For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: പൂനെയില്‍ ഡല്‍ഹിക്ക് പിഴച്ചതെവിടെ? തുടക്കമിട്ടത് വാട്‌സന്‍... പന്തിനെ കൈവിട്ട സഹതാരങ്ങള്‍

13 റണ്‍സിനാണ് ചെന്നൈ ജയിച്ചുകയറിയത്

പൂനെ: ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേ അവസാന പന്ത് വരെ പോരാടിയ ശേഷം ജയം കൈവിട്ടതിന്റെ നിരാശയിലാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്. 212 റണ്‍സെന്നത് ട്വന്റി20യില്‍ എത്തിപ്പിടിക്കാന്‍ ബുദ്ധിമുട്ടുള്ള സ്‌കോര്‍ ആണെങ്കിലും എളുപ്പം കീഴടങ്ങാന്‍ ഡല്‍ഹി തയ്യാറായിരുന്നില്ല. ഒരുപക്ഷെ ഒരോവര്‍ കൂടി ലഭിച്ചിരുന്നെങ്കില്‍ ജയം തങ്ങള്‍ക്കൊപ്പമാവുമായിരുന്നുവെന്ന വിശ്വാസത്തിലാണ് ഡല്‍ഹി.

മധ്യനിരയില്‍ റിഷഭ് പന്തും വിജയ് ശങ്കറും നടത്തിയ വീരോചിത ഇന്നിങ്‌സാണ് ഡല്‍ഹിയെ ലക്ഷ്യത്തിന് തൊട്ടരികില്‍ എത്തിച്ചത്. മല്‍സരത്തില്‍ ഡല്‍ഹിയുടെ തോല്‍വിക്കു വഴിവച്ച പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

വാട്‌സന്‍ വെടിക്കെട്ട്

വാട്‌സന്‍ വെടിക്കെട്ട്

ഓപ്പണര്‍ ഷെയ്ന്‍ വാട്‌സന്റെ വെടിക്കെട്ട് ബാറ്റിങാണ് വന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ചെന്നൈയെ സഹായിച്ചത്. ഡല്‍ഹി ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച അദ്ദേഹം റണ്‍റേറ്റ് 10ന് അടുത്തെത്തിച്ചു. ഫഫ് ഡു പ്ലെസിസിനെ കൂട്ടുപിടിച്ച് വാട്‌സന്‍ 102 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ഈ സീസണില്‍ സിഎസ്‌കെയുയെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് കൂടിയാണിത്.
വെറും 40 പന്തില്‍ ഏഴു സിക്‌സറുകളും നാലു ബൗണ്ടറികളുമടക്കം 78 റണ്‍സ് അടിച്ചെടുത്താണ് വാട്‌സന്‍ ക്രീസ് വിട്ടത്.

റായുഡു- ധോണി കൂട്ടുകെട്ട്

റായുഡു- ധോണി കൂട്ടുകെട്ട്

തകര്‍പ്പന്‍ തുടക്കത്തിനു ശേഷം മൂന്നു വിക്കറ്റുകള്‍ തുടരെ നഷ്ടമായെങ്കിലും അമ്പാട്ടി റായുഡു- ക്യാപ്റ്റന്‍ എംഎസ് ധോണി സഖ്യം വെടിക്കെട്ട് ബാറ്റിങിലൂടെ ചെന്നൈയുടെ സ്‌കോര്‍ 200 കടത്തുകയായിരുന്നു. മൂന്നു വിക്കറ്റിന് 130 റണ്‍സെന്ന നിലയിലുള്ളപ്പോഴാണ് ഇരുവരും ഒരുമിക്കുന്നത്. നാലാം വിക്കറ്റില്‍ 79 റണ്‍സാണ് ധോണിയും റായുഡുവും ചേര്‍ന്ന് അടിച്ചെടുത്തത്. ആറോവറിലാണ് ഇരുവരും ഇത്രയുമധികം റണ്‍സ് വാരിക്കൂട്ടിയത് എന്നതാണ് ശ്രദ്ധേയം.

