Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മങ്കാദിങിനെ ഇനി ആരും കുറ്റപ്പെടുത്താന്‍ വരേണ്ട! ക്രിക്കറ്റ് നിയമങ്ങളില്‍ അടിമുടി മാറ്റം

ക്രിക്കറ്റിലെ നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്താന്‍ ചുമതലയുള്ള മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എംസിസി) മങ്കാദിങുള്‍പ്പെടെയുള്ളവയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്. ബൗളറുടെ കൈയില്‍ നിന്നും പന്ത് റിലീസ് ചെയ്യുന്നതിനു മുമ്പ് തന്നെ നോണ്‍ സ്‌ട്രൈക്കര്‍ ക്രീസിനു പുറത്തേക്ക് ഇറങ്ങിയാല്‍ റണ്ണൗട്ട് ചെയ്യുന്ന മങ്കാദിങ് നേരത്തേ തന്നെ വിവാദ നിയമങ്ങളിലൊന്നാണ്. ഈ നിയമത്തില്‍ വലിയൊരു പരിഷ്‌കാരമാണ് എംസിസി ഇപ്പോള്‍ വരുത്തിയിരിക്കുന്നത്.

1

നേരത്തേ ക്രിക്കറ്റിന്റെ മാന്യതയ്ക്കു നിരക്കാത്തതാണ് മങ്കാദിങെന്നായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. അതുകൊണ്ടു തന്നെ ഇതിനു അവസരമുണ്ടായിട്ടും ലോക ക്രിക്കറ്റില്‍ ആരും തന്നെ ഇതു ഉപയോഗിക്കുന്നതും നമ്മള്‍ കണ്ടിട്ടില്ല. ഐപിഎല്ലിലായിരുന്നു അവസാനമായി മങ്കാദിങ് വലിയ ചര്‍ച്ചയായി മാറിയത്. 2019ലെ ടൂര്‍ണമെന്റിലായിരുന്നു ഇത്.
അന്നു പഞ്ചാബ് കിങ്‌സിന്റെ ബൗളറായിരുന്ന ആര്‍ അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ കളിയില്‍ നോണ്‍ സ്‌ട്രൈക്കറായ ജോരുന്ന ജോസ് ബട്‌ലറെ മങ്കാദ് ചെയ്യുകയായിരുന്നു. ഇതു വലിയ വിവാദമായി തീര്‍ന്നു. അശ്വിനെതിരേ മുന്‍ താരങ്ങളില്‍ നിന്നും ക്രിക്കറ്റ് പ്രേമികളില്‍ നിന്നുമെല്ലാം വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പക്ഷെ അശ്വിനു തന്റെ പ്രവര്‍ത്തിയില്‍ കുറ്റബോധമില്ലായിരുന്നു. നിയമം അനുവദിച്ചിട്ടുള്ളതു തന്നെയാണ് താന്‍ ചെയ്തതെന്നും ഭാവിയിലും ഇത് ആവര്‍ത്തിക്കാന്‍ മടിയില്ലെന്നും അദ്ദേഹം തുറന്നടിക്കുകയും ചെയ്തിരുന്നു.

2

എന്നാല്‍ ഇപ്പോള്‍ മങ്കാദിങിന്റെ നിയമത്തില്‍ പുതിയ ഭേദഗതി എംസിസി വരുത്തിയതോടെ ഇനിയാര്‍ക്കും അശ്വിനെയോ ഭാവിയില്‍ ഈ തരത്തില്‍ റണ്ണൗട്ട് നടത്തുന്നവരെയോ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. മങ്കാദിങില്‍ മാത്രമല്ല മറ്റു ചില നിയമങ്ങളിലും വലിയ മാറ്റങ്ങള്‍ വരുത്തിയതായി എസിസിയുടെ ലോ മാനേജറായ ഫ്രേസര്‍ സ്റ്റുവേര്‍ഡ് അറിയിച്ചു. എംസിസി വരുത്തിയ നിയമഭേദഗതികള്‍ ഇനി ഐസിസിയും ദേശീയ ക്രിക്കറ്റ് അസോസിയേഷനുകളും അംഗീകരിക്കുകയെന്ന നടപടിക്രമം മാത്രമാണ് ഇനി ബാക്കിയുള്ളത്. സാധാരണയായി എംസിസിയുടെ നിയമങ്ങള്‍ ഐസിസിയും ക്രിക്കറ്റ് ബോര്‍ഡുകളും എതിര്‍പ്പുകളില്ലാതെ തന്നെ അംഗീകരിക്കാറുണ്ട്.

