Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

LLC: ശ്രീശാന്തിനെ കാത്ത് എട്ടിന്റെ പണി, വിലക്ക് ലഭിച്ചേക്കും? തെളിവുകള്‍ എതിര്

മുംബൈ: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരങ്ങളായ എസ് ശ്രീശാന്തും ഗൗതം ഗംഭീറും ലെജന്റ്‌സ് ലീഗ് ക്രിക്കറ്റിനിടെ തമ്മിലടിച്ചത് വലിയ വിവാദമായിരുന്നു. നോക്കൗട്ട് മത്സരത്തിനിടെ ശ്രീശാന്തും ഗംഭീറും തമ്മിലുണ്ടായ വാക് പോരാട്ടമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. ഇന്ത്യയ്ക്കായി ഒരുമിച്ച് കളിച്ചിട്ടുള്ള ഇരുവരും തമ്മില്‍ ഉണ്ടായ വാക് പോരാട്ടം ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. മൈതാനത്തിനുള്ളിലെ പ്രശ്‌നം കളത്തിന് പുറത്തേക്കും നീണ്ടിരിക്കുകയാണ്.

ഗംഭീര്‍ തന്നെ ഒത്തുകളിക്കാരനെന്നും കോഴക്കാരനെന്നും വിളിച്ചുവെന്നാണ് ശ്രീശാന്ത് പറയുന്നത്. മത്സരത്തിന് ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രീശാന്തിട്ട പോസ്റ്റുകളാണ് പ്രശ്‌നം വഷളാക്കിയത്. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിനെതിരേ നടപടിക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ശ്രീശാന്തിനെ വിലക്കാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

ലെജന്റ്‌സ് ലീഗ് കമ്മീഷ്ണര്‍ നടത്തി പ്രാഥമിക അന്വേഷണത്തില്‍ ശ്രീശാന്തിന്റെ ഭാഗത്താണ് തെറ്റ് സംഭവിച്ചതെന്ന് കണ്ടെത്തിയെന്നും ശ്രീശാന്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നുമാണ് ഇന്ത്യ ടുഡെയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

രണ്ടാം ഓവറില്‍ ഗംഭീര്‍ ശ്രീശാന്തിനെ സിക്‌സും ഫോറും പറത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഇതില്‍ പ്രകോപിതനായ ശ്രീശാന്ത് ഗംഭീറിനെ തുറിച്ച് നോക്കുകയായിരുന്നു. ദേഷ്യത്തില്‍ ഒട്ടുംപിന്നിലല്ലാത്ത ഗംഭീര്‍ തിരിച്ചും തുറിച്ച് നോക്കുകയും കൈകൊണ്ട് എന്താണെന്ന് ചോദിക്കുകയുമായിരുന്നു. ആറാം ഓവറില്‍ ശ്രീശാന്ത് പന്തെറിയാനെത്തിയപ്പോഴാണ് ഗംഭീറിനെ ശ്രീശാന്ത് ചോദ്യം ചെയ്തതും വാക്കേറ്റം ഉണ്ടായതും.

അംപയറും സഹതാരങ്ങളും ഇടപെട്ടാണ് പ്രശ്‌നം കൂടുതല്‍ വഷളാകാതെ ഒതുക്കിയത്. മൈതാനത്തിനുള്ളില്‍ തീരേണ്ട പ്രശ്‌നമായിരുന്നു ഇത്. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ട ശ്രീശാന്ത് ഗംഭീറിനെതിരേ രംഗത്തെത്തുകയായിരുന്നു. ഗംഭീര്‍ ഒത്തുകളിക്കാരനെന്നടക്കം വിളിച്ച് അധിക്ഷേപിച്ചുവെന്ന ഗുരുതര ആരോപണങ്ങളാണ് ശ്രീശാന്ത് നടത്തിയത്. ഇതാണ് സംഭവം വലിയ ചര്‍ച്ചയാക്കിയത്. വീഡിയോയില്‍ ആദ്യം പ്രകോപനം ഉണ്ടാക്കിയത് ശ്രീശാന്താണെന്ന് വ്യക്തം.

