ലോകകപ്പ് ടീമിലെത്താന്‍ പന്തിനു രണ്ടു പരീക്ഷകള്‍, മല്‍സരരംഗത്ത് ധോണിയുമുണ്ടാവും!- മഞ്ജരേക്കര്‍

ഐപിഎല്ലിന്റെ നടക്കാനിരിക്കുന്ന രണ്ടു സീസണുകളായിരിക്കും അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ആരൊക്കെ ടീമിലുണ്ടാവുമെന്ന് തീരുമാനിക്കുകയെന്ന് സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു. സപ്തംബര്‍ 19നാണ് ഐപിഎല്ലിന്റെ 13ാം സീസണ്‍ യുഎഇയില്‍ നടക്കുന്നത്. അഞ്ചു മാസത്തിനുള്ളില്‍ 2021ല്‍ ഐപിഎല്ലിന്റെ മറ്റൊരു സീസണ്‍ കൂടി കാണാം.
2021 ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായിട്ടായിരിക്കും ടി20 ലോകകപ്പ് ഇന്ത്യയില്‍ നടക്കുക. ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ ഈ രണ്ടു ഐപിഎല്ലുകളിലെ പ്രകടനം നിര്‍ണായകമാവുമെന്ന് മഞ്ജരേക്കര്‍ പറയുന്നു. ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കാണ് വാശിയേറിയ പോരാട്ടം നടക്കുന്നത്. ഇതിഹാസ താരം എംഎസ് ധോണി ഇനിയും വിരമിച്ചിട്ടില്ല. കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, മലയാളി താരം സഞ്ജു സാംസണ്‍ എന്നിവരും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു മല്‍സരിക്കുന്നുണ്ട്.

സ്ഥാനത്തിന് വെല്ലുവിളിയുയര്‍ത്തും
നേരത്തേ ടി20 ലോകകപ്പിലേക്ക് ഒരു ഐപിഎല്ലായിരുന്നു അഗ്നിപരീക്ഷയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇത്തവണത്തെ ലോകകപ്പ് മാറ്റുകയും ഐപിഎല്‍ നീളുകയും ചെയ്തതോടെ അടുത്ത ലോകകപ്പിനു മുമ്പ് രണ്ട് ഐപിഎല്ലുകളായിരിക്കും വിധി നിര്‍ണയിക്കുകയെന്ന് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.
ഈ രണ്ടു ഐപിഎല്ലുകളും ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങള്‍ കൊണ്ടു വന്നേക്കും. ഇപ്പോള്‍ ടീമില്‍ സ്ഥാനമുറപ്പിച്ചെന്നു കരുതുന്ന താരങ്ങളുടെ സ്ഥാനത്തിനു പോലും വെല്ലുവിളി നേരിട്ടേക്കാം. അതുകൊണ്ടു തന്നെ വളരെ ആകാംക്ഷയോടെയാണ് ഐപിഎല്ലിനെ താന്‍ കാത്തിരിക്കുന്നതെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

പന്തും സഞ്ജുവും
ഐപിഎല്ലില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുക യുവതാരങ്ങളായ റിഷഭ് പന്തും സഞ്ജു സാംസണുമായിരിക്കും. ഈ രണ്ടു ഐപിഎല്ലുകളില്‍ ഇരുവരും എത്രത്തോളം മെച്ചപ്പെടുമെന്നാണ് കാണാനുള്ളത്. ലോകകപ്പ് ടീമില്‍ ആരായിരിക്കും സ്ഥാനമുറപ്പിക്കുകയെന്നും എല്ലാവരും ഉറ്റുനോക്കുന്നു.
തന്റെ സ്ഥാനത്തിനു അവകാശവാദമുന്നയിക്കാന്‍ റിഷഭ് പന്തിന് രണ്ടു ഐപിഎല്ലുകളാണുള്ളത്. ധോണിയും അടുത്ത രണ്ടു ഐപിഎല്ലുകളില്‍ കളിക്കും. വളരെ രസകരമായ പോരാട്ടം തന്നെയാണ് ഇനി വരാനിരിക്കുന്നതെന്നും മഞ്ജരേക്കര്‍ വിശദമാക്കി.

പ്രവചിക്കാനാവാത്ത താരങ്ങള്‍
തന്നെ സംബന്ധിച്ചു പ്രവചിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള രണ്ടു താരങ്ങളാണ് പന്തും സഞ്ജുവുമെന്ന് മഞ്ജരേക്കര്‍ പറയുന്നു. സ്ഥിരത പുലര്‍ത്താന്‍ കഴിയുന്നില്ലെന്നതാണ് രണ്ടു താരങ്ങളും നേരിടുന്ന പ്രധാന പ്രശ്‌നമെന്നും അദ്ദേഹം പറയുന്നു.
സ്ഥിരതയ്‌ക്കൊപ്പം മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കുകയും ചെയ്യുകയെന്നതു വളരെ പ്രധാനമാണ്. ഒരുപാട് ക്രിക്കറ്റ് മല്‍സരങ്ങളാണ് വരാനിരിക്കുന്നത്. അതുകൊണ്ടു തന്നെ കഴിവ് തെളിയിക്കാന്‍ താരങ്ങള്‍ക്കു ഒരുപാട് അവസരവുമുണ്ട്. സ്ഥിരതയാര്‍ന്ന പ്രകടനമാണ് പന്തില്‍ നിന്നും സഞ്ജുവില്‍ നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നത്. ഒരു മികച്ച ഇന്നിങ്‌സിനു ശേഷം അടുത്ത മൂന്നോ, നാലോ ഇന്നിങ്‌സുകളില്‍ പരാജയപ്പെട്ടാല്‍ അതു അംഗീകരിക്കാന്‍ കഴിയില്ലെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications