
മനോജ് തിവാരി
ബംഗാളിന്റെ വെറ്ററന്‍ താരം മനോജ് തിവാരിയാണ് ഹര്‍ഭജനു പകരം ടീമിലേക്കു പരിഗണിക്കപ്പെടാന്‍ ഇടയുള്ള ഒരു താരം. ഭാജിയെപ്പോലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നറല്ല താരം. പക്ഷെ ബാറ്റിങിലും ബൗളിങിലും സംഭാവന നല്‍കാന്‍ മുന്‍ ഇന്ത്യന്‍ താരം കൂടിയായ തിവാരിക്കു കഴിയും. നിലവില്‍ സിഎസ്‌കെയിലുള്ള കേദാര്‍ ജാദവിന്റെ ബൗളിങ് ആക്ഷനുമായി സാമ്യമുള്ളതാണ് തിവാരിയുടേയും ആക്ഷന്‍.
ഐപിഎല്ലില്‍ 98 മല്‍സരങങ്ങളില്‍ കളിച്ചതിന്റെ അനുഭവസമ്പത്തും തിവാരിക്കുണ്ട്. ഹര്‍ഭജന്‍ ഐപിഎല്ലില്‍ നിന്നും പിന്‍മാറുന്നതായി അറിയിച്ച ശേഷം തനിക്കു ഐപിഎല്ലിലേക്കു മടങ്ങിവരാന്‍ ആഗ്രഹമുണ്ടെന്ന് ട്വിറ്ററിലൂടെ അദ്ദേഹം തുറന്നു പറയുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു ഐപിഎല്‍ ലേലത്തിലും തിവാരിയെ ആരും വാങ്ങിയിരുന്നില്ല.

ഹര്‍ഷ് ത്യാഗി
റെയില്‍വേസിന്റെ ഇടംകൈയന്‍ സ്പിന്നറാണ് ഹര്‍ഷ് ത്യാഗി. ഐപിഎല്ലില്‍ ഇതുവരെ അവസരം ലഭിച്ചിച്ചിട്ടാല്ല താരങ്ങളിലൊരാളാണ് അദ്ദേഹം. എന്നാല്‍ ഇപ്പോള്‍ യുഎഇയില്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന ഒരു ടീമിനൊപ്പം നെറ്റ് ബൗളറായി ത്യാഗിയുണ്ട്.
2018ലെ അണ്ടര്‍ 19 ഏഷ്യാ കപ്പിന്റെ ഫൈനലില്‍ ഇന്ത്യന്‍ ജൂനിയര്‍ ടീമിനായി നടത്തിയ പ്രകടനത്തിലൂടെയാണ് ത്യാഗി ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. അന്ന് താരം ആറു വിക്കറ്റുകളെടുത്തിരുന്നു. 17 മല്‍സരങ്ങളില്‍ നിന്നും 13 വിക്കറ്റുകളെടുത്ത താരത്തിന് 6.76 എന്ന മികച്ച ഇക്കോണമി റേറ്റുമുണ്ടായിരുന്നു. കൂടാതെ 108 പന്തുകള്‍ കളിച്ച ത്യാഗി 123 റണ്‍സും ആകെ നേടിയിരുന്നു.

ജലജ് സക്‌സേന
ആഭ്യന്തര ക്രിക്കറ്റില്‍ കേരള ടീമിന്റെ മിന്നും താരമായ ഛത്തീസ്ഗഡുകാരനായ ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയാണ് ഹര്‍ഭജന്റെ സ്ഥാനത്തേക്കു പരിഗണിക്കപ്പെടാനിടയുള്ള മറ്റൊരാള്‍. 33കാരായ സക്‌സേന ആഭ്യന്തര ക്രിക്കറ്റില്‍ ഏറെ അനുഭവസമ്പത്തുള്ള സൂപ്പര്‍ താരം കൂടിയാണ്. 2016 മുതല്‍ കേരളത്തിനു വേണ്ടിയാണ് അദ്ദേഹം കളിച്ചു കൊണ്ടിരിക്കുന്നത്. നേരത്തേ മുംബൈ ഇന്ത്യന്‍സ് (2013-14), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (2015), ഡല്‍ഹി ക്യാപ്പിറ്റല്‍സ് (2019) ടീമുകളുടെ ഭാഗമായി സക്‌സേന ഐപിഎല്ലിലുണ്ടായിരുന്നു. പക്ഷെ ഒരവസരം പോലും ഐപിഎല്ലില്‍ അദ്ദേഹത്തിനു ലഭിച്ചില്ല. മുംബൈയ്ക്കായി ചാംപ്യന്‍സ് ലീഗ് ടി20യില്‍ നേരത്തേ ഒരു മല്‍സത്തില്‍ താരം കളിച്ചിരുന്നു.
അനുഭവസമ്പത്തുള്ള താരങ്ങള്‍ക്കു സിഎസ്‌കെ എല്ലായ്‌പ്പോഴും മുന്‍തൂക്കം നല്‍കുന്നത് സക്‌സേനയുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചു സീസണുകളില്‍ നാലു തവണയും ലാല അമര്‍നാഥ് പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഇന്ത്യ എ താരം കൂടിയായിരുന്ന സക്‌സേന 54 ടി20കളില്‍ നിന്നും 633 റണ്‍സും 49 വിക്കറ്റുകളും നേടി. 119 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും 6256 റണ്‍സും 326 വിക്കറ്റുകളും താരത്തിന്റെ അക്കൗണ്ടിലുണ്ട്.


Click it and Unblock the Notifications
