
സിറാജിനേക്കാള്‍ വേഗതയുണ്ട്
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനേക്കാള്‍ വേഗതയിലാണ് വുഡ് ബൗള്‍ ചെയ്യുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ സിറാജിനോളം അഗ്രസീവല്ല അദ്ദേഹം. ഒരു ഫാസ്റ്റ് ബൗളറുടെ മനോഭാവമല്ല വുഡിന്റേത്. വളരെ മാന്യമായി പെരുമാറുന്ന വ്യക്തിയാണ് അദ്ദേഹം. ഓടിയെത്തുന്നു, ബൗള്‍ ചെയ്യുന്നു, തിരികെ മാര്‍ക്കിലേക്കു പോവുന്നു എന്നതാണ് വുഡിന്റെ രീതി. വളരെ നന്നായി ഡ്രസ് ചെയ്തു വരുന്ന ഒരു വിദ്യാര്‍ഥിയെപ്പോലെയാണ് വുഡ്. കളിക്കിടെ പരാതിയൊന്നും അദ്ദേഹമങ്ങനെ പറയാറില്ല, മാത്രമല്ല നേരെവാ, നേരെ പോയെന്നതാണ് വുഡിന്റെ ശൈലിയെന്നും ബട്ട് വിലയിരുത്തി.

സിറാജിനെപ്പോലെയാവണം
വുഡുമായി താരതമ്യം ചെയ്യുമ്പോള്‍ സിറാജിന്റെ മനോഭാവമാണ് കൂടുതല്‍ നല്ലതെന്നും ബട്ട് അഭിപ്രായപ്പെട്ടു. വളരെ വൈകാരികമായി പ്രതികരിക്കുന്ന ശൈലിയാണ് സിറാജിന്റേത്. എപ്പോഴും ആക്രമണോത്സുകത കാണിക്കുന്ന അദ്ദേഹം ബാറ്റ്‌സ്മാന്‍മാര്‍ക്കു വെല്ലുവിളിയുയര്‍ത്തുകയും ചെയ്യുന്നു. ഇത്തരം മനോഭാവമില്ലാത്ത ഒരുപാട് ഫാസ്റ്റ് ബൗളര്‍മാരുണ്ട്. പക്ഷെ സിറാജിന്റെ മനോഭാവം തന്നെ ഏറെയാകര്‍ഷിച്ചുവെന്നും ബട്ട് സ്വന്തം യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ബുംറയും അഗ്രസീവ് ബൗളര്‍
ജസ്പ്രീത് ബുംറയും വളരെ അഗ്രസീവായിട്ടുള്ള ബൗളറാണ്. സിറാജുമായി താരതമ്യം ചെയ്യുമ്പോള്‍ അത്രത്തോളം വികാരം പ്രകടിപ്പിക്കാറില്ലെന്നു മാത്രം.
വളരെ സൗമ്യനായ വ്യക്തിയായാണ് ബുംറ കാണപ്പെടാറുള്ളത്. എന്നാല്‍ സിറാജിന്റെ മുഖം കാണുമ്പോള്‍ തന്നെ എത്രമാത്രം അഗ്രസീവാണെന്നു നമുക്കു മനസ്സിലാവും. ഒരു ഫാസ്റ്റ് ബൗളറെ സംബന്ധിച്ച് മനോഭാവം വളരെ വലുതാണ്. ഈ തരത്തിലുള്ള മനോഭാവം ഒരു ഫാസ്റ്റ് ബൗളര്‍ക്കില്ലെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റിനോടുള്ള താല്‍പ്പര്യം കുറയും. ശുഐബ് അക്തര്‍ സിറാജിനെപ്പോലെയുള്ള മനോഭാവം പുലര്‍ത്തിയ ബൗളറായിരുന്നുവെന്നും ബട്ട് വിശദമാക്കി.

വുഡിനെ നിലനിര്‍ത്തി
തോളിനേറ്റ പരിക്കില്‍ നിന്നും മോചിതനായിട്ടില്ലെങ്കിലും ഈ മാസം 25 മുതല്‍ ലീഡ്‌സിലെ ഹെഡിങ്‌ലേയില്‍ നടക്കാനിരിക്കുന്ന ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമില്‍ വുഡിനെ ഇംഗ്ലണ്ട് നിലനിര്‍ത്തിയിട്ടുണ്ട്. പരിചയ സമ്പന്നനായ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് പരിശീലനത്തിനിടെയേറ്റ പരിക്കു കാരണം പിന്‍മാറിയതിനാല്‍ വുഡില്‍ നിന്നും ഇംഗ്ലീഷ് ടീമിനു പ്രതീക്ഷയേറെയാണ്.
മൂന്നാം ടെസ്റ്റിന മുമ്പ് വുഡ് ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷയെന്നു ഇംഗ്ലണ്ട് കോച്ച് ക്രിസ് സില്‍വര്‍വുഡ് വ്യക്തമാക്കി. ഞങ്ങളുടെ മെഡിക്കല്‍ ടീം എല്ലാ ദിവസവും വുഡിനോടൊപ്പം പ്രവര്‍ത്തിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നിരന്തരം വിലയിരുത്തി കൊണ്ടിരിക്കുകയാണെന്നും ലീഡ്‌സിലെത്തുന്നതിനു മുമ്പ് പൂര്‍ണ ഫിറ്റ്‌നസിലേക്ക് എത്തുമെന്നും കരുതുന്നതായി സില്‍വര്‍വുഡ് കൂട്ടിച്ചേര്‍ത്തു.
ആദ്യ രണ്ടു ടെസ്റ്റുകളില്‍ ടീമിനൊപ്പമുണ്ടായിരുന്ന രണ്ടു പേരെ ഇംഗ്ലണ്ട് മൂന്നാമങ്കത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. സാക്ക് ക്രോളി, ഡൊമിനിക്ക് സിബ്ലി എന്നിവര്‍ക്കു പകരം ഡേവിഡ് മലാനും സാക്വിബ് മഹമ്മൂദുമാണ് ടീമിലേക്കു വന്നിരിക്കുന്നത്.


Click it and Unblock the Notifications
