നാണക്കേടായി വീണ്ടും മങ്കാദിങ് വിവാദം... ഇത്തവണ ജൂനിയര്‍ ലോകകപ്പില്‍, കുടുങ്ങിയത് പാക് താരം, വീഡിയോ
ബെനോനി: ലോക ക്രിക്കറ്റിനു നാണക്കേടുണ്ടാക്കി വീണ്ടുമൊരു മങ്കാദിങ് വിവാദം. ഇത്തവണ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പിലാണ് മങ്കാദിങ് വിവാദം അരങ്ങേറിയത്. പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു നാടകീയ രംഗങ്ങള്‍. അഫ്ഗാന്‍ ബൗളര്‍ നൂര്‍ മുഹമ്മദ് ലകന്‍വാലാണ് പാക് ഓപ്പണര്‍ മുഹമ്മദ് ഹുറെയ്‌റയെ മങ്കാദിങിലൂടെ റണ്ണൗട്ടാക്കി വിവാദ നായകനായത്.

കളിയുടെ 28ാം ഓവറിലായിരുന്നു മങ്കാദിങ് റണ്ണൗട്ട് കണ്ടത്. 190 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്താന്‍ മൂന്നു വിക്കറ്റിന് 127 റണ്‍സായിരുന്നു അപ്പോള്‍ നേടിയത്. പുതുതായി ക്രീസിലെത്തിയ ക്വാസിമിനെതിരേ ബൗള്‍ ചെയ്യാനെത്തിയ നൂര്‍ മുഹമ്മദ് ക്രീസിന് പുറത്തേക്കു ഇറങ്ങി നിന്ന നോണ്‍ സ്‌ട്രൈക്കര്‍ ഹുറെയ്‌റയെ സ്റ്റംപ് ചെയ്യുകയായിരുന്നു. 76 പന്തില്‍ 64 റണ്‍സോടെ മികച്ച ഫോമില്‍ ബാറ്റ് ചെയ്യുകയായിരുന്നു താരം.

അഫ്ഗാന്‍ താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്തതോടെ അംപയര്‍ തേര്‍ഡ് അംപയറുടെ സഹായം തേടുകയായിരുന്നു. തേര്‍ഡ് അംപയര്‍ ഔട്ട് വിധിച്ചതോടെ ഹുറെയ്‌റെ നിരാശയോടെ ഗ്രൗണ്ട് വിടേണ്ടി വരികയും ചെയ്തു. എന്നാല്‍ ഈ റണ്ണൗട്ടിനു അഫ്ഗാനെ രക്ഷിക്കാനായില്ല. മല്‍സരത്തില്‍ ആറു വിക്കറ്റിന്റെ മികച്ച ജയത്തോടെ പാകിസ്താന്‍ സെമി ഫൈനലിലേക്കു മുന്നേറി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications