Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തു കൊണ്ട് ഓസീസ് തോറ്റു? കാരണം ആ വിക്കറ്റുകള്‍... ചൂണ്ടിക്കാട്ടി സ്റ്റീവ് സ്മിത്ത്

രാജ്‌കോട്ട്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കു നേരിട്ട പരാജയത്തില്‍ നിരാശനാണ് മുന്‍ ക്യാപ്റ്റനും കളിയില്‍ ടീമിന്റെ ടോപ്‌സ്‌കോററുമായ സ്റ്റീവ് സ്മിത്ത്. മൂന്നാമനായി ക്രീസിലെത്തിയ സ്മിത്ത് 98 റണ്‍സുമായി പൊരുതി നോക്കിയെങ്കിലും മറ്റു ടീമംഗങ്ങളില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. 36 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തുകയും ചെയ്തിരുന്നു.

രാജ്‌കോട്ടില്‍ ഓസ്ട്രലിയയുടെ പരാജയത്തിനു മുഖ്യ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ് സ്മിത്ത്. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടര്‍ച്ചയായ മൂന്നു വിക്കറ്റുകള്‍

തുടര്‍ച്ചയായ മൂന്നു വിക്കറ്റുകള്‍

തുടര്‍ച്ചയായി മൂന്നു വിക്കറ്റുകള്‍ നഷ്ടമായതോടെയാണ് ഓസ്‌ട്രേലിയയുടെ വിജയപ്രതീക്ഷകള്‍ തകിടം മറിഞ്ഞതെന്നു സ്മിത്ത് അഭിപ്രായപ്പെട്ടു. 30-40 ഓവറുകള്‍ക്കിടെ മൂന്നു വിക്കറ്റുകള്‍ കൈവിട്ടത് ഓസ്‌ട്രേലിയക്കു കനത്ത ആഘാതമായി മാറി. ഏതെങ്കിലുമൊരാള്‍ കുറച്ചു നേരം കൂടി ക്രീസില്‍ പിടിച്ചു നിന്നിരുന്നെങ്കില്‍ മല്‍സരഫലം മറ്റൊന്നാവുമായിരുന്നു. മല്‍സരത്തില്‍ ഓസീസിന്റെ വിജയ സാധ്യതകള്‍ അവസാനിപ്പിച്ചത് ഈ മൂന്നു വിക്കറ്റുകളാണെന്നും അദ്ദേഹം വിലയിരുത്തി.

സ്മിത്തുള്‍പ്പെടെ മൂന്നു പേര്‍

സ്മിത്തുള്‍പ്പെടെ മൂന്നു പേര്‍

സ്മിത്തുള്‍പ്പെടെ മൂന്നു പേരുടെ വിക്കറ്റുകളാണ് 30നും 40നും ഓവറുകള്‍ക്കിടെ ഇന്ത്യ വീഴ്ത്തിയത്. 31ാം ഓവറില്‍ മാര്‍നസ് ലബ്യുഷെയ്‌നെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് ഇന്ത്യക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്.
എന്നാല്‍ ഓസീസ് സ്തബ്ധരായത് 38ാം ഓവറിലായിരുന്നു. കുല്‍ദീപ് യാദവിന്റെ ഈ ഓവറില്‍ രണ്ടു വിക്കറ്റുകളാണ് ഇന്ത്യ കൊയ്തത്. രണ്ടാമത്തെ പന്തില്‍ അലെക്‌സ് കാരിയെയും അഞ്ചാം പന്തില്‍ സ്മിത്തിനെയും കുല്‍ദീപ് ഔട്ടാക്കി. കളിയിലെ ഏറ്റവും വലിയ വഴിത്തിരിവും ഈ ഓവര്‍ തന്നെയായിരുന്നു.

ലബ്യുഷെയ്‌നെ പുകഴ്ത്തി

ലബ്യുഷെയ്‌നെ പുകഴ്ത്തി

കരിയറിലാദ്യമായി ഏകദിനത്തില്‍ ബാറ്റ് ചെയ്ത മാര്‍നസ് ലബ്യഷെയ്‌നെ സ്മിത്ത് പുകഴ്ത്തി. ആദ്യമായി ബാറ്റിങിനിറങ്ങിയ മാര്‍നസ് മികച്ച പ്രകടനമാണ് നടത്തിയത്. താനും അദ്ദേഹവും ആറിന് അടുത്ത് റണ്‍റേറ്റിലായിയിരുന്നു കളിയില്‍ മുന്നേറിയത്. മികച്ച ഷോട്ടുകളും രണ്ടു പേരും കളിച്ചു. റണ്‍റേറ്റും അധികം താഴേക്കു പോവാതെ നോക്കാന്‍ തങ്ങള്‍ക്കു കഴിഞ്ഞു. പക്ഷെ ആ മൂന്നു വിക്കറ്റുകള്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. ഓസീസിന്റെ റണ്‍ചേസ് തടഞ്ഞത് ഈ വിക്കറ്റുകളാണെന്നും സ്മിത്ത് വിശദമാക്കി.

ഇന്ത്യയുടെ വിജയരഹസ്യം

ഇന്ത്യയുടെ വിജയരഹസ്യം

ബാറ്റിങില്‍ മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താന്‍ കഴിഞ്ഞതാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായതെന്നു സ്മിത്ത് അഭിപ്രായപ്പെട്ടു. സ്ഥിരം ഗെയിം പ്ലാനോടെ തന്നെയാണ് ഓസീസ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്. വിരാട് കോലി, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍ എന്നിവര്‍ മികച്ച ഇന്നിങ്‌സുകളാണ് കളിച്ചത്. നല്ല കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാനും ഇന്ത്യക്കു കഴിഞ്ഞു. മധ്യനിരയില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കിയതാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചതെന്നും സ്മിത്ത് വിലയിരുത്തി.

സ്വന്തം പ്രകടനം

സ്വന്തം പ്രകടനം

സ്വന്തം ബാറ്റിങ് പ്രകടനത്തില്‍ സംതൃപ്തനാണെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്നു സ്മിത്ത് പറഞ്ഞു. കുറച്ചു നേരം കൂടി ്രക്രീസില്‍ തുടരാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പുറത്താവേണ്ടി വന്നു. കട്ട് ഷോട്ടിനുള്ള ശ്രമത്തിനിടെ പന്ത് സ്റ്റംപിലേക്കു വീഴുകയായിരുന്നു. വളരെ മോശം സമയമായിരുന്നു ഇത്. ഈ ഓവറില്‍ തന്നെയാണ് കാരിയെയും തങ്ങള്‍ക്കു നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, January 18, 2020, 13:07 [IST]
Other articles published on Jan 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+