For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യില്‍ ടീം ഇന്ത്യയുടെ ഭാഗ്യനക്ഷത്രം... ഈ താരമുണ്ടെങ്കില്‍ ജയമുറപ്പിക്കാം, തുടരെ 18ലും ജയം!!

കിവീസിനെതിരേ നാലാം ടി20യില്‍ ഇന്ത്യ സൂപ്പര്‍ ഓവറില്‍ ജയിച്ചിരുന്നു

വെല്ലിങ്ടണ്‍: സൂപ്പര്‍ ഓവറില്‍ ടീം ഇന്ത്യ വീണ്ടും ചിരിച്ചപ്പോള്‍ ന്യൂസിലാന്‍ഡിന് തുടരെ രണ്ടാമത്തെ കളിയിലും കണ്ണീരണിയാന്‍ തന്നെയായിരുന്നു വിധി. നാടകീയ മുഹൂര്‍ത്തങ്ങളിലൊടുവിലാണ് നാലാമത്തെ ടി20യും സൂപ്പര്‍ ഓവറിലെത്തിയത്. ഒടുവില്‍ സൂപ്പര്‍ ഓവറില്‍ കോലിപ്പട അനായാസം ജയിച്ചു കയറുകയും ചെയ്തു. തോല്‍വിയുടെ വക്കില്‍ നിന്നാണ് ഇന്ത്യ അവിശ്വസനീയമാം വിധം ജയത്തിലേക്കു പൊരുതിക്കയറിയത്.

കളിയുടെ 19ാം ഓവര്‍ കഴിയുമ്പോള്‍ കിവീസ് വിജയമുറപ്പാക്കിയിരുന്നു. എന്നാല്‍ ശര്‍ദ്ദുല്‍ താക്കുര്‍ എറിഞ്ഞ അവസാന ഓവറില്‍ കളി മാറി മറിയുകയും തുടര്‍ന്നു ടൈ ആവുകയുമായിരുന്നു. ഈ മല്‍സരത്തിലെ പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങളിലേക്കു ഒന്നു കണ്ണോടിക്കാം.

ഭാഗ്യനക്ഷത്രമായി പാണ്ഡെ

ഭാഗ്യനക്ഷത്രമായി പാണ്ഡെ

വന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ 165 റണ്‍സെന്ന പൊരുതാവുന്ന സ്‌കോറിലെത്തിച്ചത് പുറത്താവാതെ 50 റണ്‍സെടുത്ത മനീഷ് പാണ്ഡെയായിരുന്നു. മറ്റു താരങ്ങളെല്ലാം വിക്കറ്റ് വലിച്ചെറിഞ്ഞപ്പോള്‍ പാണ്ഡെ മികച്ച ഇന്നിങ്‌സിലൂടെ ടീമിന്റെ രക്ഷകനാവുകയായിരുന്നു.
ടി20യില്‍ ഇന്ത്യയുടെ ഭാഗ്യനക്ഷത്രമാണ് താനെന്നു വീണ്ടും തെളിയിച്ചിരിക്കുകയാണ് പാണ്ഡെ. പാണ്ഡെ പ്ലെയിങ് ഇലവനിലുണ്ടായിരുന്ന തുടര്‍ച്ചയായ 18 ടി20കളിലും ഇന്ത്യ വെന്നിക്കൊടി പാറിച്ചുവെന്നത് ഇക്കാര്യം അടിവരയിടുന്നു. 2018 മാര്‍ച്ചിനു ശേഷം പാണ്ഡെ കളിച്ചിട്ടുള്ള ഒരു ടി20യിലും ഇന്ത്യ തോറ്റിട്ടില്ല.

കിവികള്‍ക്കു സൂപ്പര്‍ ഓവര്‍ ശാപം

കിവികള്‍ക്കു സൂപ്പര്‍ ഓവര്‍ ശാപം

ന്യൂസിലാന്‍ഡിനെ സൂപ്പര്‍ ഓവര്‍ ശാപം വിടാതെ പിന്തുടരുകയാണ്. ഇതുവരെ കളിച്ച നാലു സൂപ്പര്‍ ഓവറുകളിലും കിവികള്‍ക്കു വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനോട് കിവികള്‍ക്കു പിഴച്ചത് സൂപ്പര്‍ ഓവറിലായിരുന്നു. അന്നു മുതലാണ് കിവികളുടെ സൂപ്പര്‍ ഓവര്‍ ശാപം തുടങ്ങുന്നത്.
പിന്നീട് ഇംഗ്ലണ്ടിനോട് ഒരു തവണ കൂടി സൂപ്പര്‍ ഓവറില്‍ കീഴടങ്ങിയ കിവീസ് ഇന്ത്യക്കെതിരേ തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളിലും സൂപ്പര്‍ ഓവറില്‍ ജയം കൈവിട്ടു.

രാഹുല്‍ 4000 റണ്‍സ് ക്ലബ്ബില്‍

രാഹുല്‍ 4000 റണ്‍സ് ക്ലബ്ബില്‍

നാലാം ടി20യില്‍ 39 റണ്ണിനു പുറത്തായെങ്കിലും കരിയറില്‍ 4000 റണ്‍സെന്ന നാഴികക്കല്ല് ഇന്ത്യന്‍ ഓപ്പണര്‍ ലോകേഷ് രാഹുല്‍ പിന്നിട്ടു. 117 ഇന്നിങ്‌സുകളില്‍ നിന്നാണ് താരത്തിന്റെ നേട്ടം. ടി20യില്‍ അതിവേഗത്തില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡിനും ഇതോടെ രാഹുല്‍ അവകാശിയായി. നായകന്‍ വിരാട് കോലിയുടെ റെക്കോര്‍ഡാണ് രാഹുല്‍ തിരുത്തിയത്. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ 4000 റണ്‍സെടുത്ത നാലാമത്തെ ബാറ്റ്‌സ്മാന്‍ കൂടിയാണ് അദ്ദേഹം.

മണ്‍റോ മുന്നില്‍

മണ്‍റോ മുന്നില്‍

അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യക്കെതിരേ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് ന്യൂസിലാന്‍ഡ് ഓപ്പണര്‍ കോളിന്‍ മണ്‍റോയുടെ പേരിലായി. നാലാം ടി20യില്‍ താരം 64 റണ്‍സ് നേടിയിരുന്നു. 411 റണ്‍സുമായാണ് മണ്‍റോ തലപ്പത്ത് നില്‍ക്കുന്നത്. ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിനെ (405 റണ്‍സ്) അദ്ദേഹം മറികടക്കുകയായിരുന്നു.
ഇന്ത്യക്കെതിരേ ടി20യില്‍ 400ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ള രണ്ടു താരങ്ങള്‍ മണ്‍റോയും ഫിഞ്ചും മാത്രമാണ്.

Story first published: Saturday, February 1, 2020, 10:55 [IST]
Other articles published on Feb 1, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+