Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി നല്ല ക്യാപറ്റന്‍ മാത്രമല്ല, നല്ല ഗൃഹനാഥനും; സാക്ഷി ധോണിയുടെ ട്വീറ്റ് വൈറലാകുന്നു

മുംബൈ: ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ രാജി വാര്‍ത്ത അപ്രതീക്ഷിതമായിരുന്നു. ധോണിയ്ക്ക് കീഴില്‍ ഇന്ത്യ 10 വര്‍ഷം കൊണ്ട് നേടിയ വിജയങ്ങളെ കുറിച്ചാണ് ആരാധകര്‍ വാചാലരാകുന്നത്. ഇപ്പോഴിതാ ഭര്‍ത്താവിന് പിന്തുണയര്‍പ്പിച്ച് ഭാര്യ എത്തിയിരിക്കുന്നു. ധോണിയുടെ വിരമിയ്ക്കല്‍ പ്രഖ്യാപനത്തിന് ശേഷമുള്ള ഭാര്യ സാക്ഷി സിംഗ് ധോണി ട്വീറ്റ് വൈറലായിരിക്കുകയാണ്.

ഉയരങ്ങളെ ഓര്‍മിപ്പിച്ച് ഭാര്യ

ധോണിയ്ക്ക് കീഴടക്കാന്‍ കഴിയാത്ത ഉയരങ്ങള്‍ ഇല്ലെന്നാണ് ഭാര്യ സാക്ഷിയുടെ ട്വീറ്റ്. ഭര്‍ത്താവിന്‌റെ ഇത് വരെയുള്ള നേട്ടങ്ങളില്‍ അഭിമാനമുണ്ടെന്നും സാക്ഷി ട്വീറ്റ് ചെയ്തിരിക്കുന്നു.

ധോണിയെന്ന ഗൃഹനാഥന്‍

സിനിമാ നടികളുമായി അടക്കം പ്രണയമുണ്ടെന്ന് ഗോസിപ്പ് പരക്കുന്നതിനിടെയാണ് ഇന്ത്യയിലെ 'മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍' , സാക്ഷി റാവത്തിനെ വിവാഹം കഴിക്കുന്നത്. സാധാരണ കുടംബത്തില്‍ നിന്നുള്ള ഹോട്ടല്‍ മാനേജ്‌മെന്‌റ് ബിരുദധാരിയാണ് സാക്ഷി.

സാക്ഷിയ്ക്ക് മൂന്നാം സ്ഥാനം മാത്രം

തന്‌റെ ജീവിതത്തിൽ മൂന്നാം സ്ഥാനം മാത്രമാണ് ഭാര്യ സാക്ഷിയ്ക്ക് ഉള്ളതെന്നാണ് ധോണിയുടെ പക്ഷം. ഒന്നും രണ്ടും സ്ഥാനത്ത് ആരൊക്കെയാണെന്നോ...രാജ്യത്തിനാണ് ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനത്ത് അച്ഛനും അമ്മയും. അതിന് താഴെയാണ് ഭാര്യയ്ക്ക് സ്ഥാനം.

ഗ്യാലറിയിൽ ധോണിയ്ക്ക് കൂട്ടായി സാക്ഷി

പ്രധാന ദേശീയ അന്തര്‍ദേശീയ, മത്സരങ്ങള്‍ക്ക് പോകുമ്പോഴും, ഐപിഎല്‍ മത്സരങ്ങളിലും ധോണിയ്ക്ക് പ്രോത്സാഹനമായി സാക്ഷി ഗാലറിയില്‍ ഉണ്ടാകും. ക്രീസില്‍ സെഞ്ച്വറി നേടുമ്പോഴും, ടിം വിജയം നേടുമ്പോഴും സാക്ഷി ആഹ്ളാദ തിമിര്‍പ്പിലായിരിക്കും. എന്നാല്‍ ക്യാപറ്റന്‌റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനാണ് ഇപ്പോള്‍ ധോണി ആഗ്രഹിക്കുന്നത്.

സിവ എന്ന മാലാഖ

ധോണിയുടെയും സാക്ഷിയുടെയും മകളാണ് സിവ. മത്സരശേഷം സിവയ്ക്ക് ഒപ്പം ചെലവഴിക്കുന്ന സ്‌നേഹനിധിയായ അച്ഛനാണ് ധോണി. കുഞ്ഞിന്‌റെ ഓമനത്വം തുളുമ്പുന്ന ഫോട്ടോകളും ധോണി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇന്ത്യന്‍ ടിം നടത്തുന്ന പാര്‍ട്ടികളിലും പരിപാടികളിലും എല്ലാവരുടെയും ശ്രദ്ധാകേന്ദ്രവും കുഞ്ഞു സിവ തന്നെയാണ്.

കുടുംബത്തോടൊപ്പം.

ഏകദിന, T20 ക്യാപ്റ്റന്‍ സ്ഥാനങ്ങളില്‍ നിന്ന് ഒഴിഞ്ഞ ധോണിയ്ക്ക് ഇനി കുടംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം. കുഞ്ഞു സിവയുടെ കളിചിരിയും, യാത്രകളും, ഡ്രൈവിങും ഒക്കെയായ ധോണി എന്ന കുടുംബ നാഥന്‍ വരും ദിവസങ്ങളിലും തിരക്കായിരിക്കും.

Story first published: Thursday, January 5, 2017, 14:23 [IST]
Other articles published on Jan 5, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+