sreesanth

പിന്നീട് സംഭവം ഇത്രക്ക് ചര്‍ച്ചയാക്കിയതും ശ്രീശാന്താണ്. അതുകൊണ്ടുതന്നെ അച്ചടക്ക ലംഘനം നടത്തിയത് ശ്രീശാന്താണെന്ന വിലയിരുത്തലിലാണ് കമ്മീഷനുള്ളത്. അതുകൊണ്ടുതന്നെ ശ്രീശാന്തിന് വിലക്ക് ഉള്‍പ്പെടെ കര്‍ശന നിയമനടപടി നേരിടേണ്ടി വന്നേക്കുമെന്നാണ് വിവരം. ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ പ്രതീക്ഷ നല്‍കിയ താരമായിരുന്നു ശ്രീശാന്ത്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ച് മികവ് കാട്ടാന്‍ ശ്രീശാന്തിനായിരുന്നു.

2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമില്‍ ശ്രീശാന്തും ഗംഭീറും ഉള്‍പ്പെട്ടിരുന്നു. ഐപിഎല്ലിനിടെ ഒതുകളി കേസില്‍ അകപ്പെട്ടതോടെയാണ് ശ്രീശാന്തിന്റെ കരിയര്‍ തകര്‍ന്നത്. ഏറെ നാളത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ശ്രീശാന്ത് അനുകൂല വിധി നേടിയെടുത്തു. എന്നാല്‍ കേരളത്തിനായി കളിച്ചുവെന്നല്ലാതെ പ്രതീക്ഷിച്ച തിരിച്ചുവരവ് നടത്താന്‍ ശ്രീശാന്തിന് സാധിച്ചില്ല. ഇതോടെ കമന്റേറ്റര്‍ റോളിലേക്ക് ശ്രീശാന്ത് തിരിഞ്ഞിരുന്നു.

ലെജന്റ്‌സ് ലീഗ് ക്രിക്കറ്റില്‍ ഭേദപ്പെട്ട പ്രകടനമാണ് ശ്രീശാന്ത് കാഴ്ചവെച്ചത്. എന്നാല്‍ ഗംഭീറുമായുള്ള ഉടക്ക് വീണ്ടും താരത്തിനെ വിലക്കിലേക്കെത്തിക്കാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാല്‍ കമന്റേറ്ററായിപ്പോലും പ്രവര്‍ത്തിക്കാന്‍ ശ്രീശാന്തിനെ അനുവദിക്കാത്ത സ്ഥിതിയുണ്ടായേക്കും.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചുകൊണ്ടിരിക്കവെ മോശം പെരുമാറ്റത്തിന്റെ പേരില്‍ ശ്രീശാന്ത് വിവാദം സൃഷ്ടിച്ചിട്ടുണ്ട്. മാത്യു ഹെയ്ഡന്‍, ആന്‍ഡ്രൂ സൈമണ്‍സ് എന്നിവരോടെല്ലാം ശ്രീശാന്ത് കൊമ്പുകോര്‍ത്തത് ഇപ്പോഴും ആരാധക മനസിലുണ്ട്.

ഇര്‍ഫാന്‍ പഠാനടക്കം പല പ്രമുഖരും ശ്രീശാന്തിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മൈതാനത്തിന്റെ ഉള്ളില്‍ അവസാനിക്കേണ്ട പ്രശ്‌നത്തെ ഇത്രയും ആളിക്കത്തിച്ചത് ശ്രീശാന്താണെന്നാണ് എല്ലാവരും പറയുന്നത്. ശ്രീശാന്തിന് അഹങ്കാരിയെന്ന വിശേഷണം നേരത്തെ തന്നെ ഉള്ളതാണ്.

അതുകൊണ്ടുതന്നെ ഇപ്പോള്‍ എല്ലാ വിമര്‍ശനങ്ങളും ശ്രീശാന്തിനാണ് കേള്‍ക്കേണ്ടി വരുന്നത്. ഇപ്പോള്‍ വിലക്ക് ലഭിച്ചാല്‍ ശ്രീശാന്തിനത് വലിയ തിരിച്ചടിയായി മാറുമെന്നുറപ്പ്.

Story first published: Friday, December 8, 2023, 12:44 [IST]
Other articles published on Dec 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+