പവര്‍പ്ലേയിലെ മോശം ബാറ്റിങ്

പവര്‍പ്ലേയിലെ മോശം ബാറ്റിങ്

212 റണ്‍സെന്ന വലിയ വിജയലക്ഷ്യം പിന്തുടരുന്നതിനാല്‍ ആദ്യ ആറോവറില്‍ തന്നെ വലിയ സ്‌കോര്‍ നേടുകയെന്നത് ഡല്‍ഹിക്കു നിര്‍ണായകമായിരുന്നു. പക്ഷെ പവര്‍പ്ലേയില്‍ ഡല്‍ഹിക്കു പിഴച്ചു. രണ്ടു ഓപ്പണര്‍മാരെയും പവര്‍പ്ലേയില്‍ തന്നെ ഡല്‍ഹിക്കു നഷ്ടമായി.
മികച്ച ബൗളിങിനേക്കാളുപരി മോശം ഷോട്ടുകള്‍ കളിച്ചാണ് രണ്ട് ഓപ്പണര്‍മാരും മടങ്ങിയത്. വലിയ വിജയലക്ഷ്യം പിന്തുടര്‍ന്നപ്പോഴുള്ള സമ്മര്‍ദ്ദമാണ് പൃഥ്വി ഷായുടെയും കോളിന്‍ മണ്‍റോയുടെയും പുറത്താവലിനു വഴിവച്ചത്.

ശ്രേയസിന്റെ റണ്ണൗട്ട്

ശ്രേയസിന്റെ റണ്ണൗട്ട്

മല്‍സരം നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കവെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ റണ്ണൗട്ടായത് ഡ്ല്‍ഹിക്കു അപ്രതീക്ഷിത തിരിച്ചടിയായി. റിഷഭ് പന്തുമായുള്ള ആശയവിനിമയത്തില്‍ വന്ന വീഴ്ചയാണ് അസ്വാഭാവികമാം വിധത്തില്‍ ശ്രേയസ് പുറത്താവാന്‍ കാരണം.
ഏഴാം ഓവറിലാണ് കവേഴ്‌സിലേക്ക് ഷോട്ട് കളിച്ച് അനാവശ്യ സിംഗിളിനായി ഓടി ശ്രേയസ് പുറത്തായത്. സിംഗിള്‍ നേടാനുള്ള ഒരു പഴുതും അപ്പോള്‍ ഉണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

പന്തിനു പിന്തുണ ലഭിച്ചില്ല

പന്തിനു പിന്തുണ ലഭിച്ചില്ല

മധ്യ ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായതോടെ ഡല്‍ഹിയുടെ ലക്ഷ്യം കൂടുതല്‍ അകന്നു കൊണ്ടിരുന്നു. എങ്കിലും റിഷഭ് പന്തിന്റെ ഉജ്ജ്വല ഇന്നിങ്‌സ് ഡല്‍ഹിക്കു നേരിയ പ്രതീക്ഷ നല്‍കിയിരുന്നു. 45 പന്തില്‍ 79 റണ്‍സാണ് താരം നേടിയത്. എന്നാല്‍ പറ്റിയൊരു പങ്കാളിയെ ലഭിക്കാതിരുന്നതോടെ പന്തിന്റെ ഇന്നിങ്‌സ് പാഴാവുകയായിരുന്നു.
പന്ത് പുറത്തായ ശേഷം വിജയ് ശങ്കര്‍ അവസാന ഓവറുകളില്‍ തീപ്പൊരി ബാറ്റിങ് കാഴ്ചവച്ചെങ്കിലും അപ്പോഴേക്കും മല്‍സരം ഡല്‍ഹിയുടെ കൈകളില്‍ നിന്നും വഴുതിപ്പോയിരുന്നു.

Story first published: Tuesday, May 1, 2018, 10:47 [IST]
Other articles published on May 1, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+