
മധ്യ ഓവറുകളിലെ മോശം പ്രകടനം
ആദ്യം ബാറ്റ് ചെയ്ത ചെന്നൈയുടെ തുടക്കം മികച്ചതായിരുന്നു. ആദ്യ 10 ഓവറില്‍ 90 റണ്‍സെടുത്ത ചെന്നൈ 200 റണ്‍സിലധികം സ്‌കോര്‍ ചെയ്‌തേക്കുമെന്ന സൂചനയാണ് നല്‍കിയത്. എന്നാല്‍ പിന്നീടുള്ള ഓവറുകളില്‍ ചെന്നൈയുടെ സ്‌കോറിങിനു വേഗം കുറഞ്ഞു. അടുത്ത അഞ്ചോവറില്‍ വെറും 30 റണ്‍സാണ് ചെന്നൈ നേടിയത്.
ഈ അഞ്ചോവറാണ് വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും ചെന്നൈയെ തടഞ്ഞുനിര്‍ത്തിയത്. ഇതു മല്‍സരഫലത്തില്‍ നിര്‍ണായകമാവുകയും ചെയ്തു.

ജഡേജയുടെ പിഴവുകള്‍
മികച്ച ഫീല്‍ഡറായിരുന്ന രവീന്ദ്ര ജഡേജയില്‍ നിന്നും ഇങ്ങനെയൊരു ചതി ചെന്നൈ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. രണ്ടു അനായാസ ക്യാച്ചുകളാണ് ജഡേജ മല്‍സരത്തില്‍ കൈവിട്ടത്. അപകടകാരിയായ സുനില്‍ നരെയ്‌ന്റെ ക്യാച്ചാണ് ഒരോവറില്‍ തന്നെ രണ്ടു തവണ താരം നഷ്ടമാക്കിയത്. അടുത്തടുത്ത പന്തില്‍ മിഡ് ഓഫില്‍ വച്ചാണ് നരെയ്ന്‍ ക്യാച്ചുകള്‍ പാഴാക്കിയത്. നരെയ്‌ന്റെ വ്യക്തിഗത സ്‌കോര്‍ ആറു റണ്‍സില്‍ നില്‍ക്കവെയായിരുന്നു ഇത്.
രണ്ടു തവണ ജീവന്‍ തിരിച്ചുകിട്ടിയ നരെയ്ന്‍ പിന്നീട് 20 പന്തില്‍ 32 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. ആറു റണ്‍സില്‍ പുറത്താവേണ്ടിയിരുന്ന നരെയ്‌നാണ് ഇത്രയും റണ്‍സെടുത്തത്. 26 റണ്‍സിന്റെ വ്യത്യാസമെന്നത് ട്വന്റി20യില്‍ വളരെ വലുതാണ്.

നരെയ്ന്‍ മാജിക്ക്
കെകെആറിന്റെ തുറുപ്പുചീട്ടായ സുനില്‍ നരെയ്ന്‍ ബൗളിങില്‍ തകര്‍പ്പന്‍ പ്രകടനമാണ് മല്‍സരത്തില്‍ കാഴ്ചവച്ചത്. നാലോവറില്‍ 20 റണ്‍സ്് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റെടുത്ത നരെയ്‌ന്റെ മാസ്മരിക സ്‌പെല്ലാണ് ചെന്നൈയുടെ റണ്ണൊഴുക്കിന് കടിഞ്ഞാണിട്ടത്.
നരെയ്‌ന്റെ കറങ്ങുന്ന പന്തുകള്‍ക്കു മുന്നില്‍ ചെന്നൈ ബാറ്റ്‌സ്മാന്‍ാമാര്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയായിരുന്നു.

ഗില്ലിന്റെ ബാറ്റിങ്
കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ ഐപിഎല്ലിനെ കന്നി അര്‍ധസെഞ്ച്വറി കൊല്‍ക്കത്തയുടെ ജയത്തില്‍ നിര്‍ണായകമായി. വിരാട് കോലിയുടെ പിന്‍ഗാമിയെന്ന പേര് ശരിവയ്ക്കുന്ന തരത്തിലുള്ള പ്രകടനമാണ് താരം പുറത്തെടുത്തത്.
നേരത്തേയുള്ള മല്‍സരങ്ങളില്‍ ഏഴാം നമ്പര്‍ സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട ഗില്ലിന് ചെന്നൈക്കെതിരേ തന്റെ ഫേവറിറ്റ് പൊസിഷനായ നാലാം നമ്പറിലേക്ക് പ്രൊമോഷന്‍ ലഭിക്കുകയായിരുന്നു. ഓള്‍റൗണ്ടര്‍ നിതീഷ് റാണയ്‌ക്കേറ്റ പരിക്കായിരുന്നു ഇതിനു കാരണം.
തനിക്കു ലഭിച്ച അവസരം ഗില്‍ ശരിക്കും മുതലെടുത്തു. 36 പന്തുകളില്‍ നിന്നും ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 57 റണ്‍സുമായി പുറത്താവാതെ നിന്ന ഗില്ലാണ് കെകെആറിന്റെ ജയത്തിനു ചുക്കാന്‍ പിടിച്ചത്.

ബ്രാവോയെ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ല
ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ഡ്വയ്ന്‍ ബ്രാവോയെ ക്യാപ്റ്റന്‍ എംഎസ് ധോണി ബൗളിങില്‍ വേണ്ട രീതിയില്‍ ഉപയോഗിക്കാതിരുന്നത് ചെന്നൈക്കു തിരിച്ചടിയായി. തന്റെ ആദ്യ ഓവറില്‍ വെറും ഏഴു റണ്‍സാണ് ബ്രാവോ വഴങ്ങിയത്. പിന്നീട് മറ്റു ബൗളര്‍മാരെ പന്തേല്‍പ്പിച്ച ധോണി 18ാം ഓവറിലാണ് ബ്രാവോയെ തിരിച്ചുവിൡച്ചത്. അപ്പോഴേക്കും കൊല്‍ക്കത്ത മല്‍സരം വരുതിയിലാക്കിയിരുന്നു.


Click it and Unblock the Notifications