3

അണ്‍ഫെയര്‍ പ്ലേയെക്കുറിച്ച് പരാമര്‍ശിക്കുന്ന 41ാം നിയമത്തിലായിരുന്നു നേരത്തേ ബൗള്‍ ചെയ്യും മുമ്പ് മൂവ് ചെയ്യുന്നനോണ്‍ സ്‌ട്രൈക്കറെ റണ്ണൗട്ടാക്കുന്നത്് (മങ്കാദിങ്) ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ എംസിയി ഈ നിയമത്തില്‍ ഭേദഗതി വരുത്തിയിരിക്കുകയാണ്. ഇനി റണ്ണൗട്ടിനെക്കുറിച്ച്് പരാമര്‍ശിക്കുന്ന 38ാമത്തെ നിയമത്തിന്‍െ ഭാഗമായിരിക്കും മങ്കാദിങ്. ഇതോടെ ഇത്തരത്തിലുള്ള പുറത്താക്കലുകള്‍ പൂര്‍ണമായി റണ്ണൗട്ടിന്റെ പരിധിയിലേക്കു വരികയും ചെയ്തിരിക്കുകയാണ്.

4

ബൗളിങിനിടെ ബൗളര്‍മാര്‍ പന്തില്‍ ഉമിനീര് പ്രയോഗിക്കുന്നത് പൂര്‍ണമായി വിലക്കാന്‍ ഇപ്പോള്‍ എംസിസി തീരുമാനിച്ചിരിക്കുകയാണ്. നേരത്തേ കൊവിഡ് മഹാമാരിക്കു ശേഷമായിരുന്നു രോഗവ്യാപനം തടയുന്നതിനായി ബൗളര്‍മാര്‍ ഉമിനീര് പ്രയോഗിക്കരുതെന്ന നിബന്ധന വച്ചത്. ഇപ്പോള്‍ ഉമിനീരിന്റെ ഉപയോഗം പൂര്‍ണമായി വിലക്കാനുള്ള തീരുമാനമാണ് എംസിസി എടുത്തിരിക്കുന്നത്.
ഉമിനീര് പുരട്ടുന്നതുകൊണ്ട് പന്തിന്റെ സ്വിങില്‍ കാര്യമായ മാറ്റമുണ്ടാവുന്നില്ലെന്നു എംസിസിയുടെ പഠനത്തില്‍ കണ്ടെത്തിയിരിക്കുകയാണ്. ഉമിനീരിനു പകരം വിയര്‍പ്പ് കൊണ്ട് ബൗളര്‍മാര്‍ക്കു പന്തിന്റെ മിനുസം കൂട്ടാന്‍ തുടര്‍ന്നും അനുവാദമുണ്ടായിരിക്കും. പുതുക്കിയ നിയമപ്രകാരം പന്തിന്റെ അവസ്ഥ മാറ്റുന്നതിനുള്ള മറ്റേതെങ്കിലും അന്യായമായ രീതിയായിട്ടാണ് ഇനി ഉമിനീര് പ്രയോഗിക്കുന്നത് പരിഗണിക്കുക.

Story first published: Wednesday, March 9, 2022, 12:31 [IST]
Other articles published on Mar 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+