Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിഷഭിനെ നായകനാക്കണമെന്ന് ഇനി പറയില്ല, ഒരു വലിയ കുറവുണ്ട്, ചൂണ്ടിക്കാട്ടി മുന്‍ താരം

1

മുംബൈ: ഇന്ത്യയുടെ ഭാവി നായകന്മാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരങ്ങളുടെ എണ്ണം ഓരോ ഐപിഎല്‍ സീസണിന് ശേഷവും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. നിലവിലെ നായകനായ രോഹിത് ശര്‍മ പടിയിറങ്ങിയാല്‍ നായകസ്ഥാനം കാത്തിരിക്കുന്നവരിലെ മുന്‍ നിരക്കാര്‍ കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ്. പൃഥ്വി ഷായും ഈ പട്ടികയിലേക്ക് പരിഗണിക്കാവുന്ന താരങ്ങളിലൊരാളാണ്. ഇതില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് ഏറ്റവും താല്‍പര്യമുള്ളവരില്‍ ഒരാള്‍ റിഷഭ് പന്താണ്.

മറ്റൊരു താരത്തിനും ലഭിക്കാത്ത വിധത്തിലുള്ള പരിഗണനയും അവസരങ്ങളും റിഷഭിന് ഇന്ത്യന്‍ ടീമില്‍ ലഭിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുന്ന റിഷഭിന് ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഇന്ത്യയെ നയിക്കാനുള്ള അവസരവും ലഭിച്ചു. കെ എല്‍ രാഹുലിന് അവസാന നിമിഷം പരിക്കേറ്റതോടെയാണ് റിഷഭിന് നായകസ്ഥാനം ലഭിച്ചത്.

1

അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ തോറ്റപ്പോള്‍ പിന്നീടുള്ള രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചു. അവസാന മത്സരം മഴ കളിച്ചതോടെ പരമ്പരയില്‍ കിരീടം പങ്കിടേണ്ടി വന്നു. നായകനെന്ന നിലയില്‍ ഭേദപ്പെട്ട പ്രകടനമാണ് റിഷഭ് കാഴ്ചവെച്ചത്. ബാറ്റുകൊണ്ട് തിളങ്ങാനായില്ലെങ്കിലും നായകനായി പ്രതീക്ഷ നല്‍കാന്‍ അദ്ദേഹത്തിനായി. എന്നാല്‍ പലരും റിഷഭിന്റെ പ്രകടനത്തെ വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ ഇനി റിഷഭിനെ നായകനാക്കണമെന്ന് ആവിശ്യപ്പെടില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ബിസിസി ഐ സെലക്ടറും പരിശീലകനുമായ മദന്‍ ലാല്‍. അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കുന്നു.

'റിഷഭിന് ക്യാപ്റ്റനാക്കണമെന്ന് പറയുന്നത് ഞാന്‍ അവസാനിപ്പിച്ചു. ഇപ്പോള്‍ അവന് ഈ ഉത്തരവാദിത്തം നല്‍കരുത്. കാരണം അവനെപ്പോലൊരു താരത്തിന് ഇനിയും പക്വതയിലേക്കെത്താനുണ്ട്. ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം വലിയ ഉത്തരവാദിത്തമാണ്. ഇന്ത്യന്‍ നായകനാവുകയെന്നത് എളുപ്പമുള്ള കാര്യമല്ല. അവന്‍ യുവതാരമാണ്. അവന് ദീര്‍ഘ ദൂരം കളിക്കണമെങ്കില്‍ അല്‍പ്പം കൂടി പക്വത വേണം'- മദന്‍ ലാല്‍ പറഞ്ഞു.

ക്രിക്കറ്റ് താരങ്ങള്‍ ചൂയിങ് ഗം ചവക്കുന്നതെന്തിന്?, വെറുതെയല്ല, ഏഴ് കാരണങ്ങള്‍ ഇതാ

2

നായകനെന്ന നിലയില്‍ പഠിച്ച് വരുന്ന കുട്ടിയാണ് റിഷഭ്. അദ്ദേഹത്തിന്റെ നായക മികവിനെ ശരാശരിയെന്ന് വിളിക്കാമെങ്കിലും ബാറ്റിങ് പ്രകടനം മോശമായിക്കൊണ്ടിരിക്കുകയാണ്. നായകന്റെ സമ്മര്‍ദ്ദം റിഷഭിന്റെ ബാറ്റിങ്ങിനെ ബാധിക്കുന്നുണ്ടെന്ന് പറഞ്ഞാലും തെറ്റില്ല. വരാനിരിക്കുന്ന ടി20 ലോകകപ്പിലെ റിഷഭിന്റെ സ്ഥാനം പോലും നിലവില്‍ ചോദ്യ ചിഹ്നമാണ്. വരുന്ന ഇംഗ്ലണ്ട് പര്യടനത്തിലെ റിഷഭിന്റെ പ്രകടനം നിര്‍ണ്ണായകമാവും. റിഷഭിന്റെ ബാറ്റിങ് പ്രകടനവും മദന്‍ ലാല്‍ വിലയിരുത്തി.

'അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ തന്റെ മത്സരത്തെ മറ്റൊരു തലത്തിലേക്കെത്തിക്കാന്‍ അവന് സാധിച്ചാല്‍ അവനൊരു മികച്ച നായകനായി മാറാം. പക്വതയിലേക്ക് ഇനിയും എത്താനുണ്ട്. വ്യത്യസ്തമായ സ്വഭാവമുള്ള താരമെന്നല്ലാതെ നായകനെന്ന് വിളിക്കാനുള്ള പക്വത അവന് വന്നിട്ടില്ല. എംഎസ് ധോണി ശാന്തനായ നായകനായിരുന്നു. വിരാട് കോലി ബാറ്റിങ്ങുകൊണ്ട് മുന്നില്‍ നിന്ന് നയിക്കുന്നവനായിരുന്നു. എന്നാല്‍ റിഷഭ് കോലിയെപ്പോലെ ബാറ്റിങ്ങില്‍ വലിയ സംഭവമാകണമെന്നല്ല പറയുന്നത്. അല്‍പ്പം കൂടി പക്വത ബാറ്റിങ്ങില്‍ കാട്ടണം'- മദന്‍ ലാല്‍ കൂട്ടിച്ചേര്‍ത്തു.

ഗാംഗുലി നായകന്‍ മാത്രമല്ല വില്ലനും!, പ്രണയിച്ച് വഞ്ചിച്ചു?, ദാദയുടെ വിവാദ സംഭവങ്ങള്‍ ഇതാ

3

ദിനേഷ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍ എന്നീ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ മികച്ച ഫോമിലാണ്. അതുകൊണ്ട് തന്നെ റിഷഭ് പന്തിന് മികച്ച പ്രകടനം നടത്താത്തെ പക്ഷം ടീമില്‍ പിടിച്ചുനില്‍ക്കാനാവില്ല. ടെസ്റ്റിലെ റിഷഭിന്റെ സ്ഥാനം ചോദ്യം ചെയ്യാന്‍ ആരുമില്ലെങ്കിലും പരിമിത ഓവറില്‍ അദ്ദേഹം ഇതേ പ്രകടനം തുടര്‍ന്നാല്‍ പ്ലേയിങ് 11ന് പുറത്തുപോയാലും അത്ഭുതപ്പെടാനാവില്ല.

Story first published: Wednesday, June 22, 2022, 16:44 [IST]
Other articles published on Jun 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+