Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മക്കള്‍, അച്ഛന്‍, അമ്മ എല്ലാവരെയും ആണയിടാം, 100 കോടി നല്‍കിയാലും അത് ചെയ്യില്ലെന്ന് ശ്രീശാന്ത്

ദില്ലി: എത്ര കോടി രൂപ നല്‍കിയാലും ജീവതത്തില്‍ താന്‍ ഒരിക്കലും വാതുവയ്പ്പിന് കൂട്ടുനില്‍ക്കില്ലെന്നു ഇന്ത്യയുടെ മുന്‍ മലയാളി പേസര്‍ എസ് ശ്രീശാന്ത് വ്യക്തമാക്കി. ഒരു ദേശീയ ചാനലിനോട് സംസാരിക്കുകയായിരുന്നു താരം. ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് അടുത്തിടെ ഏഴു വര്‍ഷമായി കുറച്ചിരുന്നു. ഇതോടെ അടുത്ത വര്‍ഷം ക്രിക്കറ്റിലേക്കു തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ് അദ്ദേഹം.

sreesanth

തന്റെ മക്കളെയും അച്ഛനെയും ആണയിട്ടു പറയുകയാണ്. അസുഖ ബാധിതനായ അച്ഛന്‍ കഴിഞ്ഞ അഞ്ചര വര്‍ഷമായി കാത്തിരിക്കുന്നത് താന്‍ വീണ്ടും കളിക്കുന്നത് കാണുന്നതിനു വേണ്ടിയാണ്. ഒന്നര മാസം മുമ്പ് കാലിനു ശസ്ത്ര കഴിഞ്ഞ അമ്മയും കാത്തിരിക്കുന്നത് തന്റെ കളി കാണാനാണ്. ഈ അമ്മയെയും ആണയിട്ടു പറയുകയാണ്, താന്‍ വാതുവയ്പ്പ് നടത്തിയിട്ടില്ല. 100 കോടി രൂപ നല്‍കിയാല്‍ പോലും താന്‍ അതു ചെയ്യില്ലെന്നും ശ്രീ വികാരഭതിരനായി പറഞ്ഞു.

വാതുവയ്പ്പ് നടത്തിയ താരങ്ങള്‍ ഇപ്പോഴും കളിക്കുന്നു. എനിക്ക് അവരോട് ഒന്നേ പറയാനുള്ളൂ, നിങ്ങളല്ല ഞാന്‍. തെളിവോട് കൂടി തന്നെ ഈ കളിക്കാരുടെ പേര് പറയാന്‍ തനിക്കു കഴിയും. എന്നാല്‍ അതു ചെയ്യില്ല. അത് തന്റെ രീതിയുമല്ല. ജീവിതം തിരിച്ചുപിടിക്കാന്‍ ഏഴു വര്‍ഷം തനിക്കു വേണ്ടിവന്നു. അന്നത്തെ താരങ്ങളില്‍ ചിലര്‍ ഇപ്പോഴും കളിക്കുമ്പോള്‍ ചിലര്‍ വിരമിക്കുകയും ചെയ്തു. താന്‍ കടന്നുപോയതു പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിലൂടെ അതിജീവിച്ച് മുന്നേറാന്‍ അവര്‍ക്കു സാധിക്കുമെന്നു തോന്നുന്നില്ലെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

വിലക്ക് വെട്ടിക്കുറച്ചതോട വീണ്ടും കളിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് താനെന്ന് താരം പറയുന്നു. കോടതി തനിക്കു ജീവിതം തന്നെയാണ് തിരികെ നല്‍കിയിരിക്കുന്നത്. അതില്‍ ഏറെ സന്തോഷവുമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ലീഗുകളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ക്രിക്കറ്റ് തനിക്കു ജീവിതമാര്‍ഗം കൂടിയാണ്. കുടുംബത്തെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോവാന്‍ തനിക്കു ക്രിക്കറ്റ് വേണമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

Story first published: Sunday, September 29, 2019, 16:41 [IST]
Other articles published on Sep 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+