‍സ്‌ലാന്‍ഡ് വിജയം മണത്തു. 29 ആം ഓവര്‍ എത്തിയപ്പോഴേക്കും എഴു വിക്കറ്റുകളാണ് ടീമിന് നഷ്ടപ്പെട്ടത്. ആരോണ്‍ ഫിഞ്ചും ഗ്ലെന്‍ മാക്‌സ്‌വെല്ലും പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പും അടങ്ങുന്ന കൊലകൊമ്പന്‍ ബാറ്റിങ് നിര വലിയ താമസം കൂടാതെ ഡ്രസിങ് റൂമില്‍ തിരിച്ചെത്തി. ഇതോടെ വാലറ്റത്തെ കൂട്ടുപിടിച്ച് കരകയറേണ്ട ചുമതല മധ്യനിര ബാറ്റ്‌സ്മാന്‍ വില്‍ സത്തര്‍ലാന്‍ഡിലായി.

മറുഭാഗത്ത് എത്രയും വേഗം വിക്ടോറിയന്‍ വിക്കറ്റുകള്‍ വീഴ്ത്തി തകര്‍പ്പന്‍ ജയം പിടിച്ചെടുക്കാനുള്ള തിടുക്കമായിരുന്നു ഉസ്മാന്‍ ഖവാജ നയിച്ച ക്വീന്‍സ്‌ലാന്‍ഡിന്. സത്തര്‍ലാന്‍ഡിനെ പുറത്താക്കിയാല്‍ കളി പെട്ടെന്നു ജയിക്കാമെന്ന സ്ഥിതിവിശേഷം. ഇതിനായി ക്വീന്‍സ്‌ലാന്‍ഡ് താരങ്ങള്‍ കളത്തില്‍ നിറഞ്ഞുനിന്നു. ഈ അവസരത്തിലാണ് 29 ആം ഓവറില്‍ മാര്‍നസ് ലബുഷെയ്‌ന് അവസരം വീണുകിട്ടിയത്.

ഓവറിലെ അവസാന പന്തില്‍ കവറിലേക്ക് ഷോട്ട് തൊടുത്ത് അതിവേഗ സിംഗിളിന് സത്തര്‍ലാന്‍ഡ് ശ്രമിച്ചു. എന്നാല്‍ കവറില്‍ നിലയുറപ്പിച്ച ലബുഷെയ്‌നെ മറികടക്കാന്‍ പന്തിനായില്ല. ഡൈവ് ചെയ്‌തെടുത്ത പന്തിനെ താരം കീപ്പറുടെ പക്കല്‍ നൊടിയിടയില്‍ എത്തിച്ചു. ഫലമോ, മറുഭാഗത്ത് നിന്നും ഓടിയെത്തിയ ക്രിസ് ട്രെമെയിന്‍ പുറത്ത്. ഇതേസമയം, പന്തിനെ പിടിക്കാനുള്ള ആവേശത്തില്‍ പാന്റ് ഊരിപ്പോയതൊന്നും ലബുഷെയ്ന്‍ ഗൗനിച്ചില്ല. ഡൈവിനിടെയാണ് താരത്തിന്റെ പാന്റ് ഊരിപ്പോയത്. എന്നാല്‍ ചടുലമായ ഫീല്‍ഡിങ്ങിനെ ഇതൊന്നും ബാധിച്ചില്ല.
ക്രിക്കറ്റില്‍ നേപ്പാള്‍ വിപ്ലവം!! ലോക റെക്കോര്‍ഡിട്ട് ഖാട്ക... കോലിക്കും ഗെയ്‌ലിനും തല കുനിക്കാം
വിക്ടോറിയന്‍ ബാറ്റ്‌സ്മാന്‍ പുറത്തായെന്നു ഉറപ്പായതിന് ശേഷമാണ് ലബുഷെയ്ന്‍ പാന്റ് തിരിച്ചിടാന്‍ ശ്രമിച്ചതുപോലും. എന്തായാലും ലബുഷെയ്‌ന്റെ ആത്മസമര്‍പ്പണത്തെ പ്രശംസിച്ച് ക്രിക്കറ്റ് പ്രേമികള്‍ രംഗത്തു വന്നുകഴിഞ്ഞു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ക്വീന്‍സ്‌ലാന്‍ഡ് ഒന്‍പതു വിക്കറ്റ് നഷ്ടത്തിലാണ് 322 റണ്‍സെടുത്തത്. നായകന്‍ ഉസ്മാന്‍ ഖവാജ ടീമിനായി 138 റണ്‍സ് നേടി. ഓപ്പണിങ് കൂട്ടുകെട്ടില്‍ സാം ഹെസലറ്റുമായി ചേര്‍ന്ന് 185 റണ്‍സാണ് ഖവാജ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്.
മക്കള്‍, അച്ഛന്‍, അമ്മ എല്ലാവരെയും ആണയിടാം, 100 കോടി നല്‍കിയാലും അത് ചെയ്യില്ലെന്ന് ശ്രീശാന്ത്

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിക്ടോറിയയാകട്ടെ ഒരുഘട്ടത്തില്‍പ്പോലും വിജയ പ്രതീക്ഷകള്‍ കാത്തില്ല. ഒടുവില്‍ 39.5 ഓവറില്‍ 168 റണ്‍സിന് വിക്ടോറിയന്‍ ബാറ്റ്‌സ്മാന്‍മാരെല്ലാം പുറത്താവുകയായിരുന്നു. ക്വീന്‍സ്‌ലാന്‍ഡിന്റെ ജയം 154 റണ്‍സിന്.


Click it and Unblock the Notifications